News Section: ഒഞ്ചിയം

ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐ ഏറ്റെടുക്കില്ല

March 31st, 2014

തിരുവനന്തപുരം: ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐ ഏറ്റെടുക്കില്ലെന്ന് പെഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചു. സംസ്ഥാന പോലീസ് അന്വേഷിച്ച കേസ് ടി.പി വധക്കേസ് ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് സി.ബി.ഐ. സി.ബി.ഐ അന്വേഷിക്കേണ്ട പ്രത്യേകതയൊന്നും ഈ കേസിനില്ലെന്നും സി.ബി.ഐ അറിയിച്ചു. (more…)

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വി. എസ്സിന് പാര്‍ട്ടി നശിക്കണമെന്നില്ല, തിരഞ്ഞെടുപ്പില്‍ സി.പി.എം ജയിക്കണം;പുറവില്‍ കണ്ണന്‍

March 29th, 2014

 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ പിന്തുണച്ച് പുറവില്‍ കണ്ണന്‍.ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തി ല്‍ സംസാരിക്കുകയായിരുന്നു പുറവില്‍ കണ്ണന്‍. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വച്ച് എല്ലാവരും പാര്‍ട്ടിയുടെ വിജയത്തിനായി പരിശ്രമിക്കണം എന്ന് അദ്ദേഹം പറഞ്ഞു. . പാര്‍ട്ടി നശിക്കണമെന്ന ആഗ്രഹം വി.എസ്സ് അച്ചുതാനന്ദനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍.എം.പി രൂപികരണത്തിന് ശേഷം ആര്‍.എം.പിയെ പിന്തുണച്ചിരുന്ന കണ്ണന്റെ ഈ പരാമര്‍ശം ഒഞ്ചിയത്തെ രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

എന്‍ഡോവ്‌മെന്റ് വിതരണം

March 27th, 2014

ഒഞ്ചിയം: നെല്ലാച്ചേരി എല്‍.പി. സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടന ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് വിതരണം വ്യാഴാഴ്ച 2.30-ന് നടക്കും. ചോമ്പാല്‍ ഉപജില്ലാ ശാസ്ത്രമേളയിലും കലോത്സവത്തിലും വിജയികളായവര്‍ക്കുള്ള ഉപഹാരങ്ങളും സമ്മാനിക്കും.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

അമ്മയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും പുഴയില്‍ ചാടി മരിച്ചു

March 25th, 2014

അഴിയൂര്‍: അമ്മയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും പുഴയില്‍ ചാടി മരിച്ചുഅമ്മയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും പുഴയില്‍ ചാടി മരിച്ചു. ഒഞ്ചിയം കല്ലാമല 'പാരഡസൈിലെ' റുബീന (25), മക്കളായ റിതാ ഫാത്തിമ(5), റിന്‍ഹ ഫാത്തിമ(3) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പകല്‍ പതിന്നൊന്നോടെ അഴിയൂര്‍ മോന്താല്‍ പാലത്തിന് സമീപത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചോമ്പാല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ ചോമ്പാല്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ബൈക്കപകടത്തില്‍ മരിച്ച രമിത്തിന്റെ അവയവങ്ങള്‍ പാവപ്പെട്ട രോഗികള്‍ക്ക് ദാനം ചെയ്തു

March 22nd, 2014

ഒഞ്ചിയം: ചെന്നൈയില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ജീവന്‍ പൊലിഞ്ഞ മടപ്പള്ളി നാദാപുരംറോഡ് പുന്നേരിതാഴ പാലേരി രവീന്ദ്രന്റെ മകന്‍ രമിത്ത് (22)ന്റെ അവയവങ്ങള്‍ പാവപ്പെട്ട രോഗികള്‍ക്ക് ദാനം ചെയ്ത് മാതൃകയായി. ഓട്ടോ മൊബൈല്‍ എന്‍ജിനിയറിങ് ബിരുദധാരിയായ രമിത്ത് ചെന്നൈയിലെ ടയോട്ടാ കമ്പനി ഷോറൂമിലെ ജീവനക്കാരനാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടത്തില്‍പെട്ടത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയോടെ മരിച്ച രമിത്തിന്റെ ഹൃദയവും കണ്ണുകളും കരളും ഇരു വൃക്കകളും ശ്വസകോശവുമാണ് പാവപ്പെട്ട രോഗികളുടെ ജീവന് തുടിപ്പേകാന്‍ കുടുംബ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ബോബി ചെമ്മണ്ണൂര്‍ വടകരയില്‍

