ലോകനാര്‍കാവിലെ ക്ഷേത്ര കുളത്തിലെ മത്സ്യങ്ങള്‍ ലേലത്തിന് ; പ്രതിഷേധവുമായി ഹിന്ദു ഐക്യ വേദി

By | Friday May 22nd, 2020

SHARE NEWS

വടകര: കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി നിലവിളക്കുകള്‍ വില്‍ക്കാനുള്ള തീരുമാനം വിവാദമാകുന്നതിനിടെ ചരിത്ര പ്രസിദ്ധമായ വടകര ലോകനാര്‍കാവിലെ ക്ഷേത്ര കുളത്തിലെ മത്സ്യങ്ങളും ലേലത്തിന്്.

തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് പ്രധാന ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടു പാത്രങ്ങളും വില്‍ക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സമാന നടപടികളുമായി മലബാര്‍ ദേവസ്വം ബോര്‍ഡും രംഗത്തെത്തിയത്. ലോകനാര്‍കാവിലെ ക്ഷേത്ര കുളത്തിലെ മത്സ്യങ്ങളെ ലേലം ചെയതു വില്‍ക്കാനുള്ള ലോകനാര്‍കാവ് ഗ്രൂപ്പ് ദേവസ്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യ വേദി മീനൂട്ട് നടത്തി ദേവസ്വം ഓഫീസിന് മുന്‍പില്‍ പ്രതിഷേധം നടത്തി. ഹിന്ദു ഐക്യ വേദി ഐക്യവേദി ജില്ലാ വര്‍ക്കിങ്ങ് പ്രസിഡണ്ട് സദാനന്ദന്‍ ആയാടത്തില്‍ പ്രതിഷേധം ഉത്ഘാടനം ചെയ്തു. രജീഷ് നെല്ലാടത്ത് , ജില്ലാ സെക്രട്ടറി സുരേഷ് പി കെ എന്നിവര്‍ സംസാരിച്ചു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്