വടകര: വരുന്ന നിയമസഭാ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര താലൂക്കിലെ നിയമസഭാ മണ്ഡലങ്ങളിലും പ്രവാസി വോട്ടുകള്‍ നിര്‍ണ്ണായകം. വാശിമേറിയ മത്സരങ്ങള്‍ നടക്കുന്ന വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളില്‍ പ്രവാസി വോട്ടുകള്‍ ഗതി നിര്‍ണ്ണയിക്കും.

പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ ബാലറ്റിലൂടെ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് ഇലക്ഷന് കമ്മീഷന് ആവശ്യപ്പെട്ടെങ്കിലും ഇതുമായി യാതൊരുവിധ നടപടിക്രമങ്ങളും നടന്നിട്ടില്ല. നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉള്ള പ്രവാസികള്‍ക്ക് മാത്രം വോട്ട് ചെയ്യാനുള്ള അവസരമുള്ളത്. വോട്ട് ചെയ്യാന്‍ താല്പര്യമുള്ളവര് തെരഞ്ഞെടുപ്പ് സമയത്ത് നാട്ടില്‍ വരേണ്ട സാഹചര്യമാണുള്ളത്. എല്ലാ പ്രവാസികള്‍ക്കും വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് വിവിധ പ്രവാസി സംഘടകള്‍ ആവശ്യപ്പെട്ടു.

മുഴുവന്‍ പ്രവാസികള്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം നല്‍കണമെന്ന് പ്രവാസി കോണ്‍ഗ്രസ്


കുറ്റ്യാടി: നിയമസഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ പ്രവാസികള്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം നല്‍കണമെന്ന് പ്രവാസി കോണ്‍ഗ്രസ് കുറ്റ്യാടി മണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉത്ഘാടനം ചെയ്തു. ജമാല്‍ നെല്ലിപ്പള്ളി അധ്യക്ഷത വഹിച്ചു. കല്ലാറ കുഞ്ഞമ്മദ്, പി സുബൈര്‍,ഹമീദ് കേളോത്ത്,എ സി അബ്ദുള്‍ മജീദ്,ഹാഷിം നമ്പാടന്, കെ കെ കുഞ്ഞമ്മദ് എന്നിവര്‍ പ്രസംഗിച്ചു

ഭാരവാഹികള്‍ – സുബൈര്‍ പി (പ്രസിഡന്റ്)
അസ്ഹര്‍ ഇ എം, മുനീര്‍ ചാരുമ്മല്‍ (വൈസ് പ്രസിഡന്റുമാര്‍)
കെ കെകുഞ്ഞമ്മദ് -(ജനറല്‍സെക്രട്ടറി)
കോവുമ്മല്‍ അമ്മദ് , തട്ടാര്‍ക്കണ്ടി കുഞ്ഞബ്ദുള്ള ആഷിക്ക് തെരുവത്ത് (ജോ:സെക്രട്ടറിമാര്‍)
യാസര്‍ അറഫാത്ത്(ട്രഷറര്‍)
News from our Regional Network
RELATED NEWS
