Categories
Breaking News

കൊലപാതക രാഷ്ട്രീയത്തിനെതിരെ യുവജന പ്രതിഷേധവുമായി ഡിവൈഎഫ് ഐ

വടകര: കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ് ഐ ചോമ്പാല്‍ മേഖല കമ്മിറ്റി കുഞ്ഞിപ്പള്ളിയില്‍ സംഘടിപ്പിച്ച യുവജന പ്രതിഷേധം സിപിഐഎം ഒഞ്ചിയം ഏരിയ സെക്രട്ടറി ടിപി ബിനീഷ് ഉദ്ഘടനം ചെയ്തു.

പ്രതിഷേധ പരിപാടിയില്‍ മേഖല സെക്രട്ടറി വി സി കലേഷ് കുമാര്‍ സ്വാഗതം പറഞ്ഞു, പ്രസിഡന്റ് അരുണ്‍ചന്ദ് അധ്യക്ഷത വഹിച്ചു. അഡ്വ ആശിഷ് ചോമ്പാല, വിപിന്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു.

കോണ്‍ഗ്രസ്സ് കൊലപാതക രാഷ്ട്രീയത്തിനെതിരെ
യുവജന പ്രതിഷേധ സംഗമം



വടകര: കോണ്‍ഗ്രസ്സ് കൊലപാതക രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ് ഐ യൂനിറ്റുകളില്‍ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. തിരുവോണ നാളില്‍ തിരുവനന്തപുരത്തെ വെഞ്ഞാറംമൂട്ടില്‍ കോണ്‍ഗ്രസ്സ് ഗുണ്ടകള്‍ കൊലചെയ്ത ഹഖ് മുഹമ്മദിന്റെയും, മിദിലാജിന്റെയും കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് വൈകുന്നേരം ഡിവൈഎഫ് ഐ  യൂനിറ്റ് കമ്മിറ്റികള്‍ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചത്.
കോണ്‍ഗ്രസ്സ് കൊലക്കത്തി താഴെ വയ്ക്കണം എന്ന് പ്രതിഷേധ സംഘമത്തില്‍ സംസാരിച്ചവര്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു.

കോവിഡ് പ്രോട്ടോക്കോള്‍ മാനിച്ചുകൊണ്ട് നടന്ന പ്രതിഷേധ സംഗമങ്ങളില്‍ ആയിരക്കണക്കിന് യുവതീ യുവാക്കള്‍ പങ്കെടുത്തു. സി എം ഷാജി, രാഗേഷ് പുറ്റാറത്ത്, സുബീഷ് മേമുണ്ട, ഒ പി രാജന്‍, കൊടക്കാട്ട് ബാബു, സി എം ചന്ദ്രന്‍, അമല്‍ജിത്ത്, ആതിര, സ്‌നേഹാദാസ് എന്നിവര്‍ സംസാരിച്ചു

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP