News Section: അഴിയൂർ

ആര്‍എസ് എസിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസെന്ന് മുല്ലപ്പള്ളി

April 23rd, 2019

വടകര: ആര്‍എസ്സിഎസ്സിനും ബിജെപിക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. ചോമ്പാല , എല്‍.പി. .സ്‌കൂള്‍ ബൂത്തില്‍ വോട്ട് ചെയ്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അദ്ദേഹം. ഹിന്ദുത്വത്തിനെതിരെ ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാമണ്ഡലങ്ങളിലും കനത്ത പോളിങ്ങാണ് നടക്കുന്നത്. കാണാം ട്രൂ വിഷന്‍ വടകര ന്യൂസ്.... .....https://youtu...

Read More »

അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ച്

April 17th, 2019

വടകര: ലോക്്സഭ ഇലക്ഷന്‍ ഹരിത ചട്ടം പാലിച്ച് കൊണ്ട് നടത്തുവാന്‍ പഞ്ചായത്തില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചു. ഹൈകോടതിയുടെയും, ഇലക്ഷന്‍ കമ്മീഷന്റെയും നിര്‍ദ്ദേശ പ്രകാരവും ഹരിത ചട്ടം ലോകസഭ ഇലക്ഷനില്‍ നിര്‍ബന്ധമായും നടപ്പിലാക്കണം എന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ച് ചേര്‍ത്തത്. രാഷ്ട്രിയ പാര്‍ട്ടികള്‍ ഇലക്ഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഹരിത ചട്ടം പാലിച്ച് നടത്തുന്നതാണ്, കുപ്പിവെള്ളം, ഡിസ്‌പോസിബിള്‍ പേപ്പര്‍ ഗ്ലാസ്സ് എന്നിവ പൂര്‍ണ്ണമായും, ഒഴിവാക്കുന...

Read More »

65 ചാക്ക് വ്യാജ ബിരിയാണി അരി പിടികൂടി:റെയ്ഡ് നടന്നത് ട്രാൻസ് കമ്പനിയുടെ പരാതിയിൽ 

April 16th, 2019

വടകര:ട്രാന്‍സ് കമ്പനിയുടെ വ്യാജ ബിരിയാണി അരിയുടെ വന്‍ ശേഖരം വടകരയില്‍ പിടികൂടി. ചോറോട് ബാലവാടിക്കടുത്ത് ദില്‍ന ട്രേഡേഴ്‌സിന്റെ ഗോഡൗണിലാണ് കയമ അരി കണ്ടെത്തിയത്. അഴിയൂർ സ്വദേശി പ്രകാശന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.ഈ സ്ഥാപനത്തില്‍ വടകര പോലീസ് നടത്തിയ റെയ്ഡില്‍ 65 ചാക്ക് കയമ അരി കണ്ടെടുത്തു. പരിശോധനയില്‍ ട്രാന്‍സ് കമ്പനിയുടെ വ്യാജലേബലാണെന്ന് വ്യക്തമായി.പശ്ചിമ ബംഗാളിൽ പ്രവൃത്തിക്കുന്ന ട്രാൻസ് കമ്പനി മാനേജിങ് ഡയറക്റ്റർ എസ്.കെ.സൈഫുൽ റഹ്മാൻ നൽകിയ പരാതിയിലാണ് വടകര പോലീസ് റെയ്ഡ് നടത്തിയത്. എസ്‌.ഐ....

Read More »

