വിട പറഞ്ഞത് ലീഗിന്റെ ഖജാന്‍ജി … വി കെ മൊയ്തു ഹാജി സി എച്ചിന്റെ ഉറ്റ തോഴന്‍

By | Saturday December 15th, 2018

SHARE NEWS

വടകര: വി കെ മൊയ്തു ഹാജി എന്ന സി എച്ചിന്റെ ഖജാന്‍ഞ്ചിയും പോയി. മുസ്ലിം ലീഗിന്റെ സാമ്പത്തിക സ്രോതസ്സായിരുന്നു സി എച്ചിന്റെ കാലം മുതലേ മൊയ്തു ഹാജി.

ഇളം പച്ച നിറമുള്ള ബെന്‍സ് കാര്‍ മൊയ്തു ഹാജിയുടേതാണെങ്കിലും, അത് ലീഗിന്റെ കാറാണെന്ന് പറയാനുള്ള അവകാശം ഉള്ളത് പോലെയാണ് പലര്‍ക്കും. ….വടകരയിലെ ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു.

പാവങ്ങളില്‍ പലരും സഹായത്തിനായ് സി എച്ചിനെ സമീപിക്കുമായിരുന്നു. ആരേയും നിരാശരാക്കാതെ ഒരു തുണ്ട് കടലാസില്‍ ‘ഒരു വരയും ഒരു കുറിയും’ ആയി മൊയ്തു ഹാജി എന്ന എക്കാലത്തേയും അകവും പുറവും പച്ചയായ മനുഷ്യന്റെ അടുത്തേക്ക് സി എച്ച് അയക്കും. സീ എച്ച് പറഞ്ഞയച്ചതാണെന്ന് പറഞ്ഞു തീരും മുമ്പ് ആവശ്യങ്ങള്‍ ചോദിച്ചു അത് നിര്‍വ്വഹിച്ചു കൊടുക്കും.

പഴയകാല ലീഗ് നേതാക്കളായ സിഎച്ച് മുഹമ്മദ് കോയ, പി സീതിഹാജി, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ക്കൊപ്പം എന്നു മൊയ്തുഹാജി ഉണ്ടായിരുന്നു.

മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. സി എച്ചിന്റെ വിളിപ്പുറത്ത് മൊയ്തു ഹാജി ഉണ്ടെന്ന ആവേശം സി എച്ച് ചിലപ്പോള്‍ പ്രകടമാക്കുകയുംചെയ്തിട്ടുണ്ട്. ദീനി സ്ഥാപനങ്ങള്‍ക്കും, തന്റെ പാര്‍ട്ടിക്കും തിക്കോടിയിലെ റോസ് മഹല്ലിലെ വരാന്തയിലെ ശൂന്യത വല്ലാതെ തളര്‍ത്തി കളയുന്ന പലരുമുണ്ട്. അവരുടെ എല്ലാം പ്രാര്‍ത്ഥനകളുണ്ടാകും ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു.

രാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. ഇ കെ നായനാര്‍, കെ പി ഉമ്മര്‍, പ്രേംനസീര്‍ തുടങ്ങിയവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...