മാലിന്യ സംസ്‌ക്കരണം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്വം : മന്ത്രി ടി പി രാമകൃഷ്ണന്‍

By | Tuesday June 4th, 2019

SHARE NEWS

വടകര : മാലിന്യ സംസ്‌ക്കരണത്തിന് മറ്റേത് വിഷയത്തേക്കാളും പ്രാധാന്യം നല്‍കണമെന്ന് എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു . ഏറാമല ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലിന്യ സംസ്‌ക്കരണ വിഷയത്തില്‍ മുന്‍കയ്യെടുക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ് .മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങിയാല്‍ ജനങ്ങളുടെ എതിര്‍പ്പുണ്ടാകുമെന്നത് ആശങ്ക മാത്രമാണ് .നിലവിലെ ടെക്‌നോളജി കൊണ്ട് എല്ലാ മാലിന്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ കഴിയും.

ഭൂമിയുടെ ഘടന തന്നെ മാറിയിരിക്കുകയാണ് വിഷലിപ്തമായ ഭൂമിയെ നമുക്ക് തിരിച്ചുപിടിക്കണം. വിഷം കലരാത്ത വളങ്ങള്‍ നാം ഇനി ഉപയോഗിക്കണം. മാലിന്യമില്ലാതാക്കാന്‍ ജനങ്ങളുടെ പൊതുബോധം പ്രധാനമാണ്. പൊതുഇടങ്ങളും മാലിന്യമില്ലാതെ സംരക്ഷിക്കണം. ഇതിന് എല്ലാ കുടുംബങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

സി കെ നാണു എം എല്‍ എ അധ്യക്ഷത വഹിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ ഭാസ്‌ക്കരന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി പി സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാരായഎടി ശ്രീധരന്‍ , ടി കെ രാജന്‍ മാസ്റ്റര്‍ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബിന്ദു , മനയത്ത് ചന്ദ്രന്‍ , എന്‍ വേണു , ബേബി ബാലമ്പ്രത്ത് , ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രകാശ് രാഷ്ട്രീയ, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്