കനാൽ വെള്ളം തുറന്നു വിട്ടില്ല:ജനപ്രതിനിധികൾ സത്യാഗ്രഹം നടത്തി 

April 11th, 2019

വടകര:മാഹി കനാലിന്റെ കൈ കനാലായ മീങ്കണ്ടി–-നടക്കുതാഴ ഡിസ‌്ട്രിബ്യൂഷൻ കനാലിൽ വെള്ളം തുറന്നു വിടാത്ത ജനസേചന വകുപ്പ‌് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച‌് ഈ പ്രദേശത്തെ ജന പ്രതിനിധികൾ വടകര താലൂക്ക് ഓഫീസിനു മുന്നിൽ സത്യാഗ്രഹം നടത്തി. വടകര നഗരസഭ കൗൺസിലർ കെ.കെ.രാജീവനും,വില്ല്യാപ്പള്ളി പഞ്ചായത്തംഗം വി.പി.സുജയുമാണ് ഇന്നലെ സത്യാഗ്രഹം നടത്തിയത്. അരകുളങ്ങ,നടക്കുതാഴ പ്രദേശത്ത‌് കുളിവെള്ള ക്ഷാമം രൂക്ഷമായിട്ടും അധികൃതർ കനാൽ തുറക്കാത്ത സാഹചര്യത്തിലാണ‌് പ്രത്യക്ഷ സമരവുമായി മുന്നോട്ട‌്പോകുന്നത‌്. പല തവണ ആവശ്യപ്പെട്ടിട്ടും അ...

Read More »

കുഞ്ഞിപ്പള്ളിയ്ക്ക് സമീപം പാളം മുറിച്ചുകടക്കവേ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു

April 10th, 2019

  വടകര: അഴിയൂരില്‍ കുഞ്ഞിപ്പള്ളി മേല്‍പ്പാലത്തിനു  സമീപം പാളം മുറിച്ചുകടക്കവേ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു.അഴിയൂരില്‍ വടക്കെ കൊല്ലക്കണ്ടി എടത്തട്ട ഭാസ്‌കരന്‍ (80) ആണ് മരിച്ചത്. ഭാസ്‌ക്കരനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിടെ പരിക്കേറ്റ കരിയാട് നാരായണന്‍ എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനഴ്ച രാവിലെ 10 മണിയോടെ സംഭവം. ആശുപത്രിയില്‍ പോയി തിരിച്ചു മടങ്ങി വരുകയായിരുന്നു അപകടം.

Read More »

കടത്തനാടിനെ ഇളക്കി മറിച്ച് ജയരാജന്റെ പര്യടനം സര്‍വ്വെ ഫലങ്ങള്‍ ഇടതിന് അനകൂലം

April 9th, 2019

വടകര: പ്രചാരണ രംഗത്ത് ഇടത് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ ഏറെ മുന്നില്‍. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം വന്‍ ജന പങ്കാളിത്തം. ഏറ്റവും അവസാനമായി പുറത്ത് വന്ന സര്‍വ്വെ ഫലങ്ങളും ഇടതുപക്ഷത്തിന് അനകൂലം. കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ വടകര റെയില്‍ വേ സ്‌റ്റേഷനില്‍ സന്ദര്‍ശനം നടത്തിയായിരുന്നു പര്യടനത്തിന് തുടക്കം. പിന്നീട് ഒഞ്ചിയം രക്തസാക്ഷികളെ ഒറ്റക്കുഴി വെട്ടി മൂടിയ പുറങ്കര തീരദേശ മേഖലയിലായിരുന്നു പ്രയാണം. അഴിത്തലയിലെ കേന്ദ്രത്തില്‍ മത്സ്യതൊഴിലാളികളും നാട്ടുകാരും തിങ്ങി നിറഞ്ഞിരുന്നു. സാക്കര്‍ സാന്റ് ബാങ്ക്‌സ് ഫുട്‌ബോള്‍ അക...

Read More »

വടകരയില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത മുന്നേറ്റം തടയാന്‍ ശ്രമമെന്ന് എസ്ഡിപിഐ

April 8th, 2019

വടകര : എസ്ഡിപിഐ വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി മുസ്തഫ കൊമ്മേരി നാമനിര്‍ദേശ പത്രിക പിന്‍വലിച്ചെന്ന പേരില്‍ ചില ദൃശ്യമാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഡമ്മി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയ മുസ്തഫ പാലേരിയുടെ നോമിനേഷനാണ് പിന്‍വലിച്ച സംഭവമാണ് വ്യാജ വാര്‍ത്തയാക്കി അവതരിപ്പിക്കപ്പെട്ടത്. ഏറ്റവുമാദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ട, പ്ര...

Read More »

ജീവതാളം പദ്ധതി ; അഴിയൂരില്‍ പാലിയേറ്റീവ് പരീശീലനം സംഘടിപ്പിച്ചു

April 8th, 2019

വടകര: അഴിയൂര്‍ ഗ്രാമ പഞ്ചായത്തും, അഴിയൂര്‍ കൂട്ടം ഫേസ് ബുക്ക് കൂട്ടായ്മയും ചേര്‍ന്ന് സംയുക്തമായി നടപ്പിലാക്കുന്ന ജീവതാളം പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സന്നന്ധ പ്രവര്‍ത്തകര്‍ക്ക് പാലീയേറ്റിവ് പരിചരണത്തില്‍ പരിശീലനം സംഘടിപ്പിച്ചു. അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് പ്രഥമ ശ്രൂശ്രൂഷ, ദുരന്തനിവാരണം, പാലിയേറ്റിവ് പരിചരണം എന്നിവയില്‍ പൊതു അവബോധം ഉണ്ടാക്കി പരിശീലനം ലഭിച്ച ഒരു സന്നദ്ധ സംഘത്തെ രൂപീകരിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. അഴിയൂര്‍ ഷംസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിശീലനത്തില്‍ വടകര ജി...

Read More »

വടകരയില്‍ സിപിഎം നടപ്പാക്കുന്നത് കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം : കെ.എസ് ഹരിഹരന്‍

April 4th, 2019

വടകര : കഴിഞ്ഞ അമ്പത് കൊല്ലമായി കേരളത്തില്‍ സി.പി.എം നടപ്പാക്കുന്ന തെറ്റായ നയങ്ങളുടെ പ്രതീകമാണ് വടകരയിലെ സ്ഥാനാര്‍ത്ഥി പി. ജയരാജനെന്ന് ആര്‍.എം.പി.ഐ ദേശീയ കമ്മിറ്റിയംഗം കെ.എസ് ഹരിഹരന്‍ പറഞ്ഞു. ഇന്ത്യയുടെ ചരിത്രപ്രധാനമായ ജനവിധിയാണ് നടക്കാന്‍ പോകുന്നത്. കേരളത്തെ സംബന്ധിച്ചുള്ള പ്രത്യേകത പ്രധാനമന്ത്രിയാകുന്ന രാഹുല്‍ഗാന്ധി വയനാട്ടില്‍ ജനവിധി തേടുന്നു എന്നതാണ്. എന്നാല്‍, വടകരയിലെ പ്രത്യേകതയെന്നത് കൊലപാതക രാഷ്ട്രീയത്തിനെതിരെ വിധിയെഴുതുക എന്നതാണെന്നും, കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം വടകരയില്‍ നടപ്പാക്കുകയാണ് പി ജയരാജന...

Read More »

ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് മാനേജ്‌മെന്റ് മേഖലയില്‍ പരിശീലനം നല്‍കി

April 2nd, 2019

വടകര: അഴിയൂര്‍ പഞ്ചായത്തിലെ 15 അംഗ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കും, ജനപ്രതിനിധികള്‍ അടങ്ങുന്ന മോണിറ്ററിംഗ് സമിതി അംഗങ്ങള്‍ക്കും മാനേജ്‌മെന്റ് മേഖലയില്‍ വൈദഗ്ദ്യ പരീശീലനം സംഘടിപ്പിച്ചു. വിവിധ പളാസ്റ്റിക്കുകള്‍ വേര്‍തിരിക്കുന്നത് ഒരു ഹരിത കര്‍മ്മ സേന ദിവസം 60 കിലോ എന്ന ലക്ഷ്യത്തില്‍ എത്തല്‍, ഒരു മണിക്കൂറില്‍ 40 കിലോ പഌസ്റ്റിക്ക് പൊടിക്കല്‍ ,പ്രതിദിനം 65 വീടുകളില്‍ കയറി മാലിന്യം ശേഖരിച്ച് ഫീസ് കലകട് ചെയ്യല്‍ എന്നീ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ആവിശ്യമായ അറിവുകളും, പ്രായോഗിക പരിശീലനവുമാണ വൈദഗ്ദ്യ പരിശീലനത്ത...

Read More »