Categories
Breaking News

വെള്ളിയാം കല്ല് ടൂറിസം പദ്ധതി വീണ്ടും ചര്‍ച്ചയാകുന്നു

വടകര: പ്രശസ്ത നോവലിസ്റ്റ് എം മുകുന്ദന്റെ നോവലില്‍ പരാമര്‍ശിച്ച കുഞ്ഞാലിമരക്കാര്‍ അധിനിവേശ ശക്തികളെ തുരത്താന്‍ ധീരമായി പോരാടിയ വെള്ളിയാം കല്ല് കടലില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു അത്ഭുതം തന്നെയാണ്. വെള്ളിയാം കല്ലിനെയും സാന്‍ഡ് ബാങ്ക്‌സിനെയും ഉള്‍പ്പെടുത്തി സാന്‍ഡ് ബാങ്ക്‌സ് -വെള്ളിയാം കല്ല് ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് കെ കെ രമ എംഎല്‍എ നിയമസഭയില്‍.

യുദ്ധവേളയില്‍ പതിച്ച പീരങ്കി വെടിയുണ്ടകള്‍ തറിച്ച പാടുകള്‍ ഇന്നും പാറകളില്‍ തെളിഞ്ഞു കാണാം. അതോടൊപ്പം എടുത്തു വെച്ച കല്ല് എന്ന അത്ഭുതവും ഈ പാറക്കൂട്ടങ്ങളില്‍ ഉണ്ട്.

കന്യാകുമാരി പോലുള്ള സ്ഥലം തമിഴ്നാട് അതിവിദഗ്ദമായി ഉപയോഗപ്പെടുത്തി രാജ്യാന്തര ടൂറിസഭൂപടത്തില്‍ പ്രധാന കേന്ദ്രങ്ങളിലൊന്നായി നില്‍ക്കെ, അതു പോലെ ഒരു സ്ഥലം നമുക്ക് ഉണ്ടായിട്ടും ഇതു വരെ ആ സാധ്യത ഉപയോഗപ്പെടുത്തുന്നതിന് കുറിച്ച് ഗൗരവമായ ഒരാലോചന പോലും നടന്നിട്ടില്ല.


വെള്ളിയാംകല്ല് ഒരിക്കല്‍ എങ്കിലും കാണണം എന്ന് ആഗ്രഹിക്കാത്ത ഒരു വടകരക്കാരനും ഉണ്ടാകില്ല. ഇന്നും പലരും ഫൈബര്‍ ബോട്ടുകളില്‍ വെള്ളിയാം കല്ല് കാണാന്‍ പോകുന്നുണ്ട്. പക്ഷെ സന്നദ്ധരായ എല്ലാവര്‍ക്കും അതിനുള്ള ഒരു അവസരം കിട്ടുന്ന സംവിധാനമില്ല എന്നതാണ് യാഥാര്‍ഥ്യം.

വടകര നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായ സാന്‍ഡ്ബാങ്ക്‌സ് – വെള്ളിയാംകല്‍
ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിന്റെ തനതുനില്പിനും സ്വഭാവികതയ്ക്കും പോറലേല്പിക്കാത്ത വിധം ഒരു വലിയ പദ്ധതി ആയി മാറ്റേണ്ടതുണ്ട് – കെ കെ രമ നിയമസഭയില്‍ പറഞ്ഞു.

ആവശ്യമായ ചര്‍ച്ചകള്‍ നടത്തി പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ടൂറിസം മന്ത്രി ഉറപ്പു നല്‍കി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP