News Section: ഒഞ്ചിയം
വടകരയില്‍ കെ കെ രമ യു ഡി എഫ് പിന്തുണയോടെ മത്സരിച്ചേക്കും
വടകര: നിയമസഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ആര്.എം.പി.ഐ സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ യു.ഡി.എഫ്. നേതൃത്വം. ആര്‍എംപി നേതാവായ കെ കെ രമയെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് നീക്കം. ആര്.എം.പി.ഐയുമായി ഇക്കാര്യത്തില്‍ അനൗദ്യോകികമായി ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. നിലവില്‍ ഇടതുപക്ഷത്തിന്റെ കയ്യിലെ മണ്ഡലം തിരിച്ച...
ഇടത് സര്‍ക്കാര്‍ സംഘപരിവാരത്തിന് ഓശാന പാടുകയാണെന്ന് എംഎസ് എഫ്
വടകര : സംഘപരിവാരത്തിന് ഇടതു സര്‍ക്കാരിന്റെ പോലീസ് ഓശാന പാടുകയാണെന്ന് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍. പാലക്കാട് നഗരസഭയില്‍ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക പുതപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെയടക്കം അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ കോഴിക്കോട് ജില്ല എംഎസ്എഫ് വടകരയില്‍ നടത്തിയ പ്രതിഷേധ പരിപാ...
ഇരകള്‍ സംഘടിക്കുന്നു ; ദേശീയ പാത കര്‍മ്മ സമിതി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു
വടകര : ദേശീയ പാത കര്‍മ്മ സമിതി നീണ്ട ഇടവേളയ്ക്കു ശേഷം പ്രക്ഷോഭത്തിന് ഒരുങ്ങുന്നു . സ്ഥലമെടുപ്പുമായി ബന്ധ പെട്ട് വില നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കാനോ ഇതുമായി നിലനില്‍ക്കുന്ന അനിശ്ചിതത്വവും അവസാനിപ്പിക്കാമോ അധികൃതര്‍ക്ക് കഴിയാത്തതാണ് ഇതിനു കാരണം. 2013 ല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം മെച്ചപ്പെട്ട വിലലഭിക്കുമെന്ന് കരുതി സ്ഥലെ...
വടകരയിലെ ‘ഹാപ്പനിംഗ് പ്ലേസ്’ വൈറലായി ടൂറിസം മന്ത്രിയുടെ എഫ് ബി കുറിപ്പ്
വടകര: കഴിഞ്ഞ ദിവസം ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ നാദാപുരം റോഡില്‍ ഉദ്ഘാടനം ചെയ്ത വാഗ്ഭടാനന്ദ പാര്‍ക്കിനെ പറ്റി മികച്ച പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്. യൂറോപ്യന്‍ രാജ്യങ്ങളിലെ തെരുവുകളെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് പാര്‍ക്ക് എന്ന് ഫോണ്‍ വിളിച്ചും സോഷ്യല്‍ മീഡിയയിലും പലരും അഭിപ്രായപ്പെട്ടു. അവര്ക്കൊക...
ഒഞ്ചിയത്തെ വാഗ്ഭടാനന്ദ പാര്‍ക്ക് ഇന്ന് നാടിന് സമര്‍പ്പിക്കും
വടകര: ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ പഴയ കാരക്കാട് ഗ്രാമത്തെ പുരോഗതിയിലേക്ക് നയിച്ച സാമൂഹ്യ പരിഷ്കര്‍ത്താവായ വാഗ്ഭടാനന്ദന്റെ സ്മരണക്കായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിനോദ സഞ്ചാര വകുപ്പ് നിര്‍മിച്ച വാഗ്ഭടാനന്ദ പാര്‍ക്ക് ഇന്ന് വൈകീട്ട് ആറ് മണിക്ക് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. ...
