Categories

അഴിയൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജനകീയ മുന്നണി കണ്‍വെന്‍ഷനില്‍ പങ്കെടുത്തത് വിവാദമാകുന്നു

വടകര: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കുമ്പോഴും അഴിയൂരില്‍ യുഡിഎഫ് നേതൃത്വം നല്‍കുന്ന ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതാവ് പങ്കെടുത്തത് വിവാദമാകുന്നു.


അഴിയൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി ഷുഹൈബ് കൈതാലിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി. എട്ടാം വാര്‍ഡില്‍ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഷുഹൈബ് കൈതാല്‍ വെല്‍ഫെയര്‍ പാര്‍ടിയുടെ സജീവ പ്രവര്‍ത്തകനാണ്. വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളുമായി ജനകീയ മുന്നണി നേതാക്കള്‍ വേദി പങ്കിട്ടതോടെ യുഡിഎഫ് ആര്‍എംപി ജമാഅത്തെ ഇസ്‌ലാമി സഖ്യം പകല്‍ പോലെ വ്യക്തമായിരിക്കുകയാണെന്ന് ഇടത് പക്ഷം ആരോപിച്ചു.


അഴിയൂര്‍, ചോറോട് , ഏറാമല ഗ്രാമപഞ്ചായത്തുകളില്‍ ജനകീയ മുന്നണി സംവിധാനത്തിലാണ് യുഡിഎഫ് ആര്‍എംപി (ഐ) യുമായി സഹകരിച്ച് തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP