ചിറ്റാരിമലയിലെ ഖനന അനുമതി ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

By | Monday June 24th, 2019

SHARE NEWS

നാദാപുരം: വിലങ്ങാട് ചിറ്റാരിമലയില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് നൂറ് ഏക്കറോളം വരുന്ന സ്ഥലത്ത് ഖന ന അനുമതി നല്‍കിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നടപടി പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.

പരിസ്ഥിതി ദുര്‍ബല പ്രദേശം ആയതിനാല്‍ വിലങ്ങാട് മേഖലയിലെ റോഡ് നിര്‍മ്മാണത്തിന് അനുമതി നിഷേധിക്കുകയും എന്നാല്‍ അതേ പ്രദേശത്ത് ഖനനത്തിന് അനുമതി നല്‍കുകയും ചെയ്ത വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി ഖനന മാഫിയയെ സഹായിക്കുന്നതിന്ന് വേണ്ടിയാണ്.

യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചിറ്റാരിമല സന്ദര്‍ശിച്ച് സമര പ്രഖ്യാപനം നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് വടകര പാര്‍ലമെന്റ് മണ്ഡലം സെക്രട്രി റിജേഷ് നിരക്കാട്ടേരി ഉല്‍ഘാടനം ചെയ്തു. നാദാപുരം നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രജീഷ് വി കെ അദ്ധ്യക്ഷനായി.
ഷെബി സെബാസ്റ്റ്യന്‍, അസ്ഫിര്‍ വാണിമേല്‍ ,ഷിബിന്‍ ജോസഫ്, മാത്യു പാലോലി, ബെറ്റ്‌സി സോജന്‍ അഭിഷേക് എന്‍ കെ , ജോസ്‌വിന്‍ ഫ്രാന്‍സിസ്, ഹരിശങ്കര്‍ തൂണേരി എന്നിവര്‍ പങ്കെടുത്തു.

ഏര്‍ണ്ണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോക്ക് ആന്‍ഡ് റോക്ക് എന്ന കമ്പനിയാണ് ഭൂമാഫിയയുടെ സഹായത്തോടുകൂടി പ്രദേശവാസികളില്‍ നിന്നും 100 ഏക്കറോളം സ്ഥലം ചെറിയ വിലയ്ക്ക് കൈവശപ്പെടുത്തുകയും ഖനന അനുമതി നേടുകയും ചെയ്തത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്