News Section: ആയഞ്ചേരി

ആയഞ്ചേരിയിൽ കെ എസ് ഇ ബി ഉപരോദിച്ച ജനങ്ങളെ പോലിസ് മർദ്ദിച്ചു

April 28th, 2014

തിരുവള്ളൂർ : ആയഞ്ചേരി രണ്ടു ദിവസമായി വെള്ളവും വെളിച്ചവും ഇല്ലാതെ പൊറുതി മുട്ടിയ ജനങ്ങൾ ഒടുവിൽ കെ എസ് ഇ ബി ഓഫീസ് ഉപരോദിച്ചപ്പോൾ ജനങ്ങളെ പോലിസ് മർദ്ദിച്ചു .രോഷാകുലരായ ജനങ്ങൾ പ്രദേശത്ത് സംഘടിചിരിക്കുകയാണ് .ഇതിനിടയിൽ പോലിസ് വാഹനത്തിനു നേർക്ക്‌ കല്ലേറ്ഉണ്ടായി .വൻ പോലിസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സംസ്ഥാനത്ത് കനത്ത പോളിംഗ്

April 10th, 2014

  തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. പോളിംഗ് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 21 ശതമാനം പേര്‍ ഇതുവരെ സംസ്ഥാനത്ത് വോട്ട് ചെയ്തു. വടക്കന്‍ ജില്ലകളിലും നഗരപ്രദേശങ്ങളിലുമാണ് ശക്തമായ പോളിംഗ്. പോളിംഗ് ശതമാനം കൂടുമെന്നാണ് ആദ്യത്തെ സൂചനകള്‍ വ്യക്തമാക്കുന്നത്. സ്ഥാനാര്‍ഥികളും വിവിധ കക്ഷിനേതാക്കളും മറ്റ് പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍<!--more--> ചാണ്ടി രാവിലെ പുതുപ്പള്ളിയിലെ ജോര്‍ജ്ജിയന്‍ സ്കൂളില്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

എ.എം ഷംസീര്‍ ഇന്ന് കുറ്റ്യാടി മണ്ഡലത്തില്‍ മുല്ലപ്പള്ളി നാദാപുരത്ത്‌

March 29th, 2014

വടകര പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥികളായ എ.എം ഷംസീര്‍ ഇന്ന് കുറ്റ്യാടി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും മുല്ലപ്പള്ളി രാമചന്ദ്രന്‍ നാദാപുരം മണ്ഡലത്തില്‍ വിവിധ ഇടങ്ങളിലും പര്യടനം നടത്തും. സ്ഥാനാര്‍ത്ഥികളുടെ പര്യടന പരിപാടികള്‍: എ.എന്‍ ഷംസീര്‍ :9.00 മന്തരത്തൂര്‍ വായനശാല 9.15 ഈര്‍പ്പൊടി സ്കൂള്‍ 9.45അട്ടക്കുണ്ട് കടവ് 10.00 പാലയാട് തലച്ചാണ്ടി മുക്ക്10.15മുടപ്പിലാവില്‍10.30 മുളിയേരി10.45കുട്ടോത്ത് 11.00 മേമുണ്ട 11.15 ചെമ്മരത്തൂര്‍11.30 തോടന്നൂര്‍ 11.45ചാനിയംകടവ് 12.00കാഞ്ഞരാട്ടുതറ 12.15 പൈങ്ങോട്ടായി 12.30 തറോപ്പൊയി...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ആയഞ്ചേരിയില്‍ റോഡ് തകര്‍ന്നു; ചെറു വാഹനങ്ങള്‍ അപകട ഭീഷണിയില്‍

March 27th, 2014

ആയഞ്ചേരി: വടകര-ആയഞ്ചേരി-കുറ്റ്യാടി റോഡില്‍ ആയഞ്ചേരിയില്‍ റോഡ് തകര്‍ന്നത് ചെറു വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു. ആയഞ്ചേരി ടൗണില്‍ നിന്നാരംഭിച്ച് മീറ്ററുകളോളം ദൂരത്തില്‍ റോഡ് പൊട്ടി പൊളിഞ്ഞു കിടക്കുകയാണ്. റോഡില്‍ രൂപപ്പെട്ട ഭീമന്‍ കുണ്ടും കുഴികളും ടൂ വീലര്‍, ഓട്ടോറിക്ഷ തുടങ്ങിയ ചെറു വാഹനങ്ങള്‍ക്ക് വിനയാവുകയാണ്. ഇത് അപകടത്തിന് വഴി ഒരുക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഉണ്ടാവുന്ന പൊടി പടലങ്ങള്‍ റോഡിന് ഇരു വശങ്ങളുമുള്ള വീടുകളിലും കെട്ടിടങ്ങളിലും ഉള്ളവരെ ദുരിതത്തിലാഴ്ത്തുകയാണ്. പൊടിയില്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ബി.ജെ.പി. കണ്‍െവന്‍ഷന്‍

March 25th, 2014

വടകര: ബി.ജെ.പി. കുറ്റിയാടി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍െവന്‍ഷന്‍ ആയഞ്ചേരിയില്‍ ജില്ലാ വൈസ്​പ്രസിഡന്റ് എം. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി വി.കെ. സജീവന്‍, പ്രഭാകരന്‍, അഡ്വ. ദിലീപ്, കെ.കെ. രാജീവന്‍, രാമദാസ് മണലേരി, പി.പി. മുരളി, എം.എം. രാധാകൃഷ്ണന്‍, പി.കെ. അച്യുതന്‍ എന്നിവര്‍ സംസാരിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ആയഞ്ചേരി യൂത്ത് കോണ്‍ഗ്രസ് യുവജനസംഗമം

March 24th, 2014

ആയഞ്ചേരി: 'കന്നിവോട്ട് രാജ്യനന്മയ്ക്കും മതേതരത്വത്തിനും' എന്ന ആഹ്വാനവുമായി യൂത്ത് കോണ്‍ഗ്രസ് കുറ്റിയാടി നിയോജകമണ്ഡലം കമ്മിറ്റി യുവജനസംഗമം നടത്തി. കെ.പി.സി.സി. സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷതവഹിച്ചു. കടമേരി ബാലകൃഷ്ണന്‍, വി.എം. ചന്ദ്രന്‍, അഡ്വ. പ്രമോദ് കക്കട്ടില്‍, കെ. മുഹമ്മദ്‌സാലി, പി.പി. റഷീദ്, പടയന്‍ കുഞ്ഞമ്മദ്, കെ.സി. നജ്മല്‍, തിരുവള്ളൂര്‍ മുരളി, ബാബു ഒഞ്ചിയം, അനൂപ് വില്ല്യാപ്പള്ളി, ടി.എന്‍. അബ്ദുള്‍ നാസര്‍, സജീവന്‍ വെള്ളൂക്കര, പി.പി. ദിനേ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

റേഷന്‍ ഗോതമ്പ് വിതരണം മാര്ച്ച് 31 വരെ

March 8th, 2014

വടകര: എ.പി.എല്‍. വിഭാഗങ്ങള്‍ക്കുള്ള റേഷന്‍ ഗോതമ്പ് വിതരണം മാര്‍ച്ച് 31 വരെ നീട്ടി. പത്താം തീയതി വിതരണം അവസാനിക്കാറായിട്ടും പല റേഷന്‍ കടകളിലും ഗോതമ്പ് വിതരണത്തിനേത്തിയിരുന്നില്ല.ഫിബ്രവരിയിലെ മൂന്നുകിലോ ഗോതമ്പിനോടൊപ്പം മാര്‍ച്ചിലെ മൂന്നു കിലോയും 31 വരെ വാങ്ങാം. കിലോഗ്രാമിന് 6.70 രൂപ നിരക്കിലാണ് ഗോതമ്പുവിതരണം ചെയ്യുന്നത്. എ.പി.എല്‍. വിഭാഗങ്ങള്‍ക്കുള്ള ഗോതമ്പ് വിതരണം നേരത്തേ അവസാനിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധം കണക്കിലെടുത്താണ് ഫിബ്രവരിയില്‍ പുനഃസ്ഥാപിച്ചത്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

അനുശോചിച്ചു.

March 7th, 2014

വടകര: അരൂര്‍ പത്മനാഭന്റെ നിര്യാണത്തില്‍ ആയഞ്ചേരിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അനുശോചിച്ചു. എന്‍.കെ. ഗോവിന്ദന്‍ അധ്യക്ഷതവഹിച്ചു. കടമേരി ബാലകൃഷ്ണന്‍, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, കെ.എം.വിജയന്‍, എം.അബ്ദുള്ള, ടി.കെ.സജിത, യു.വി.ചാത്തു, അണിയോത്ത് മുകുന്ദന്‍, കെ.കെ.നാരായണന്‍, സി.വി.കുഞ്ഞിരാമന്‍, സി.എം.അമ്മത്, മുറിച്ചാണ്ടി ഇബ്രാഹിം, കിളിയമ്മല്‍ കുഞ്ഞബ്ദുള്ള, റീന രയരോത്ത്, പി.എം.ബാലന്‍, നാലുപുരക്കല്‍ ഉഷ, കരുണാകരന്‍ കടമേരി, എന്‍.അബ്ദുള്‍ ഹമീദ്, ടി.എന്‍.അബ്ദുള്‍നാസര്‍ എന്നിവര്‍ സംസാരിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ബി ജെ പി പ്രവര്ത്തകന് മര്ദ്നമേറ്റു

March 5th, 2014

വടകര:  കരിമ്പനപ്പാലം  കളരിയുള്ളതില്‍ ക്ഷേത്രോല്സവത്തിനിടെ ബി ജെ പി പ്രവര്‍ത്തകനായ ജനതറോഡ്‌ തയ്യുള്ളതില്‍ അനില്‍കുമാറിന് മര്‍ദനമേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു സംഘം ചേര്‍ന്ന് ഇരുമ്പുവടികൊണ്ടു തലയ്ക്കടിച്ചു പരിക്കെല്‍പ്പിക്കുകയായിരുന്നെന്നു വടകര പോലിസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം നഗരത്തില്‍ ബി ജെ പി സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചിരുന്നു. ബോര്‍ഡു നശിപ്പിച്ചവരില്‍ ഒരാളെ താന്‍ പിടികൂടിയപ്പോഴായിരുന്നു അക്രമം ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വടകരയില്‍ നാളെ സ്വകാര്യ ബസ്സ്‌ പണിമുടക്ക്‌

March 3rd, 2014

വടകര താലൂക്കില്‍ മാര്‍ച്ച് 4നു സ്വകാര്യ ബസ്സ്‌ തൊഴിലാളികള്‍ പണിമുടക്കുന്നു. രാവിലെ 6.30 മുതല്‍ വൈകിട്ട് 6.30 വരെയാണ് സമരം. തൊഴിലാളികളുടെ ഡി എ കുടിശ്ശിക ലഭിക്കാത്തതില്‍ പ്രധിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചത്. ഇന്നലെ വൈകിട്ട് ബസ്സ്‌ തൊഴിലാളികളും കേരള പ്രൈവറ്റ് ബസ്സ്‌ ഓപ്പറേറ്റേഴ്സ് അസോസിയേഷനുമായി  നടന്ന ചര്‍ച്ച പരാച്ചയപെട്ടതിനെ തുടര്‍ന്നാണ്‌ സമരം മുന്നോട്ടു കൊണ്ടുപോവാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]