Categories
Flash News

ആയഞ്ചേരിയില്‍ മാലിന്യ പ്രശ്‌നം രൂക്ഷം ; കോവിഡിനൊപ്പം ഡെങ്കിപ്പനിയും പടരുന്നു

ആയഞ്ചേരി : പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം കയറ്റി അയക്കുന്നതില്‍ ഭരണസമിതി കാണിക്കുന്ന നിസ്സംഗത ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്. അംഗങ്ങള്‍ പ്രമേയത്തിന് നോട്ടീസ് നല്‍കി.

ആയഞ്ചേരി, തണ്ണീര്‍പന്തല്‍, കല്ലേരി എന്നിവിടങ്ങളില്‍ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരങ്ങള്‍ക്ക് തീയിടുന്ന സാഹര്യമുണ്ട് . കടമേരി നിര്‍ത്തട ഓഫീസ്, തെയ്യത്താംകാട്ടില്‍ ആരോഗ്യ ഉപകേന്ദ്രം എന്നിവിടങ്ങള്‍ പ്ലാസ്റ്റിക് കെട്ടുകള്‍ കുന്നുകൂടുകയാണ്.

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ട്. ഭരണസമിതി യോഗങ്ങളില്‍ എല്‍.ഡി.എഫ്. അംഗങ്ങള്‍ നിരന്തരം ആവശ്യമുന്നയിച്ചിട്ടും ഇക്കാര്യത്തില്‍ നടപടി ഉണ്ടായില്ല. പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് തരംതിരിച്ച് സൂക്ഷിക്കാനുള്ള എം.ആര്‍.എഫ്. കെട്ടിടം ആയഞ്ചേരിയില്‍ ഇല്ല.


ജില്ലയില്‍ ശുചിത്വമിഷന്റെ ശുചിത്വപദവി നേടാന്‍ കഴിയാത്ത അപൂര്‍വ പഞ്ചായത്തുകളില്‍ ഒന്നാണ് ആയഞ്ചേരി എന്നും എല്‍.ഡി.എഫ്. ആരോപിക്കുന്നു. മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധത്തിന് നാടുനീളെ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍, കാലവര്‍ഷം കനത്തിട്ടും ആയഞ്ചേരിയിലെ കെട്ടിക്കിടക്കുന്ന മാലിന്യം കയറ്റി അയക്കാന്‍ പോലും കഴിഞ്ഞില്ല. കോവിഡ് മഹാമാരിയോടൊപ്പം ഡെങ്കിപ്പനി പോലുള്ള കൊതുക് ജന്യരോഗങ്ങള്‍ ആയഞ്ചേരിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഭരണസമിതി നിരുത്തരവാദിത്വം കാണിക്കുന്നതിനെതിരേയാണ് എല്‍.ഡി.എഫ്. പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്ന് അംഗങ്ങള്‍ പറഞ്ഞു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP