തിരുവള്ളൂര്‍ മുരളിക്ക് ജാമ്യം നല്‍കിയതിനെക്കുറിച്ച് വിശദീകരണം നല്‍കമെന്ന് വനിതാ കമ്മീഷന്‍ ഉത്തരവ്

By | Saturday June 15th, 2019

SHARE NEWS

വടകര: അയല്‍വാസിയായ വൃദ്ധയെ വീട്ടില്‍ അതിക്രമിച്ച് കയറി അക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മുന്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂര്‍ മുരളിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കിയത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇന്നലെ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന മെഗാ അദാലത്തിലാണ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ വടകര റൂറല്‍ പോലീസ് മേധാവിയോട് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടത്.
തിരുവള്ളൂര്‍ സ്വദേശിനി സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ നടപടി. 2017 ഡിസംബര്‍ 2 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വൈകുന്നേരം 7.30 ഓടെ പരാതിക്കാരിയേയും മകനേയും അക്രമിച്ചത്. ഇടവഴിയില്‍ മണ്ണിട്ടത് സംബന്ധിച്ച് അസഭ്യവര്‍ഷത്തോടെയായിരുന്നു ആക്രമണം.
പരാതിക്കാരിയുടെ മുഖത്തടിക്കുകയും ഇടത് ഷോള്‍ഡര്‍ ഭാഗത്തെ വസ്ത്രം വലിച്ച് കീറുകയും ചെയ്തിരുന്നു. സംഭവം അന്വേഷിച്ച വടകര പോലീസ് മുരളിക്കെതിരെ lPC 324,448,506,354 വകുപ്പ് പ്രകാരം 1596/17 നമ്പറില്‍ കേസെടുക്കുകയും ചെയ്തു. എന്നാല്‍ പത്ത് ദിവസത്തോളം പ്രതിയെ പിടികൂടാന്‍ പോലീസ് തയ്യാറായില്ല. മുരളിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്ത12.12.17 ന് വടകര പോലീസ് മുരളിയെ സ്റ്റേഷനില്‍ വിളിപ്പിക്കുകയും വൈകിട്ട് 3 മണിയോടെ സ്റ്റേഷന്‍ ജാമ്യം നല്‍കുകയും ആയിരുന്നു. അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാതിരിക്കാന്‍ മുരളിയും പോലീസും ചേര്‍ന്ന് നടത്തിയ നാടകമാണ് അറസ്റ്റെന്ന് ആരോപിച്ചാണ് ആയിഷ വനിതാ കമ്മിഷനില്‍ പരാതി സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാനും കമ്മീഷന്‍ തീരുമാനിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്