Categories
Flash News

യൂത്ത് കോണ്‍ഗ്രസ്സ് ടാക്‌സ് പേ ബാക്ക് സമരം തുടരുന്നു

വടകര: : പെട്രോളിന്റേയും ഡീസലിന്റെയും പേരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതിക്കൊള്ളക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് നയിക്കുന്ന വേറിട്ട സമരത്തിന് ജനകീയ പിന്തുണയേറുന്നു. പെട്രോള്‍ പമ്പില്‍ പെട്രോള്‍ നിറയ്ക്കാന്‍ വന്ന ഉപഭോക്താക്കള്‍ക്ക് നികുതിയിനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന 60 രൂപ ഓരോരുത്തര്‍ക്കും തിരിച്ചു കൊടുത്തായിരുന്നു പ്രതീകാത്മക സമരം.


തിരുള്ളൂര്‍ പെട്രോള്‍ പമ്പില്‍ നടന്ന പ്രതീകാത്മക സമരം കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ.വി.ടി.നിഹാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.എം.മഹേഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന നിര്‍വാഹക സമിതി അംഗം ബവിത്ത് മലോല്‍,വി.കെ.ഇസ്ഹാഖ്, സി.ആര്‍.സജിത്ത്, ധനേഷ് വള്ളില്‍, രുധീഷ് എം.ടി,അജയ് കൃഷ്ണ, മുനീര്‍ ആര്യന്നൂര്‍, മുഹമ്മദ് റജാസ്, വിഷ്ണു. പി, അജിനാസ് എന്‍.സിഎന്നിവര്‍ സംസാരിച്ചു.

ആയഞ്ചേരിയില്‍ ടാക്‌സ് പേ
ബാക്ക് സമരം


യൂത്ത് കോൺഗ്രസ് ആയഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച
ടാക്‌സ് പേ ബാക്ക് സമരം
യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ബവിത്ത് മലോൽ ഉദ്ഘാടനം ചെയ്തു.


ആയഞ്ചേരി ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ സംഘടിപ്പിച്ച പരിപാടിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് നജീബ് ചോയിക്കണ്ടി അധ്യക്ഷത വഹിച്ചു. കണ്ണോത്ത് ദാമോദരൻ, പി കെ ദേവാനന്ദൻ, മിനീഷ് പി കെ, അശ്വിൻ വി പി, സരിൻ മലയിൽ, ഹരീഷ് ടി, ജിപിൻ ഇ വി, ഹരി കോട്ടൂർ, ഷിജിത, ലബീബ് എം എന്നിവർ സംസാരിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP