Categories
Flash News

വനം കൊള്ളക്കെതിരെ യുവമോര്‍ച്ച പ്രക്ഷോഭത്തിലേക്ക് ; വടകരയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

വടകര: സംസ്ഥാനത്ത് വനം കൊള്ളക്കെതിരെ യുവമോര്‍ച്ച പ്രക്ഷോഭത്തിലേക്ക്. സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വടകര വില്ലേജ് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണാ സമരം യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ അനൂപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.


വനം കൊള്ളയില്‍ എത്രയും പെട്ടെന്ന് ജൂഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് നിധിന്‍ അറക്കിലാട് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍. ബിജെപി മണ്ഡലം സെക്രട്ടറി രഗിലേഷ് അഴിയൂര്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സ്വരൂഹ് മേമുണ്ട.അരുണ്‍ ആവിക്കര, എന്നിവര്‍ പങ്കെടുത്തു

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP