സ്വപന് പദ്ധതികള്‍ക്ക് പിന്നാലെ പോകാതെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍മുന്‍കൈയെടുക്കണം – മണലില്‍ മോഹന്‍

By | Friday October 4th, 2019

SHARE NEWS

വടകര: എ ക്ലാസ് റെയില്‍വെ സ്റ്റേഷനായ വടകരയോട് റെയില്‍വെ അധികൃതരുടെ അവഗണന തുടരുകയാണ്.

വടകരയിലേയും പരിസരങ്ങളിലേയും ട്രെയിന്‍ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ട്രൂവിഷന്‍ വടകര ന്യൂസ് തയ്യാറാക്കിയ വാര്‍ത്താ പരമ്പരയുമായി വായാനക്കാര്‍ പ്രതികരിക്കുന്നു.

സ്വപന് പദ്ധതികള്‍ക്ക് പിന്നാലെ പോകാതെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍മുന്‍കൈയെടുക്കാന്‍ ജനപ്രതിനിധികള്‍ ശ്രദ്ധിക്കണമെന്ന് മലബാര്‍ റെയില്‍ യൂസേഴ്‌സ് ഫോറം സെക്രട്ടറി മണലില്‍ മോഹന്‍.

 

വടക്കേ മലബാറിലെ പ്രധാന റെയില്‍വെ  സ്റ്റേഷനായ വടകര വഴി കടന്ന് 32 ഓളം ട്രെയിനുകള്‍ക്ക് വടകരയില്‍ സ്‌റ്റോപ്പില്ല. എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കുക എന്നത് പ്രായോഗികമല്ല. മറുനാടന്‍ മലയാളികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഏറെ ഉപകാരപ്പെടുന്ന പൂനൈ- ഏറണാകുളം, അമൃസര്‍- കൊച്ചുവേളി, മഡ്ഗാവ് -ഏറണാകുളം നിസാമുദ്ദീന്‍- തിരുവനന്തപുരം എന്നീ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കേണ്ടതാണ്.

മലബാര്‍ മേഖലയില്‍ മെമു സര്‍വീസ് ആരംഭിക്കണം. തൃശൂരിന് വടക്കോട്ട് മെമു സര്‍വ്വീസ് ഇതു വരെ ആരംഭിച്ചിട്ടില്ല. കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ അടിയന്തിരമായി മെമു സര്‍വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കണം. മലബാറില്‍ ട്രാക്ക് സാന്ദ്രത കൂടുതലാണ് പുതിയ റെയില്‍വെ ലൈന്‍ സ്ഥാപിച്ചാല്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയും.

നിലവിലുള്ള പാസഞ്ചര്‍ ട്രെയിന്‍ മെമു ആക്കാനുള്ള നീക്കങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നടന്ന് വരികയാണ്. മെമു കൂടുതല്‍ സൗകര്യങ്ങളോട് കൂടിയുള്ള സര്‍വീസ് ആണ് ലക്ഷ്യമിടുന്നത്. പാസഞ്ചര്‍ ട്രെയിനെ മെമു ആക്കിയാല്‍ നിലവിലുള്ള യാത്രാക്ലേശം വര്‍ദ്ധിപ്പിക്കാനേ അത് സഹായിക്കുകയുള്ളൂ. പാസഞ്ചര്‍ ട്രെയിന് നിലനിര്‍ത്തി കൊണ്ട് തന്നെ മെമു ആരംഭിക്കണം.

കണ്ണൂരില്‍ പിറ്റ്‌ലൈന്‍ സ്ഥാപിക്കാന്‍ റെയില്‍വെ അധികൃതര്‍ നടപടി സ്വീകരിക്കണം. പിറ്റ് ലൈന്‍ ഇല്ലാത്തത് കൊണ്ട് പല ട്രെയിനുകളും അറ്റകുറ്റപണികള്‍ക്കായി തിരുവനന്തപുരം പോകേണ്ട അവസ്ഥയിലയാണ്. കണ്ണൂരില്‍ പിറ്റ് ലൈന്‍ അനുവദിച്ചാല്‍ മലബാര്‍ മേഖലയിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ ആരംഭിക്കാന്‍ കഴിയും. 12 കോടി രൂപയാണ് ഇതിന്റെ നിര്‍മ്മാണ ചെലവ്.

ട്രെയിന്‍ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മലബാറിലെ എം പി പ്രത്യേക യോഗം ചേരണം. നിര്‍മ്മാണം അനുമതി ലഭിക്കാന്‍ സാധ്യതയില്ലാത്ത സ്വപ്‌ന പദ്ധതികളുടെ പിന്നാലെ പോകാതെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണം.

വടകരയിലെ ട്രെയിന്‍ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ സ്ഥലം എം പി കെ മുരളീധരനെയും ഉന്നത റെയില്‍വെ ഉദ്യേഗസ്ഥരുടേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യസഭാ എം പിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വിപുലമായ ആലോചന യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കണം- മണലില്‍ മോഹന്‍ പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്