കുറ്റ്യാടിയില്‍ യുഡിഎഫ് ഇനി വിജയിക്കില്ല : എം പി വീരേന്ദ്ര കുമാര്‍

By news desk | Thursday February 1st, 2018

SHARE NEWS

മലപ്പുറം: മുസ്ലീംലീഗിന് കുറ്റ്യാടി നിയോജക മണ്ഡലത്തിലും കോണ്‍ഗ്രസിന് വടകര ലോക്‌സഭാ മണ്ഡലത്തിലും വിജയിക്കാനായത് ജെഡിയു യുഡിഎഫില്‍ ഉണ്ടായതു കൊണ്ടാണെന്നും ഇനിയും അവര്‍ ജയിക്കുകയാണെങ്കില്‍ താന്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വരുമെന്ന് എം പി വീരേന്ദ്രകുമാര്‍ മലപ്പുറത്ത് പറഞ്ഞു. ജെഡിയു മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിലനിന്നത് ജെഡിയുവിന്റെ പിന്‍ ബലത്തിലാണ് ജെഡിയുവിനെ കൊണ്ട് ലാഭമുണ്ടായത് യുഡിഎഫിനാണ്. വടകര, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, ലോക്‌സഭാ സീറ്റുകളിലെല്ലാം അവര്‍ വിജയിച്ചു. എന്നാല്‍ ജെഡിയു സംപൂജ്യരായി.
പാര്‍ട്ടി താല്‍പര്യത്തിനാണ് താന്‍ എന്നും മുന്‍ഗണന നല്‍കിയത്. മകനെ മന്ത്രിയാക്കുന്നതിന് പകരം മാത്യു ടി തോമസിനെയാണ് താന്‍ യുഡിഎഫ് മന്ത്രിസഭയിലേക്ക് നിര്‍ദ്ദേശിച്ചത്. സീറ്റിനെക്കുറിച്ച് സംസാരിച്ചല്ല എല്‍ഡിഎഫിലേക്ക് പോകാന്‍ തീരുമാനിച്ചത്. ആശയപരമായി എല്‍ഡിഎഫുമായിട്ടാണ് .യോജിപ്പ് വീരേന്ദ്രകുമാര്‍ പറഞ്ഞു.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...