Categories
Breaking News

മണിയൂരില്‍ കര്‍ഷക ബില്ല് കത്തിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം

മണിയൂര്‍: കര്‍ഷക വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ കര്‍ഷകവിരുദ്ധ ബില്‍ കത്തിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം. ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മാങ്ങാമൂഴി വയലില്‍ വെച്ച് നടന്ന പ്രതിഷേധ സമരം കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം അച്യുതന്‍ പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് ചരമഗീതം പാടിയ ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയത്.കൃഷിയുടെ നിയന്ത്രണം കര്‍ഷകന് നഷ്ടമാകുന്ന ബില്ലാണിത്.രാജ്യത്തെ കോര്‍പ്പറേറ്റ് കുത്തക കമ്പനികള്‍ നിശ്ചയിക്കുന്ന പ്രകാരം കൃഷി ചെയ്യാനും അവര്‍ പറയുന്ന വിലയ്ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കേണ്ട സ്ഥിതിയുമായിരിക്കും ഈ ബില്ല് പ്രാബല്യത്തില്‍ വരുന്നതോടെ കര്‍ഷകര്‍ക്ക് നേരിടേണ്ടി വരിക.ഇത് കാര്‍ഷിക മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ്സ് കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ.ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു.ചന്ദ്രന്‍ മൂഴിക്കല്‍,പി.സി.ഷീബ, ബവിത്ത് മലോല്‍, സി.ആര്‍.സജിത്, അഷ്‌റഫ് ചാലില്‍,പി.കെ.രനീഷ്,പ്രതീഷ് കോട്ടപ്പള്ളി, ബവിന്‍ ലാല്‍ സി.ടി.കെ,ടി.കെ.ശ്രീജേഷ്, ഗിമേഷ് മങ്കര,വി.കെ.ഷിബി, ആഷിഖ് എം.വി,അനീഷ് കോട്ടപ്പള്ളി,വിവേക് മന്തരത്തൂര്‍ എന്നിവര്‍ സംസാരിച്ചു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP