Categories
Flash News

ഇന്ധന വില വര്‍ദ്ധനവിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം

വടകര: പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം . ഇന്ധന വിലയില്‍ പ്രതിഷേധിച്ച് വടകരയിലും സമീപ പ്രദേശങ്ങളിലും യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു. വടകര , ചോറോട് , ഓര്‍ക്കാട്ടേരി എന്നിവടങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

വടകര മുന്‍സിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതിഷേധ സൈക്കിള്‍ യാത്ര നടത്തി. പരിപാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സനീദ് എ വി ഫ്‌ലാഗ് ഓഫ് ചെയ്തു .ആര്‍ സിറാജ് ,യൂനുസ് ആവിക്കല്‍, സഫീര്‍ കെ കെ, അക്ബര്‍ കെ സി , അജ്‌നാസ് യു, അജ്‌നാസ് പുതിയോട്ടില്‍, അര്‍ഷാദ്, സലാം കെ, അനസ് കെ എന്നിവര്‍ പങ്കെടുത്തു.

പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത്‌ലീഗിന്റെ ആഹ്വാന പ്രകാരം ചോറോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സൈക്കിള്‍ യാത്ര വള്ളിക്കാട്ടില്‍ എംഎസ്എഫ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഫ്‌നാസ് ചോറോട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ഇസ്മയില്‍ മാസ്റ്റര്‍, അസ്ലം വള്ളിക്കാട്, മുനീര്‍ പനങ്ങോട്ട്, മിന്‍ഹാജ് യു, അബ്ദുല്‍ ഗനി, റഫ്‌നാസ് മലോല്‍ മുക്ക്, സുബൈര്‍ വള്ളിക്കാട്, അസ്ലം വി.പി, ഇര്‍ഷാദ് പി.കെ, അഷ്‌റഫ് ബാലവാടി എന്നിവര്‍ പങ്കടുത്തു.


അടിക്കടിയുള്ള ഇന്ധന വിലവര്‍ദ്ധവിനെതിരെ മുസ്ലിംയൂത്ത് ലീഗ് ഏറാമല പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സൈക്കിള്‍ യാത്ര യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അന്‍സീര്‍ പനോളി ഉല്‍ഘാടനം ചെയ്തു.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഹാഫിസ് മാതാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. കളിയാമ്പള്ളി പമ്പില്‍ നിന്ന് ആരംഭിച്ച യത്ര ഒ. പി. കെ പമ്പില്‍ വഴി ടൗണില്‍ അവസാനിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജന: സെക്രട്ടറി കെ കെ നവാസ്, ഭാരവാഹികളായ മുനീര്‍ കൊട്ടാരത്തില്‍, റിയാസ് കുനിയില്‍, എം.എസ്.എഫ് മണ്ഡലം ട്രഷറര്‍ ആസിഫ് ഒ.കെ,അമീര്‍ വളപ്പില്‍, ഷബീര്‍ ചുണ്ടോളി തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP