വടകര: വിജയ് യാത്രയില്‍ മുസ്ലീം ലീഗിനെ കടന്നാക്രമിച്ചും എല്‍ഡിഎഫ് – യുഡിഎഫ് ഒത്ത് തീര്‍പ്പ് രാഷ്ട്രീയത്തെ വിമര്‍ശിച്ചും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് .

യുഡിഎഫില്‍ മാത്രമല്ല കോണ്‍ഗ്രസ്സിലും കാര്യങ്ങള്‍ തീരുമാനിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ഒറ്റ് സീറ്റില്‍ പോലും കോണ്‍ഗ്രസ്സിന് ജയിക്കാന്‍ കഴിയില്ല. ലീ്ഗ് കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കും. മുല്ലപ്പള്ളി മത്സരിച്ചാല്‍ പോലും കോഴിക്കോട് ജില്ലയില്‍ നിന്നും ജയിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ്സ് പൂര്‍ണ്ണമായും വര്‍ഗീയ ശക്തികള്‍ക്ക് കീഴടങ്ങിക്കഴിഞ്ഞു. മലബാര്‍ സംസ്ഥാനം എന്ന ലക്ഷ്യം വെച്ച് ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
രാജ്യത്ത് ഏറ്റവും കൂടതല്‍ അഴിമതി നടത്തിയ മുഖ്യമന്ത്രിയായി പിണറായി വിജയന് മാറിക്കഴിഞ്ഞു. അഴിമതിയുടെ കാര്യങ്ങള്‍ എല്‍ഡിഎഫും യുഡിഎഫും നല്ല ധാരണയിലാണ്. ലാവിന് കേസില്‍ പിണറായിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം സഹായിച്ചിട്ടുണ്ട്. ഒന്നാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയാണ് പിണറായിയെ ലാവ്ലിനില് രക്ഷപ്പെടുത്താന്‍ മുന്‍കൈയെടുത്തത്. സംസ്ഥാനത്ത് സര്‍വ്വ മേഖലകളിലും അഴിമതിയാണ്. പിണറായി സര്‍ക്കാര്‍ അഴിമതി സ്ഥാപനവ്തക്കരിച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രന് പറഞ്ഞു.

ബിജെപി നേതാക്കളായ എം ടി രമേശ് , ബി ഗോപാലകൃഷ്ണന്, അഡ്വ കെ പി പ്രകാശ് ബാബു, അഡ്വ വി കെ സജീവന്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി പ്രഫുല്‍ കൃഷ്ണ എന്നിവര്‍ യാത്രയുടെ ഭാഗമായി.

News from our Regional Network
RELATED NEWS
