Categories
Breaking News

ഇന്ന് ലോക ന്യത്ത ദിനം ! ‘മഹാമാരിക്കാലത്ത് നൃത്ത ദിനത്തിന്റെ പ്രസക്തി ‘ ലിസി മുരളീധരന്‍ സംസാരിക്കുന്നു

മാഹി: ഇന്ന് അന്താരാഷ്ട്ര ന്യത്തദിനം ലോകമെങ്ങും ഒരേ മനസ്സായി ആലോഷിക്കുകയാണ്. മഹാമാരി ലോകത്തില്‍ താണ്ഡവമാടുമ്പോള്‍ കലാലോകം അനുഭവിക്കുന്ന പ്രതിസന്ധികള്‍ പങ്കുവെയ്ക്കുകയാണ് ലിസി മുരളീധരന്‍.

ദേശ വര്‍ണ്ണ സംസ്‌ക്കാരത്തിനുപരിയായി മനുഷ്യ മനസ്സില്‍ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും തിരി തെളിയിക്കാന്‍ അതിര്‍ വരമ്പുകളില്ലാത്ത അംഗഭാഷയായ ന്യത്തത്തിനെല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന വിശ്വാസമാണ് ഈ സന്ദേശത്തിന് പിന്നിലെന്ന് ലിസി മുരളീധരന്‍ പറയുന്നു. .നൃത്തം ഭാഷയാണ് .ചലനങ്ങളാണ് അതിന്റെ വാക്കുകള്‍ .വികാരവിചാരങ്ങളെ ശരീരത്തിലൂടെ പ്രകടിപ്പിക്കുകയാണ് നൃത്തം ചെയ്യുന്നത് .മുദ്രകളിലൂടെ അംഗവി ന്യാസത്തിലൂടെ ചുവടുകളിലൂടെ ,മുഖാഭിനയത്തിലൂടെ .
ഭാവ രാഗതാള സമന്വിതമായ നടന ശോഭയോടെ ജീവിതകാലം മുഴുവന്‍ നൃത്തം അവതരിപ്പിക്കാന്‍ അഖിലലോക നര്‍ത്തകരെ ആഹ്വാനം ചെയ്യുന്ന ദിനമാണ് ഇന്ന്.ന്യത്തത്തിലെ എക്കാലത്തേയും മികച്ച പരിഷ്‌കര്‍ത്താവായ ജിന്‍ ജോര്‍ജ്ജ് നോവറിന്റെ ജന്മദിനവുമാണ് . .ന്യത്തത്തിന്ന് അദ്ദേഹം നല്കിയ മികച്ചസംഭാവനകള്‍ പരിഗണിച്ച് ന്യത്ത ലോകം അദ്ദേഹത്തിന്ന് നല്കിയ
ശ്രദ്ധാഞ്ജലിയായി ഈ ദിനം സ്മരിക്കപ്പെടുന്നു.
മഹാമാരി ലോകത്തില്‍ താണ്ഡവമാടുമ്പോള്‍ നമ്മുടെ ഉത്തരേന്ത്യയില്‍ ഓക്‌സിജന്‍ കിട്ടാതെ ,വെന്റിലേറ്ററുകള്‍ ലഭിക്കാതെ ഐ.സി.യു മുറികള്‍ കിട്ടാതെ ആളുകള്‍ മരിച്ച് വീഴുമ്പോള്‍ ലോക ന്യത്തദിനത്തിന് എന്ത് പ്രസക്തി . .ന്യത്തവും കലയും സംസ്‌കാരവുമെല്ലാം മനുഷ്യരുണ്ടെങ്കിലേ ഉള്ളൂ എന്ന് നമ്മള്‍ ഓര്‍ക്കണം.
ഇതിനിടയില്‍ ജീവിക്കാനുള്ള വെപ്രാളത്തിലാണ് എല്ലാ കലാകാരന്‍ന്മാരും.കഴിഞ്ഞ ഒരു
വര്‍ഷം എല്ലാവരും പിടിച്ചു നിന്നു .കൊവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത് കലാകാരന്‍ന്മാരെയാണ് ഒട്ടേറെ ആത്മഹത്യകള്‍ മറ്റ് ജീവിത പ്രയാസങ്ങള്‍ ഇങ്ങിനെ പോകുന്നു കാലം.കഴിഞ്ഞ ഡിസംബര്‍ 5 മുതല്‍ സര്‍ക്കാര്‍ ന്യത്ത ക്ലാസ് തുടങ്ങാന്‍ അനുവാദം തന്നു കൊവിഡ് മാനദണ്ഡംപാലിച്ച് നല്ല രീതിയില്‍ നടന്നുവരുമ്പോഴാണ് വീണ്ടും ലോക്കാവുന്നത് . പുതിയ സാങ്കേതിക വിദ്യയില്‍ ഞങ്ങളുടെ ഓണ്‍ലൈന്‍ ക്ലാസ് 8 മാസം മുമ്പ്തുടങ്ങി ഇന്ത്യയിലും വിദേശത്തുമായി നൂറോളം കുട്ടികള്‍ ക്ലാസില്‍ സജ്ജീവമാണ് .പുതുമയാര്‍ന്ന ന്യത്താവതാരണങ്ങള്‍ അരങ്ങില്‍ എത്തിക്കാന്‍ കഴിയാത്ത പ്രയാസത്തിലാണ് ഞാന്‍. ലിസി മുളരീധരന്‍ ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP