പൊട്ടിയ പൈപ്പ് നന്നാക്കാൻ കുഴിയെടുത്തിട്ട് മാസങ്ങൾ:കുഴിയിൽ വീഴുന്നത് നിത്യ സംഭവമാകുന്നു

By | Tuesday March 26th, 2019

SHARE NEWS

വടകര:നഗര പരിധിയിലെ പുത്തൂർ ട്രെയിനിംഗ് സ്കൂൾ റോഡിൽ കോമുള്ളി പറമ്പിനു സമീപം കുടിവെള്ള പൈപ്പ് പൊട്ടി ലിറ്റർ കണക്കിന് വെള്ളം പാഴാകുന്നു.അഞ്ചു മാസം മുൻപ് പൊട്ടിയ പൈപ്പ്
അറ്റകുറ്റപണികൾ നടത്താൻ കുഴിയെടുത്തിട്ട് മൂന്നര മാസമായിട്ടും അറ്റകുറ്റപണികൾ പൂർത്തിയാകാത്തതിനാൽ കുട്ടികൾ അടക്കം കുഴിയിൽ വീഴുന്നത് നിത്യ സംഭവമായിരിക്കയാണ്.

റോഡിന്റെ വളവുള്ള ജങ്ക്ഷനിൽ കുഴിയെടുത്തതിനാൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ പറ്റാത്തതിനാൽ പലപ്പോഴും തലനാരിഴ വ്യത്യാസത്തിനാണ് അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്.പൈപ്പുകൾ അറ്റകുറ്റപ്പണികൾ നടത്തി കുഴിമൂടാത്തതിനാൽ ജല അതോറിറ്റിക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തിറങ്ങിയിരിക്കയാണ്.

കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഈ സമയത്താണ് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴാവുന്നത്.225 എം.എം.കാസ്റ്റ് അയേൺ പൈപ്പുകളാണ് പൊട്ടിയതെന്നും ഇതിന്റെ ജോയന്റ് ലഭിക്കാത്തതിനാലാണ് വർക്ക് മന്ദഗതിയിലായതെന്നും
ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...