വടകര ക്യൂന്‍സ് റോഡില്‍ മൂക്ക് പൊത്താതെ നടക്കാന്‍ വയ്യ.

By | Friday June 14th, 2019

SHARE NEWS

വടകര: ഓവുചാല്‍ കരകവിഞ്ഞു ദുര്‍ഗന്ധം പരന്നൊഴുകുന്നു. വടകരയിലെ തിരക്കേറിയ ക്യൂന്‍സ് റോഡില്‍ വഴിയാത്രക്കാര്‍ക്ക്് മൂക്ക് പൊത്താതെ നടക്കാന്‍ വയ്യ. കച്ചവടക്കാര്‍ക്കും ദുരിതം തന്നെ. മഴക്കാല പൂര്‍വ്വ ശൂചീകരണം യഥാസമയം നടക്കാതിനെ തുടര്‍ന്നാണ് ഓടകള്‍ നിറഞ്ഞ് ഒഴുകിയത്.
അഴുക്ക് ജലം ഒഴികിവരുന്ന ഓടയില്‍ മണ്ണ് നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന അഴുക്ക് മാലിന്യം പുറത്തേക്ക് ഒഴുക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി…
നഗരത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ ക്യൂന്‍സ് റോഡില്‍ നൂറുകണക്കിന് ആളുകളാണ് ദിവസവും വരുന്നത്. വാഹനങ്ങള്‍ പോകുമ്പോള്‍ വഴിയാത്രക്കാരുടെയും സ്‌കൂള്‍ കുട്ടികളുടെയും ദേഹത്ത് പോലും മലിനജലം തെറിക്കുന്ന സാഹചര്യമാണുള്ളത്.

ഇവിടെ തെരുവ് വിളക്കുകള്‍ പോലും കത്തുന്നില്ലെന്നും പരാതിയുണ്ട്. നേരം ഇരുട്ടിയാല്‍ സാമുഹ്യ ദോഹികളുടെയും മദ്യമാഫിയ സംഘത്തിന്റെയും താവള കേന്ദ്രമായി മാറിയിരിക്കുകയാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്