വടകര പഴയ ബസ്സ്‌ സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ അടഞ്ഞുകിടക്കുന്നതില്‍ പ്രതിഷേധം ശക്തമാവുന്നു

By | Monday January 14th, 2019

SHARE NEWS

വടകര: പഴയ ബസ് സ്റ്റാന്റില്‍ ആഴ്ചകളോളമായി കംഫര്‍ട്ട് സ്റ്റേഷന്‍ അടഞ്ഞുകിടക്കുന്നതില്‍ പ്രതിഷേധം ശക്തമാവുന്നു. ടാങ്ക് നിറഞ്ഞു  കവിഞ്ഞ് മലിനജലം പുറ െത്താഴുകിയതിനെ തുടര്‍ന്നാണ് നഗരസഭ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചത്. ഇതു സംബന്ധി ച്ച പരാതി കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിലും ചര്‍ച്ചക്ക് വന്നിരുന്നു.

വേറെ ടാങ്ക് സ്ഥാപി ച്ച് രണ്ട് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് നഗരസഭ എഞ്ചിനിയര്‍ അന്ന് പറഞ്ഞിരുന്നു . എന്നാല്‍ വീണ്ടും  ഒരാഴ്ച കഴിഞ്ഞിട്ടും അനുകൂലമായ നടപടി ഉാണ്ടാവാത്തതിനെ തുടര്‍ന്ന് സാംസ്‌കാരിക സംഘടനകള്‍ ഇക്കാര്യം ഉന്നയി ച്ച് രംഗ ത്ത് വന്നിരിക്കയാണ്.

അടമു കിടക്കുന്ന കംഫര്‍ട്ട് സ്റ്റേഷന്‍  തുറന്ന് പ്രവര്‍ത്തി പ്പിക്കണമെന്നാവശ്യ െപ്പട്ട് യുവ കലാസാംസ്‌കാരികവേദിയുടെ നേതൃത്വ ത്തില്‍ ബസ് സ്റ്റാന്റ് പരിസരത്ത് സായാഹ്ന ധര്‍ണ നട ത്തി.

പി.എസ്.രഞ്ജി ത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. രഞ്ജി ത്ത് കണ്ണോത്ത് അധ്യക്ഷത വഹി ച്ചു. സി.എ ച്ച്. അറഫാ ത്ത്, ടി.പി. ഫസലു, പി. നാരായണന്‍, ശശി കുറു1/4യില്‍, വി.പി അജീഷ്, ഗീത കല്ലായീന്റവിട, സഹീര്‍ കാന്തിലാട്ട്, മനോജ് പിലാ േത്താട്ട ത്തില്‍ എന്നിവര്‍ സംസാരി ച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...