Categories
വടകര

ഭാര്യയെ വഞ്ചിച്ച് കാമുകിക്കൊപ്പം ഒളിച്ചോടിയ സന്ദീപിനെതിരെ കുറുന്തോടിയിൽ സ്ത്രീകൾ തെരുവിലിറങ്ങി

വടകര: ഭർത്താവ് വഞ്ചിച്ച
പുതിയോട്ടിൽ മീത്തൽ ബിജിനയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ വനിതകൾ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

16വർഷമായി ഭാര്യാ ഭർത്താക്കന്മാരായി ജീവിച്ച് ഒടുവിൽ കാമുകിക്കൊപ്പം ഒളിച്ചോടിയ സന്ദീപിന് എതിരേ കക്ഷിരാഷ്ട്രീയത്തിന്നതീതമായി കുറുന്തോടിയിൽ സത്രീകൾ തെരുവിലിറങ്ങി.

വനിതകൾ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സ്ത്രീ പങ്കാളിത്തം കൊണ്ട്,ഒരു താക്കീതായി മാറി.


പ്ലാക്കാർഡുകളുമായി കോവിഡ് മാനദണ്ഡം പാലിച്ചു നടന്നപ്രതിഷേധ സംഗമം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ.ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു.

ബിജിനയ്ക്ക് നീതി കിട്ടും വരെ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോവുമെന്ന് സംഘാടകർ മുന്നറിയിപ്പ് നൽകി.

എം.പി ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രജനി പി. സ്വാഗതം പറഞ്ഞു. ഷൈമരാജീവൻ, ശ്രീലതാ പ്രഭാകരൻ, അനിതാ ശിവജി തുടങ്ങിയവർ നേതൃത്വം നൽകി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

English summary:
Women take to the streets in Kurunthodi against Sandeep who cheated on his wife and ran away with his girlfriend

NEWS ROUND UP