News Section: അഴിയൂർ

പിണറായി വിജയൻ പണിക്കിറങ്ങി;ശുചിത്വ കേരളം പരിപാടിയ്ക്കു തുടക്കം

November 1st, 2014

'ശുചിത്വ കേരളം പരിപാടിയ്ക്കു തിരുവനതപുരത്തു ഗംഭീര തുടക്കം . 9 മണിക്ക് പണിക്കിറങ്ങിയ സഖാവ് പിണറായി വിജയൻ ഔപചാരികമായി എന്തെങ്കിലും ചെയ്തു ഉദ്ഘാടന ചടങ്ങ് അവസാനിപ്പിക്കും എന്ന് കരുതിയവര്‍ക്കു തെറ്റി. ജഗതിയിൽ രണ്ടര ഏക്കറിലെ മാലിന്യം മുഴുവൻ മണ്ണിട്ട്‌ മൂട്ടിയതിനു ശേഷമേ അദ്ദേഹം പണി നിർത്തിയുള്ളൂ  . അപ്പോൾ മണി 1. കാലത്ത് മുതൽ പണിക്കിറങ്ങിയ പലരും തണലിലേക്ക് മാറിയപ്പോഴും വെയിലത്ത്‌ നിരയിൽ തന്നെ നിന്ന് സഖാവ് ജോലി തുടർന്നു; . ഇത്  തോമസ്‌   ഐസക്കിന്റെ ഫെസ്ബുക് പോസ്റ്റ്‌... എരുമക്കുഴിയിൽ നിന്ന് ഞാൻ ജഗതിയിൽ എത്തിയപ്പോൾ മ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

അഴിയൂരില്‍ ശക്തമായ കാറ്റില്‍ ആറു വീടുകള്‍ തകര്‍ന്നു

October 10th, 2014

വടകര : അഴിയൂര്‍ ബോഡിംഗ്‌ സ്‌കൂള്‍ പരിസരത്ത്‌ ശക്തമായ കാറ്റില്‍പ്പെട്ട്‌ ആറ്‌ വീട്‌കള്‍ തകര്‍ന്നു. വ്യാവാഴ്‌ച്ച രാത്രി 9.30 യോടെയായിരുന്നു സംഭവം . ആളപായം ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഫിഷറീസ്‌ എക്‌സൈസ്‌ വകുപ്പ്‌ മന്ത്രി കെ ബാബു വീടുകള്‍ സന്ദര്‍ശിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

അഴിയൂരില്‍ രണ്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

September 18th, 2014

വടകര: അഴിയൂരില്‍ രണ്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. രണ്ട് ബൈക്കുകളിലായി സഞ്ചരിക്കുകയായിരുന്ന മുക്കാളി സ്വദേശി അശോകന്‍ കോഴിക്കോട് വേങ്ങേരി സ്വദേശി സുരേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. അഴിയൂര്‍ ഹാജിയാര്‍ പള്ളിക്ക് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

അഴിയൂരില്‍ ഇരുനില വീട്‌ തകര്‍ന്നു വീണു

September 16th, 2014

അഴിയൂര്‍: കരുവോയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ഇരുനില വീട്‌ തകര്‍ന്നു വീണു അഴിയൂര്‍ പഞ്ചായത്തില്‍ 3ാം വാര്‍ഡിലെ ശോഭയുടെ വീടാണ്‌ തിങ്കളാഴ്‌ച്ച രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നു വീണത്‌. ഇന്നലെയാണ്‌ വീടിന്റെ 2ാം നിലയുടെ പണി പൂര്‍ത്തിയായത്. ആളപായമൊന്നും ഇല്ല.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പരീക്ഷ എഴുതാൻ മാവേലിയും

September 6th, 2014

നാദാപുരം :ഓലക്കുടയും   ,തലപ്പടിയും    ,പൂമുടിയും     കയ്യില ഒരു മണിയുമായി   മാവേലി  (ഓണപ്പൊട്ടൻ )     വേഷത്തിൽ  പരീക്ഷാർത്ഥി പരീക്ഷ ഹാളിൽ  കടന്നപ്പോൾ പരീക്ഷ എഴുതുന്ന സഹപാടികൾക്ക് കൗതുകമായി    .നാദാപുരം ടി ഐ  എം ഗേൾസ്  ഹയർ  സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ്  തുല്യതാ പരീക്ഷ  എഴുതാനാണ്   മാവേലി  എത്തിയത് .തുണേരി തെക്കേനെല്ലേരി   രണ്ജിത്താണ്  ഫിസിക്സ് പരീക്ഷ  ഓണപ്പൊട്ടൻ  വേഷത്തിൽ എഴുതീയത്  .നാലാം ക്ലാസുമുതൽ   മാവേലി  വേഷം കെട്ടുന്ന  രഞ്ജിത്ത്   പതിവ് അനുഷടാനം   തെറ്റിക്കാൻ  പൊതു  പരീക്ഷ  ഒരു തടസ്സമായില്ല .മലയ സമുദായ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ബസ്‌സ്‌റ്റോപ്പ് അടിച്ച് തകര്‍ത്തു

September 2nd, 2014

കുന്നുമ്മക്കര: ആദിയൂരില്‍ ആര്‍എസ്എസ് ബിജെപി സംഘം ബസ്‌സ്‌റ്റോപ്പ് അടിച്ച് തകര്‍ത്തു. തൈവെച്ച പറമ്പത്ത് ബാലന്റെ സ്മരണാര്‍ഥം സ്ഥാപിച്ച ആദിയൂരിലെ ബസ്‌സ്‌റ്റോപ്പാണ് അക്രമി സംഘം തകര്‍ത്തത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അക്രമം. ചൊവ്വാഴ്ച രാവിലെ ഹര്‍ത്താലിന്റെ മറവില്‍ വീണ്ടും സംഘടിച്ചെത്തി ബസ്‌റ്റോപ്പിന്റെ തറയും ഇരിപ്പിടവും പൂര്‍ണമായും തകര്‍ത്തു. പ്രദേശത്തെ നിരവധി യാത്രക്കാര്‍ ഉപയോഗിക്കുന്ന ബസ്‌സ്‌റ്റോപ്പാണിത്. സംഭവത്തില്‍ സിപിഐ എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയും ഡിവൈഎഫ്‌ഐ കുന്നുമ്മക്കര മേഖല കമ്മിറ്റിയും പ്രതിഷേധ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഗ്ലാസ് കയറ്റിവന്ന ലോറി പത്തടി താഴ്ചയിലേക്ക് മറിഞ്ഞു

August 30th, 2014

ചോറോടും കോട്ടക്കടവിലും വാഹനാപകടം ഒഞ്ചിയം: ദേശീയപാതയില്‍ ചോറോടും കോട്ടക്കടവിലും വാഹനാപകടം. ചോറോട് വടക്കെ ബസ്‌സ്‌റ്റോപ്പിന് സമീപം റോഡിലെ കുഴിവെട്ടിക്കുന്നതിനിടെ ഗ്ലാസ് കയറ്റിവന്ന ലോറി പത്തടി താഴ്ചയിലുള്ള വീട്ട്പറമ്പിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവര്‍ മഞ്ചേരി ശാപ്പ്കുന്ന് സ്വദേശി യൂനുസ് (36) അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറിയിലുണ്ടായിരുനന നാല് ലക്ഷത്തോളം രൂപ വിലവരുന്ന ഗ്ലസ് ഷീറ്റുകള്‍ പൂര്‍ണമായും തകര്‍ന്നു. ശനിയാഴ്ച രാവിലെ 8.15ഓടെയാണ് അപകടം. കോട്ടക്കടവില്‍ ലോറികളും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.സ ലോറി ഡ്രൈവറും...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സാന്റ്ബാങ്ക്‌സില്‍ സിഗ്നല്‍ വിളക്ക് യാഥാര്‍ഥ്യമായി

August 24th, 2014

വടകര: പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ സാന്റ്ബാങ്ക്‌സിലെ സിഗ്നല്‍ വിളക്ക് പ്രകാശം ചൊരിഞ്ഞു. സാങ്കേതികനടപടികളുടെ നൂലാമാലകളില്‍ കുടുങ്ങിയാണ് സിഗ്നല്‍ ലൈറ്റിന്റെ ഉദ്ഘാടനം വൈകിയത്. ഇതെല്ലാം പരിഹരിച്ചശേഷം വെള്ളിയാഴ്ച രാത്രിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിളക്ക് തെളിയിച്ചത്. ഉദ്ഘാടനം അടുത്തുതന്നെ നടക്കും. കടലില്‍നിന്ന് തിരിച്ചുവരുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് ദിശ തിരിച്ചറിയാന്‍ ഒരു അടയാളമില്ലെന്ന പ്രശ്‌നം പരിഹരിക്കാനാണ് അഴിത്തല അഴിമുഖത്ത് സിഗ്നല്‍ വിളക്ക് സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ചത്. മത്സ്യത്തൊഴിലാളികളുടെ ഏറെക്കാ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചു

August 23rd, 2014

ചോമ്പാല: അശാസ്ത്രീയമായ തസ്തിക നിര്‍ണയത്തിലൂടെ അധ്യാപകരുടെ ജോലി സംരക്ഷണം ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ കെഎസ്ടിഎ ചോമ്പാല സബ്ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നൂറ് കണക്കിന് തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആര്‍ട്ട്, ഹെല്‍ത്ത്, ക്രാഫ്റ്റ് എന്നീ വിഷയങ്ങളില്‍ പഠിപ്പിക്കാനായി പാര്‍ട്‌ടൈം ഇന്‍സ്ട്രക്ടര്‍മാരായി പുനര്‍ നിയമിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി കത്തിച്ചു. ആര്‍ വി അബ്ദുള്ള, കെ എം സത്യന്‍, പി വത്സന്‍, ടി വി ഗോപാലന്‍, പി അനിത എന്നിവര്‍ സംസാരിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

അഴിമതി ഭരണം; തൂണേരി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്

August 18th, 2014

തൂണേരി: പഞ്ചായത്തിലെ വികസന മുരടിപ്പിനും അഴിമതിയിലും പ്രതിഷേധിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ തൂണേരി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും നടത്തി. നാലു വര്‍ഷത്തെ യുഡിഎഫ് ഭരണം പഞ്ചായത്തിന്റെ വികസനത്തെ മുരടിപ്പിച്ചതായി എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.മാര്‍ച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഒ ബാബുരാജ് അധ്യക്ഷനായി. രജീന്ദ്രന്‍ കപ്പള്ളി, നെല്ലേരി ബാലന്‍, കെ സുഭാഷിണി, പി കെ ചന്ദ്രന്‍, പി സി ബാലന്‍ എന്നിവര്‍ സംസാരിച്ചു. ടി പി രഞ്ജിത് സ്വാഗതം പറഞ്ഞു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]