Categories
Breaking News

വില്യാപ്പള്ളിയില്‍ മാലിന്യം തള്ളിയതിന് പിന്നില്‍ ആരാണ് ?

കോഴി സ്റ്റാളിന്റെ ലോറി കസ്റ്റഡിയിലെടുത്തു

വടകര: വില്ല്യാപ്പള്ളി – ആയഞ്ചേരി റോഡില്‍ മാലിന്യം തള്ളിയ മയ്യന്നൂര്‍ എം.ഡി.എന്‍ കോഴി സ്റ്റാള്‍ ഉടമക്കെതിരെ കേസ് എടുത്ത് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം വില്ല്യാപ്പള്ളി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

പഞ്ചായത്ത് ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചതിന് ശേഷം വളരെ ബോധപൂര്‍വ്വം ചില സാമൂഹ്യ വിരുദ്ധര്‍ ചില പ്രദേശങ്ങളില്‍മാലിന്യം നിക്ഷേപിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതും പഞ്ചായത്തിനും പ്രസിഡണ്ടിനുമെതിരായി വലിയ രീതിയിലുള്ള കള്ള പ്രചരണങ്ങള്‍ അഴിച്ചുവിടുന്നതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്നിട്ടുള്ളത് .


ഇത്തരം സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്താന്‍ പഞ്ചായത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും ഒറ്റക്കെട്ടായ് മുന്നോട്ട് വരണമെന്നും വടകര പോലീസ് ഇതുവരെ എടുത്ത നടപടികള്‍ അഭിനന്ദനാര്‍ഹമാണെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള തുടര്‍ നടപടി സ്വീകരിക്കണമെന്നും ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ എ 19 വാര്‍ഡുകളിലും മാലിന്യ ശേഖരണ കേന്ദ്രം ആരംഭിക്കുന്ന പദ്ധതിക്കും കഴിഞ്ഞ ദിവസം തുടക്കമായി. വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പതിനൊന്ന് ലക്ഷം രൂപ ശുചിത്വ ഫണ്ട് ഉപയോഗിച്ച് മംഗലോറമലയില്‍ നിര്‍മ്മിച്ച എം.സി.എഫ് കെട്ടിടം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുമ, തൈക്കണ്ടിയില്‍ ഉദ്ഘാടനം ചെയ്തു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP