നാദാപുരം: ഈ മഹാമാരിക്കാലത്തും നന്നാകാത്ത ചിലര്‍ നമ്മുക്ക് ഇടയിലുണ്ട്. സ്വന്തം വീട്ടിലെയും സ്ഥാപനങ്ങളിലേയും മാലിന്യം പൊതു ഇടങ്ങളിലേക്ക് വലിച്ചെറിയുന്നവര്‍. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് പതിവ് ശീലങ്ങളില്‍ ഒന്നായി മാറിയതോടെ നാദാപുരം ഗ്രാമപഞ്ചായത്തിലെ പ്രധാന ജലാശങ്ങളെല്ലാം മലിനപ്പെട്ട് കഴിഞ്ഞു.
ചരിത്ര പ്രസിദ്ധമായ കുറ്റിപ്രം പാറയില്‍ ക്ഷേത്രത്തിന് സമീപത്ത് കൂടി ഒഴുകുന്ന കുറ്റിപ്രം പാറയില്‍ തോട് പ്ലാസ്റ്റിക് മാലിന്യ തുരുത്തായി മാറിയ അവസ്ഥയാണ്.

കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പാറയില്‍ തോട്ടില്‍ അടിഞ്ഞ് കൂടിയ മാലിന്യ കൂമ്പാരം കണ്ട് നാട്ടുകാര്‍ അമ്പരുന്നു. ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയായ ചേലക്കാട് നിന്ന് തുടങ്ങുന്ന തോട് കുറ്റിപ്രം പാറയില്‍ പ്രദേശത്ത് കൂടി ഒഴുകി പുളിക്കൂല്‍ തോട് വഴിയാണ് കടന്ന് പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ സീറോ വെയ്സ്റ്റ് പദ്ധതി നാദാപുരം ഗ്രാമപഞ്ചായത്ത് കാര്യക്ഷമായി നടപ്പിലാക്കുന്നില്ലെന്ന് പരാതി വ്യാപകമാണ്.

മിക്ക വാര്‍ഡുകളിലും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ ഡിവൈഎഫ് ഐ ഉള്‍പ്പെടയുള്ള സംഘടനകള്‍ നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

News from our Regional Network
RELATED NEWS
