Categories
Flash News

ഉദ്ഘാടകന്‍ വി പി തന്നെ ; വിഷു കിറ്റ് വിതരണത്തിലെ സന്തോഷം പങ്കു വെച്ച് നാദാപുരത്തെ സിപി ഐ(എം) നേതാവ്

നാദാപുരം: കഴിഞ്ഞ 10 വര്‍ഷത്തിലധികമായി കല്ലാച്ചിയിലെ എം ടി ഹോട്ടല്‍ ഉടമ എം ടി കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ ഓണം, വിഷു ആഘോഷ വേളകളില്‍ കിറ്റ് വിതരണം നടത്തുന്നു. ചെറിയൊരു ഹോട്ടലില്‍ കിട്ടുന്ന വരുമാനത്തില്‍ നിന്നാണ് എം ടി കുഞ്ഞിരാമന്‍ ഹോട്ടല്‍ കിറ്റ് വിതരണത്തിന് ആവശ്യമായ തുക കണ്ടെത്തുന്നത്.

ആദ്യഘട്ടത്തില്‍ 5 പേര്‍ക്ക് നല്‍കിയ കിറ്റ് വിതരണം ഇന്ന് 100 ലധികം പേരില്‍ എത്തി നില്‍ക്കുന്നു. എല്ലാ വര്‍ഷവും കിറ്റ് വിതരണത്തില്‍ ഉദ്ഘാടകന്‍ ആകാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് നാദാപുരത്തെ മുതിര്‍ന്ന സിപിഐ(എം) നേതാവായ വി പി കുഞ്ഞികൃഷ്ണന്‍. കിറ്റ് വിതരണത്തിലെ അനുഭവങ്ങള്‍ ഫെയ്‌സ് ബുക്കില്‍ പങ്കു വെച്ചു.

https://www.facebook.com/vpkunhikrishnan/posts/1391256677874260

വി പിയുടെ എഫ് ബി കുറിപ്പ്


കല്ലാച്ചി എം.ടി. ഹോട്ടല്‍ ഉടമ കുഞ്ഞിരാമന്‍ ഏതാനും വര്‍ഷങ്ങളായ് തന്റെ കച്ചവടത്തില്‍ നിന്നും കിട്ടുന്ന ലാഭത്തിന്റെ ഒരു പങ്ക് കിറ്റുകളായ് വിതരണം ചെയ്തു വരുന്നു. തുടങ്ങിയവര്‍ഷം മുതല്‍ എന്നെയാണ് ഉല്‍ഘാടനത്തിന് ക്ഷണിക്കാറ് പതിവ്. ഓണം, വിഷു പ്രമാണിച്ചാണ് ഇങ്ങിനെ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.ഏകദേശം 100 ഓളം കുടുബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു വരുന്നു. ഇന്നത്തെ കിറ്റ് വിതരണവും ഉല്‍ഘാടനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. വളരെ സന്തോഷം തോന്നി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP