Categories
latest

കാക്കക്കെന്തിന് സ്വർണ വള? ഉത്തരം റീത്ത പറയും

വടകര : കാക്ക ദൃഷ്ടിയെ നിരീക്ഷണത്തിൻ്റെ ബുദ്ധിയുടെയും കൂർമതയിൽ തോൽപ്പിച്ചിരിക്കുകയാണ് ഒരു വീട്ടുമ. ഒരു ലക്ഷത്തോളം വിലവരുന്ന സ്വർണാഭരണം കണ്ണിമ വേഗത്തിൽ നഷ്ടപ്പെട്ടപ്പോൾ തളർന്നിരുന്നില്ല. വേണ്ടാത്ത സംശയങ്ങളിലേക്കും നീങ്ങിയില്ല ഇവരുടെ ചിന്ത. ഇവിടെ കൂടൊരുക്കാൻ കാക്കക്കെന്തിന് പൊന്ന് എന്ന് ചോദിക്കരുത്.

നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണവളകൾ കാക്കക്കൂട്ടിൽനിന്ന് കണ്ടെടുത്തതിന്റെ സന്തോഷത്തിലാണ്‌ ചോറോട് കുരിയാടി വരയന്റവളപ്പിലെ റീത്ത.
അലക്കുകല്ലിൽ സോപ്പ്പെട്ടിക്ക് മുകളിൽ ഊരിവച്ചതായിരുന്നു തൻ്റെ രണ്ടരപവന്റെ രണ്ടു വളകൾ. അലക്കും കുളിയും കഴിഞ്ഞു കുറേനേരം കഴിഞ്ഞപ്പോഴാണ്‌ ഊരിവച്ച വളകളുടെ കാര്യം ഇവർ ഓർത്തത്.

അലക്കുകല്ലും വീടും പരിസരവും അരിച്ചുപെറുക്കിയിട്ടും സ്വർണവളകൾ കണ്ടെത്താനാതെ കുടുംബം പ്രയാസത്തിലായി. ഇതിനിടയിലാണ് റീത്തയുടെ മനസ്സിൽ ആ സംഭവം ഓർമയിൽ വന്നത്. മാസങ്ങൾക്കുമുമ്പ് വീടിന്റെ പരിസരത്തെ മരച്ചോട്ടിൽനിന്ന് മുക്ക് പണ്ടങ്ങൾ കളഞ്ഞുകിട്ടിയിരുന്നു.
മരത്തിലെ കാക്കക്കൂട്ടിൽനിന്ന് താഴെ വീണതാവുമോ എന്ന് സംശയിക്കുകയും ചെയ്‌തു.


ഇക്കാര്യം റീത്ത ഓർത്തെടുത്ത് പറഞ്ഞു. കൂട് നിർമാണത്തിന്റെ തീവ്രയജ്ഞത്തിലുള്ള കാക്ക പുറത്തേക്ക് പോയ തക്കം നോക്കി ഒരു ചെറുപ്പക്കാരൻ മരത്തിൽ കയറി കൂട് പരിശോധിച്ചു. നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ള കൂട്ടിൽ മരച്ചില്ലകളും കമ്പികഷ്ണങ്ങളോടൊപ്പം രണ്ട് സ്വർണവളകൾ.

ഒരു ലക്ഷത്തോളം വിലവരുന്ന വളകൾ അടുക്കിവച്ച നിലയിലായിരുന്നു. മത്സ്യത്തൊഴിലാളിയായിരുന്ന പരേതനായ രാമദാസന്റെ ഭാര്യയാണ്‌ റീത്ത. മൂന്ന്‌ മക്കളുണ്ട്‌.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

NEWS ROUND UP