വയനാട്ടില്‍ വീട് നഷ്ടമായവര്‍ക്ക് സാന്ത്വനമായി യൂത്ത് ലീഗ് നേതാവ് സി.കെ സുബൈര്‍

By | Tuesday August 20th, 2019

SHARE NEWS

വടകര: പ്രകൃതി ദുരന്തം നാശംവിതച്ച വയനാട്ടില്‍ വീട് നഷ്ടമായവര്‍ക്ക് സാന്ത്വനമായി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. സി.കെ സുബൈറിന്റെയും ബന്ധുക്കളുടേയും ഉടമസ്ഥതയിലുള്ള വെള്ളിമുണ്ട മാനന്തവാടി ബൈപ്പാസിലെ മെയിന്‍ റോഡിനരികെയാണ് രണ്ട് വീടുകള്‍ക്കായി 10 സെന്റ് സ്ഥലം നല്‍കുന്നത്. വീടും പറമ്പും നഷ്ടമായവരെ പുനരധിവസിപ്പിക്കാനുള്ള ജില്ലാ മുസ്‌ലിം ലീഗ് പദ്ധതിയിലേക്കാണ് സ്ഥലം സൗജന്യമായി നല്‍കിക്കൊണ്ട് നേതാക്കള്‍ ദുരിതബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

നമ്മളൊത്തു പിടിച്ചാല്‍ പുനരധിവാസം …എളുപ്പം നടത്താമെന്ന് സി കെ സുബൈര്‍

ഇന്നലെ വയനാട്ടിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു ..വളരെ ദയനീയമാണ് പൂത്തുമലയിലെ പ്രളയാനന്തര കാഴ്ചകള്‍ ..എല്ലാരേയും വീട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ട് എന്തോ എടുക്കാന്‍ ബാക്കിയുണ്ടെന്ന് പറഞ്ഞു തിരിച്ചു പോയ ഉടയവരെ മണ്ണിനടിയിലേക്ക് മല വിഴുങ്ങുന്ന കാഴ്ച നേരില്‍ കണ്ടവര്‍ അനുഭവം പങ്കു വെക്കുമ്പോള്‍ മനസിന് താങ്ങാവുന്നതിനപ്പുറമാണ് ദുരന്തത്തിന്റെ ആഴം ..ക്യാമ്പുകളില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച സങ്കടകരമാണ് , തിരിച്ചു പോകാന്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ , കഷ്ടിച്ചു രക്ഷപ്പെട്ടവര്‍ സ്വന്തക്കാര്‍ നഷ്ടമായവര്‍ ..


മണ്ഢലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹംസ മേപ്പാടി കാര്യങ്ങള്‍ വിശദീകരിച്ചു തന്നു ..
ഇനി വേണ്ടത് പുനരധിവാസമാണ് ..സ്വസ്ഥമായി താമസിക്കാന്‍ വാസയോഗ്യമായ സ്ഥലവും വീടും ..
നമ്മളൊത്തു പിടിച്ചാല്‍ എളുപ്പം നടത്താവുന്ന പുനരധിവാസം …
ഞങ്ങള്‍ക്ക് വയനാട്ടില്‍ വെള്ളമുണ്ട മാനന്തവാടി ബൈപാസ് റോഡിനരികില്‍ ഒരു കൊച്ചു സ്ഥലമുണ്ട് ജേഷ്ടന്‍ അബ്ദുല്‍ ഗഫൂറിന്റെയും സഹോദരി ഭര്‍ത്താവ് വി പി കുഞ്ഞബ്ദുല്ല മാഷുടെയും എന്റെയും ഉടമസ്ഥതയില്‍ ..പെട്ടെന്ന് കൂടിയാലോചിച്ചു ഈ സ്ഥലത്തു രണ്ട് വീടിനുള്ള സ്ഥലം ജില്ലാ ലീഗിന്റെ പുനരധിവാസ പദ്ധതിയിലേക്ക് കൊടുത്താലോ ..എല്ലാര്ക്കും സന്തോഷം മാത്രം ..


ഇത് വലിയ സംഭവമൊന്നുമല്ല എന്നറിയാം ..ഒരു കാര്യം ഉറപ്പാണ് വയനാട്ടില്‍ ഭൂമിയുള്ള നിരവധി പേരുണ്ട് ..ഒന്നിച്ചു കൊടുക്കണമെന്നില്ല ..വാസയോഗ്യമായ ഭൂമി ഒരു വീടിനോ രണ്ട് വീടിനോ നാലു വീടിനോ കഴിയുന്നത് പോലെ നല്‍കിയാല്‍ പ്രളയത്തിന് ഇരകളായവര്‍ക്കു വലിയ ആശ്വാസമാകും ..അതിനൊരു പ്രചോദനമാകാന്‍ ഞങ്ങളുടെ ഈ എളിയ സംഭാവന സഹായകരമായാല്‍ ഞങ്ങള്‍ കൃതാര്‍ത്ഥരായി ..
ദൈവം സ്വീകരിക്കുമാറാകട്ടെ ..

കൂടെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രെട്ടറി സി പി ചെറിയമുഹമ്മെദ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലി കുവൈത്ത് കെഎംസിസി ട്രഷറര്‍ എം ആര്‍ നാസര്‍ എന്റെ സഹോദരി ഭര്‍ത്താവ് നാദാപുരം മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് വി പി കുഞ്ഞബ്ദുല്ല മാസ്റ്റര്‍ സിറാജ് ദേവര്‍കോവില്‍ പി കെ ഹമീദ് തുടങ്ങിയവരും ഉണ്ടായിരുന്നു .


കല്പറ്റ ലീഗ് ഹൌസില്‍ വെച്ച് ജില്ലാ ലീഗ് പ്രസിഡന്റ് പി പി എ കരീം സാഹിബിനു ഭൂമിയുടെ രേഖകള്‍ കൈമാറി ..കെ കെ അമ്മദ് ഹാജി , മുഹമ്മദ് ജമാല്‍ സാഹിബ് ,പി കെ അബൂബക്കര്‍ സാഹിബ് , ഇസ്മായില്‍ വയനാട് , റസാഖ് കല്പറ്റ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ സാന്നിധ്യം കൊണ്ടനുഗ്രഹിച്ചു ..

സി കെ സുബൈര്‍
ജനറല്‍ സെക്രട്ടറി
മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ..

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്