ചോമ്പാലില്‍ ഫൈബര്‍ വള്ളങ്ങള്‍ കൂട്ടിയിടിച്ച് മത്സ്യതൊഴിലാളി മരിച്ചു
ചോമ്പാല: മത്സ്യബന്ധനത്തിനടിയിലുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. മാടാക്കര ബാബൂന്റവിട ശ്രീജിത്ത് (50) ആണ് മരിച്ചത്. ചോമ്പാല്‍ ഹാര്‍ബറില്‍നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ ശനിയാഴ്ച വൈകുന്നരം മുന്നോടെയാണ് അപകടം. മത്സ്യം വലയില്‍ കുടുങ്ങിയ സമയത്ത് രണ്ടു ഫൈബര്‍ വള്ളങ്ങള്‍ അടുപ്പിക്കുമ്പോള്‍ കൂട്ടിയിടിക്കുകയുണ്ടായി. വള്ളത്തിന്റെ പടിയില്‍ ...
ഒഞ്ചിയത്ത് പ്രസിഡന്റ് സ്ഥാനം ആര്‍എംപിക്ക് തന്നെ ; പി ശ്രീജിത്ത് ചുമതലയേറ്റു
വടകര: ആര്‍എംപി പ്രതിനിധി പി ശ്രീജിത്ത് പ്രസിഡന്റായി ചുമതലയേറ്റു. 17 അംഗ ഭരണസമിതിയില്‍ പി ശ്രീജിത്തിന് ഒമ്പത് വോട്ടും സിപിഎമ്മിലെ ഗോപാലകൃഷ്ണന് എട്ടു വോട്ടും ലഭിച്ചു. വരാധികാരിയായ ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രസീത് ശ്രീജിത്തിന് സത്യവാചകം ചെ്ാല്ലിക്കെടുത്തു. യുഡിഎഫിനൊപ്പം ജനകീയ മുന്നണി സംവിധാനത്തിലാണ് ഒ്ഞ്ചിയത്ത് ആര്‍എംപി മത്സരിച്ചത്. ആര്...
എസ് എഫ് ഐയുടെ 50 ാം വാര്‍ഷികം മടപ്പള്ളിയില്‍ ഉശിരന്‍ വിളംമ്പര ജാഥ
വടകര: രക്തസാക്ഷികളായ പി കെ രമേശന്റെയും സജീവന്റെയും ഓര്‍മ്മകള്‍ ഉറങ്ങുന്ന മടപ്പള്ളിയില്‍ എസ് എഫ് ഐയുടെ 50 ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഉശിരന്‍ വിളംമ്പര ജാഥ. ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിളംബര ജാഥ ഏരിയാ സെക്രട്ടറി ടി ടി ആകാശ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അശ്വിന് എസ് ആര് അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി ഹ...
മടപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു
വടകര: മടപ്പള്ളി മേഖലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. വളപ്പില്‍ മോഹനന് സ്മാരക മന്ദിരത്തില്‍ വെച്ച് നടന്ന പരിപാടി മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവത്തകരായ യൂ സുകുമാരേട്ടനും , പുളിക്കൂല്‍ കൃഷ്ണേട്ടനും ചേര്‍ന്ന് കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്തു .യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുബിന...
ഒഞ്ചിയത്ത് എം എസ് എഫ് നേതാവിന് നേരെ വധശ്രമം
ഒഞ്ചിയം : എം എസ് എഫ് ജില്ല കമ്മിറ്റി അംഗം മന്‍സൂര്‍ ഒഞ്ചിയത്തിന് നേരെ സി പി എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വധശ്രമം നടന്നതായി പരാതി. ഞായറാഴ്ച രാത്രി 11:10 ന് ആണ് ഒഞ്ചിയം ലീഗ് ഓഫീസിനു മുന്‍പിലുള്ള റോഡിലൂടെ നടന്നു വരികയായിരുന്ന മന്‍സൂറിനെ അക്രമി സംഘം കൊല്ലും എന്ന് ആക്രോശിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വടി വാള് തല...
