Categories
vatakaraspecial

എക്‌സ്‌റേ വേണു വടകരയില്‍ സേവാദള്‍ പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവ് ; വടകരയില്‍ നാളെ എക്‌സ്‌റേ വേണു അനുസ്മരണം

ഹരീന്ദ്രന്‍ കരിമ്പനപ്പാലം ( ലേഖകന്‍ കെ പിസിസി വിചാര്‍ വിഭാഗ് ജനറല്‍ സെക്രട്ടറിയാണ്)

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ഒരിക്കലും വിസ്മരിക്കപെടാത്ത ഒരു വ്യക്തിത്ത്വത്തിന് ഉടമയാണ് എക്‌സ്‌റേ വേണു ഏട്ടന്‍ എന്ന പേരില്‍ വടകരക്കാര്‍ ബഹുമാന പുരസ്സരം വിളിച്ചു പോന്ന മങ്കുഴിയില്‍ വേണുഗോപാലിന്റേത്.


ഒരു നേട്ടങ്ങള്‍ക്ക് വേണ്ടിയും തന്റെ പ്രസ്ഥാനത്തെ ഉപയോഗിക്കാതെ, ഉപയോഗപെടുത്താതെ നിസ്വാര്‍ത്ഥ സേവനത്തിലൂടെ കര്‍മ യോഗിയായ വേണുവേട്ടന്‍ മരണപെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും നാട്ടിലെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മാര്‍ഗ്ഗദീപമായി നിലകൊള്ളുകയാണ്.
പന്നിയങ്കര നിന്ന് വടകര എത്തിയ വേണു കോണ്‍ഗ്രസ് സേവാദള്‍ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി യാണ് ശ്രദ്ധേയനാവുന്നത്. തുടക്കം ഒരു പറ്റം ചെറുപ്പക്കാര്‍ തുടങ്ങിയ സേവാദള്‍ പിന്നീട് ഇന്ത്യ കണ്ട ഏറ്റവും നല്ലതും, ശ്രദ്ധേയവുമായ സേവാദള്‍ ഗ്രൂപ്പായി മാറുകയായിരുന്നു. കോണ്‍ഗ്രസ് ഓഫീസോ, സേവാദള്‍ ഓഫീസോ ആയിരുന്നില്ല മറിച്ച് രാഘവന്‍ ഡോക്ടറുടെ എക്‌സ്‌റേ യൂണിറ്റ് തന്നെയായിരുന്നു വേണുവിന്റെ പ്രവര്‍ത്തന കേന്ദ്രവും. വേണു വിളിച്ചാല്‍ ഓടി എത്തുന്ന ഒരു സൈന്യം. കേട്ടറിഞ്ഞിടത്തോളം അതൊരു അത്ഭുത സൃഷ്ടിയായിരുന്നു. ഫോണും, യാത്രാ സൗകരൃവും ഇല്ലാത്ത കാലത്ത് ഇത്തരമൊരു സാഹസം അനിര്‍വചീയമായ കാര്യം ആണ്. വളര്‍ന്ന് പന്തലിച് 3500 ഓളം വരുന്ന ഒരു സൈന്യമായി സേവാദള്‍ മാറുകയായിരുന്നു. അതോടോപ്പം തന്നെ മലബാറിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഉയര്‍ന്നു കേട്ട ഒരു നാമമായി വേണുവിന്റെതും. അതിനിടെ 1967 ല്‍ വടകര നിന്നും വേണു അസംബ്ലിയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായി.വയലാര്‍ രവി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടിലേക്ക് ഒരു രൂപ ടിക്കറ്റ് നറുക്കെടുപ്പിലൂടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഫണ്ട് ശേഖരണം നടത്തി വരവെ ഒരു രൂപയ്ക്ക് ഒരു അംബാസിഡര്‍ കാര്‍ എന്ന പദ്ധതിയുമായി വടകരയിലെത്തി. അക്കാലത്ത് അടക്കാതെരു സേവാമന്ദിര്‍ ആയിരുന്നു വേണുവിന്റെ പ്രവര്‍ത്തന കേന്ദ്രം. വേണുവിന്റെ നേതൃത്വത്തില്‍ വലിയൊരു തുക അന്ന് ശേഖരിച്ചു നല്‍കപ്പെട്ടു. ആയിടക്കാണ് ഇന്ത്യയിലേ തന്നെ മികച്ച സേവാദള്‍ കേഡറിനുള്ള നെഹ്‌റു സമ്മാന്‍ പുരസ്‌കാരം 1963 ല്‍ വേണുവിനെ തേടി എത്തിയത്. അന്നത്തെ ആയിരം രൂപയായിരുന്നു അവാര്‍ഡ്. പ്രധാന മന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്നാണ് അന്ന് വേണു അവാര്‍ഡ് ഏറ്റുവാങ്ങിയത്.


1963 ല്‍ ലഭിച്ച നെഹ്‌റു സമ്മാന്‍ തുകയില്‍ നിന്ന് വലിയൊരു ഭാഗം അദ്ദേഹം മണിയൂര്‍ ജവഹര്‍ ഗിരിയില്‍ സേവാദള്‍ ഗ്രൗണ്ട് പ്രസ്ഥാന ത്തിനായി വാങ്ങുന്നതിനായി വിനിയോഗിച്ചു. വടകര കഴിഞ്ഞാല്‍ അന്ന് അദ്ദേഹം കൂടുതല്‍ സമയം വിനിയോഗിച്ചത് ഇവിടെ ആയിരുന്നു.
പണ്ഡിറ്റ് നെഹ്‌റു, ഇന്ദിരാ ഗാന്ധി,ശാസ്ത്രി, മൊറാര്‍ജി, കാമരാജ് തുടങ്ങി ഒട്ടനവധി ദേശീയ നേതാക്കള്‍ കേരള സന്ദര്‍ശനം നടത്തുമ്പോഴും പാര്‍ട്ടി സമ്മേളനങ്ങളിലും വേണുവിന്റെ നേതൃത്വത്തിലുള്ള സേവാദള്‍ ആയിരുന്നു ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിരുന്നത്.


നാല്‍പത്തി നാലാം വയസ്സില്‍ 1978 ജൂണ്‍ 15 നു വേണു യാത്രയായി. ഇന്നും നമുക്ക് വേണുവിനൊരു പകര ക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വടകരയില്‍ നാളെ
എക്‌സ്‌റേ വേണു
അനുസ്മരണം

വടകര: ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലഘട്ടത്തിതിന് ശേഷം വടകരയില്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച എക്‌സറേ വേണുവേട്ടന്റെ അനുസ്മരണം ദിനം നാളെ . എക്‌സറേ വേണു അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ 9 ന് വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന 34 ാം ചമരദിനം മുന്‍ എംഎല്‍എ സി കെ നാണു ഉദ്ഘാടനം ചെയ്യും. കെപിസിസി സെക്രട്ടറി അഡ്വ ഐ മൂസ, കോണ്‍ഗ്രസ് നേതാക്കളായ കൂടാളി അശോകന്‍ പുറന്തോടത്ത് സുകുമാരന്‍, കെപിസിസി വിചാര്‍ വിഭാഗ് ജനറല്‍ സെക്രട്ടറി ഹരീന്ദ്രന്‍ കരിമ്പനപ്പാലം എന്നിവര്‍ പങ്കെടുക്കും.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP