കടത്തനാട്ടിലെ വനിതകള്‍ അണിചേര്‍ന്നത് അഴിയൂര്‍ മുതല്‍ മൂരാട് വരെ

By | Tuesday January 1st, 2019

SHARE NEWS

 

വടകര: കടത്തനാട്ടിലെ മണ്ണില്‍നിന്നും വനിതാമതിലില്‍ അണിചേരാന്‍ എത്തിയത് ആയിരങ്ങള്‍. വടകര പ്രദേശങ്ങളില്‍ നിന്നും അണിചേര്‍ന്നവരുടെ വനിതാമതില്‍ അഴിയൂര്‍ മുതല്‍ മൂരാട് വരെ നീണ്ടു.

ഒഞ്ചിയം സമരസേനാനി മേനോന്‍ കണാരന്റെ മകള്‍ മാധവിയമ്മയാണ് ജില്ലയിലെ ആദ്യ കണ്ണിയായത്. പത്മശ്രീ മീനാക്ഷി ഗുരുക്കള്‍, പ്രശസ്ത നര്‍ത്തകി ലിസി മുരളീധരന്‍ എന്നിവര്‍ വടകരയില്‍ വനിതാ മതിലിന്റെ ഭാഗമായി. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വടകര, നാദാപുരം, കുറ്റ്യാടി, ഒഞ്ചിയം, ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു ലക്ഷത്തോളം വനിതകള്‍ അണി നിരന്നു.

ജില്ലാ അതിര്‍ത്തിയായ അഴിയൂര്‍ മുതലാണ് വടകരയില്‍ മതില്‍ തീര്‍ത്തത്. പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ വനിതാ മതിലില്‍ കണ്ണി ചേര്‍ന്നു.

ആയിരങ്ങള്‍ അണിനിരന്ന വനിത മതില്‍ സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി കൃത്യമായ ആസൂത്രണത്തോടെയാണ് വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തിയ വനിതകളെ നിര്‍ത്തിയ റോഡിന്റെ പടിഞ്ഞാറ് വശത്തിനരികിലായി വാഹന ഗതാഗതത്തിന് യാതൊരു തടസവും സൃഷ്ടിക്കാതെയാണ് വനിത മതില്‍ അണിനിരന്നത്.

വാഹന പാര്‍ക്കിംഗ് സൗകര്യം കൃത്യമായ ഇടങ്ങളില്‍ ഉണ്ടായിരുന്നു. വനിത മതിലിനായി എത്തിയവര്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കിയിരുന്നു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്