Categories
Flash News

ലഹരി പകരാന്‍ ഗോവന്‍ മദ്യവും ട്രെയിനില്‍ കടത്തുകയായിരുന്ന ഗോവന്‍ വിദേശ മദ്യം പിടികൂടി

വടകര: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മദ്യഷോപ്പുകള്‍ അടച്ചിട്ടതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും അനധികൃത മദ്യകടത്ത് വര്‍ദ്ധിച്ചു.

വടകരയില്‍ നിന്നും ട്രെയിനില്‍ കടത്തിക്കൊണ്ടു പോവുകയായിരുന്ന ഗോവയില്‍ മാത്രം വില്പനാവകാശം ഉള്ള 51.450 ലിറ്റര്‍ വിദേശമദ്യം കണ്ടെത്തി കേസ് എടുത്തു. വടകര റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നടത്തിയ പരിശോധനയില്‍ ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ ട്രെയിനില്‍ മദ്യം കണ്ടെത്തിയത്. രണ്ട് ബാഗുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. വടകര ആര്‍ പി എഫ് ഉം വടകര എക്‌സൈസ് റേഞ്ച് ഓഫീസും സംയുകതമായി നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. വടകര ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ സുനില്‍ , വടകര എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍,സിവില്‍ എക്‌സൈസ് ഒ്രാഫീസര്‍മാരായ സുനീഷ് എന്‍ എസ് , സന്ദീപ് സിവി , ലിനീഷ് പി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP