Categories
Flash News

എണ്ണയില്ലാതെ വറവ് : അഭിമാന നേട്ടവുമായി വടകരയിലെ യുവ സംരഭംകന്‍

വടകര : എണ്ണയില്ലാതെ ചിപ്‌സ് വറുക്കുന്ന സംരംഭം ചെലവ് കുറച്ച് നിര്‍മിച്ച യുവ എന്‍ജിനീയര്‍മാര്‍ക്ക് കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രി ഇന്‍കുബേറ്റര്‍ വഴി 20 ലക്ഷത്തിന്റെ സമ്മാനം.

യുവ എന്‍ജിനീയര്‍മാരായ ജിതിന്‍കാന്തും കെ.കെ. അഭിലാഷും ജോലി ഉപേക്ഷിച്ചാണ് ഇതു തുടങ്ങിയത്. പുനരുപയോഗിച്ച എണ്ണയിലൂടെ പിടിപെടുന്ന അര്‍ബുദത്തിനെതിരായുള്ള പോരാട്ടത്തിന്റെ ഭാഗം കൂടിയാണിതെന്ന് അവര്‍ പറയുന്നു. കുടുംബശ്രീയിലെ 150 പേര്‍ക്ക് സ്ഥിരം തൊഴിലവസരത്തിനും വഴിയൊരുങ്ങി.

ജിതിന്‍കാന്ത് കോഴിക്കോട സോഫ്റ്റ്‌വേര്‍ എന്‍ജിനീയറും അഭിലാഷ് വിദേശത്ത് ഇലക്ട്രിക്കല്‍ എന്‍ജിനീയറുമായിരുന്നു. ഇരുവരും, കൂട്ടുകാരന്റെ ബന്ധുക്കളെ കാണാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയതാണ് വഴിത്തിരിവായത്.


എണ്ണയില്‍ വറുത്ത ഭക്ഷ്യ വസ്തുക്കളുടെ അമിത ഉപയോഗം കാരണം രോഗിയായി തീര്‍ന്ന ബന്ധുവിന്റെ അനുഭവങ്ങളാണ് ഇത്തരമൊരു സംരഭത്തിലേക്ക് എത്തിച്ചത്.

എണ്ണ തിളപ്പിക്കാതെതന്നെ പഴംപച്ചക്കായ ചിപ്‌സുണ്ടാക്കുന്ന ഇവരുടെ സംരംഭം തിളങ്ങിയത് തൃശ്ശൂരില്‍ നടന്ന വൈഗ കാര്‍ഷികമേളയില്‍. പുതിയ സംരംഭം കേരള കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രി ഇന്‍കുബേറ്ററിന്റെ പരിഗണനയിലെത്തിയതാണ് രണ്ടാം വഴിത്തിരിവ്.

ഏറ്റവുംനല്ല 20 സംരംഭങ്ങളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട് 20 ലക്ഷം കിട്ടി. അതോടെ ചിപ്‌സിനാവശ്യമായ വെണ്ടയ്ക്ക നാട്ടില്‍ത്തന്നെ ഉത്പാദിപ്പിക്കാന്‍ തീരുമാനിച്ചു. 20 ഏക്കറില്‍ ഇവര്‍ക്കായി 150ഓളം കുടുംബശ്രീ അംഗങ്ങള്‍ വെണ്ടയ്ക്ക കൃഷിചെയ്യുന്നുണ്ട്.

.

വിത്തുകള്‍ ഇവര്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്‍കും. ഉത്പന്നം എടുക്കും. ക്രിംസ് വാക്വം ഫ്രൈഡ് ചിപ്‌സ് എന്ന ബ്രാന്‍ഡിലാണ് ഉത്പന്നങ്ങള്‍ ഇന്ത്യയിലും വിദേശത്തുെമത്തുന്നത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ് മുപ്പത്തിരണ്ടുകാരനായ ജിതിന്‍കാന്ത്. വടകരക്കാരനാണ് മുപ്പത്താറുകാരനായ അഭിലാഷ്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP