പ്രവര്‍ത്തനം നിലച്ച വടകരയിലെ സിഗ്‌നല്‍ ലൈറ്റിന് റീത്ത് സമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

By | Friday May 22nd, 2020

SHARE NEWS

വടകര :വടകര പുതിയ ബസ്റ്റാന്റില്‍ പ്രവര്‍ത്തനം നിലച്ച സിഗ്‌നല്‍ ലൈറ്റിന് റീത്ത് സമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.സിഗ്‌നല്‍ സംവിധാനം നിലച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുന:സ്ഥാപിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി മുന്നോട്ടു വന്നത്.

സമരം കോണ്‍ഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് പി. എസ് രഞ്ജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ‘ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന് ശേഷം നൂറുക്കണക്കിന് വാഹനങ്ങളാണ് സിഗ്‌നല്‍ ഇല്ലാതെ കടന്നു പോകുന്നതെന്നും ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിഗ്‌നല്‍ സംവിധാനം അടിയന്തിരമായി പുന :സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു’.

യൂത്ത് കോണ്‍ഗ്രസ്  നിയോജക മണ്ഡലം പ്രസിഡന്റ് സുബിന്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു.സുജിത്ത് ഒടിയില്‍, പ്രഭിന്‍ പാക്കയില്‍, ശ്രീജിഷ് ചോറോട്, രാഹുല്‍. ആര്‍,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *