Categories
latest

യുവത കനാലിലിറങ്ങി; നീക്കിയത് ടൺകണക്കിന് മാലിന്യം

വടകര : യുവജനസന്നദ്ധ സംഘടനാ പ്രവർത്തകർ കനാലിൽ നിന്ന് നീക്കം ചെയ്തത് ടൺകണക്കിന് മാലിന്യം.

പ്ലാസ്റ്റിക്, ചെരിപ്പുകൾ, തെർമോകോൾ തുടങ്ങിയവയാണ് ഏറെയും കിട്ടിയത്. തിരുവള്ളൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ, ഹരിതസേന അംഗങ്ങൾ, പരിസരവാസികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകിയത്.

മാങ്ങാംമൂഴി മുതൽ കോട്ടപ്പള്ളി വരെ ഏഴുകിലോമീറ്റർ ഭാഗമാണ് വൃത്തിയാക്കപ്പെട്ടത്.


തിരുവള്ളൂർ ഗ്രാമപ്പഞ്ചായത്തിന്റെ ‘വൃത്തി’ കാമ്പയിനിന്റെ ഭാഗമായാണ് പരിപാടി നടന്നത്.

വടകര-മാഹി കനാൽ ശുചീകരണം കന്നിനടയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീലത, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്. എം. മുനീർ, കെ.വി. ഷഹനാസ്, നിഷില കോരപ്പാണ്ടി, പി.അബ്ദുറഹ്മാൻ, ദുൽഖിഫിൽ, യശോദ, ഗോപി നാരായണൻ, പി.പി. രാജൻ എന്നിവർ സംസാരിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: Youth descended into the canal; Tons of waste removed

NEWS ROUND UP