വിലങ്ങാട് ആദിവാസി കോളിനികളില്‍ സമഗ്ര വികസന പദ്ധതി എങ്ങുമെത്തിയില്ല; എംഎല്‍എ വാക്കുപാലിച്ചില്ലെന്ന് യുവമോര്‍ച്ച

By | Friday January 11th, 2019

SHARE NEWS


വടകര: ജില്ലയിലെ ആദിവാസി കോളനികള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 10 കോടി രൂപയുടെ സമഗ്രവികസന പദ്ധതി ഏങ്ങുമെത്തിയില്ല. പദ്ധതി ഇഴഞ്ഞ് നീങ്ങുന്നതില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഇ കെ വിജയന്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തിലെ ഉറപ്പ് ലംഘിക്കപ്പെട്ടതായി ആരോപണം.

വാണിമ്മേല്‍ ഗ്രാമപഞ്ചായത്തിലെ വിലങ്ങാട്ടെ പന്നിയേരി, കുറ്റലൂര്‍, മാടഞ്ചേരി, വായാട് കോളിനികളിലെ വികസന പദ്ധതികള്‍ ഏങ്ങുമെത്തിയിട്ടില്ലെന്ന് യുവമോര്‍ച്ചാ ജില്ലാ നേതാവ് എം സി അനീഷ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍് അനുവദിച്ച ആദിവാസി ക്ഷേമ പദ്ധതി ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും യുവമോര്‍ച്ച ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.

പ്രദേശത്ത ആദിവാസി ജനവിഭാഗങ്ങളെ ഉള്‍പ്പെടുത്തി കൊണ്ട് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ യുവമോര്‍ച്ച നാദാപുരം മണ്ഡലം കമ്മിറ്റി ത തീരുമാനിച്ചു.

യോഗത്തില്‍ യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് എം സി അനീഷ് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ദീപേഷ് വളയം. സുരേന്ദ്രന്‍ തുണേരി എന്നിവര്‍ സംസാരിച്ചു.

കോളനികളിലെ പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ ഒക്‌ടോബര്‍ 10ന് പുന:രാരംഭിക്കുയും 2019 ജനുവരി 10ന് മുമ്പ് പൂര്‍ത്തികരിക്കും. വായാട് കോളനിയിലെ റിവേഴ് ചെയ്യേണ്ട എസ്റ്റിമേറ്റ് ഒക്ടോബര്‍ 10ന് മുമ്പ് ഡയരക്ട്രേറ്റില്‍ നിന്നും റിവേഴ്‌സ്ഡ് ഭരണാനുമതി ലഭിക്കും എന്നീ ഉറപ്പുകളാണ് ലംഘിക്കപ്പെട്ടത്.

കോളനികളിലെ കാര്‍ഷിക ഉപകരണങ്ങളുടെ വിതരണം മാത്രമാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലായത്. നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി 5 കോടി രൂപ കരാറുകള്‍ നല്‍കിയെങ്കിലും പ്രവൃത്തികളൊന്നും നടന്നിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...