March 20th, 2014

വടകര:ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി കൊണ്ട് ബോബി ചെമ്മണ്ണൂര്‍ നേതൃത്വം നല്‍കുന്ന കൂട്ടയോട്ടം കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ജില്ലാതിര്‍ത്തിയായ അഴിയൂരില്‍ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കുഞ്ഞിപ്പള്ളി, മുക്കാളി, കണ്ണൂക്കര എന്നിവിടങ്ങള്‍ പിന്നിട്ട കൂട്ടയോട്ടം നാദാപുരം റോഡ്, കൈനാട്ടി, പെരുവട്ടും താഴെ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 7.30ന് വടകരയില്‍ സമാപിക്കും.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

റേഷന്‍ ഗോതമ്പ് വിതരണം മാര്ച്ച് 31 വരെ

March 8th, 2014

വടകര: എ.പി.എല്‍. വിഭാഗങ്ങള്‍ക്കുള്ള റേഷന്‍ ഗോതമ്പ് വിതരണം മാര്‍ച്ച് 31 വരെ നീട്ടി. പത്താം തീയതി വിതരണം അവസാനിക്കാറായിട്ടും പല റേഷന്‍ കടകളിലും ഗോതമ്പ് വിതരണത്തിനേത്തിയിരുന്നില്ല.ഫിബ്രവരിയിലെ മൂന്നുകിലോ ഗോതമ്പിനോടൊപ്പം മാര്‍ച്ചിലെ മൂന്നു കിലോയും 31 വരെ വാങ്ങാം. കിലോഗ്രാമിന് 6.70 രൂപ നിരക്കിലാണ് ഗോതമ്പുവിതരണം ചെയ്യുന്നത്. എ.പി.എല്‍. വിഭാഗങ്ങള്‍ക്കുള്ള ഗോതമ്പ് വിതരണം നേരത്തേ അവസാനിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധം കണക്കിലെടുത്താണ് ഫിബ്രവരിയില്‍ പുനഃസ്ഥാപിച്ചത്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ബി ജെ പി പ്രവര്ത്തകന് മര്ദ്നമേറ്റു

March 5th, 2014

വടകര:  കരിമ്പനപ്പാലം  കളരിയുള്ളതില്‍ ക്ഷേത്രോല്സവത്തിനിടെ ബി ജെ പി പ്രവര്‍ത്തകനായ ജനതറോഡ്‌ തയ്യുള്ളതില്‍ അനില്‍കുമാറിന് മര്‍ദനമേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു സംഘം ചേര്‍ന്ന് ഇരുമ്പുവടികൊണ്ടു തലയ്ക്കടിച്ചു പരിക്കെല്‍പ്പിക്കുകയായിരുന്നെന്നു വടകര പോലിസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം നഗരത്തില്‍ ബി ജെ പി സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചിരുന്നു. ബോര്‍ഡു നശിപ്പിച്ചവരില്‍ ഒരാളെ താന്‍ പിടികൂടിയപ്പോഴായിരുന്നു അക്രമം ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വടകരയില്‍ നാളെ സ്വകാര്യ ബസ്സ്‌ പണിമുടക്ക്‌

March 3rd, 2014

വടകര താലൂക്കില്‍ മാര്‍ച്ച് 4നു സ്വകാര്യ ബസ്സ്‌ തൊഴിലാളികള്‍ പണിമുടക്കുന്നു. രാവിലെ 6.30 മുതല്‍ വൈകിട്ട് 6.30 വരെയാണ് സമരം. തൊഴിലാളികളുടെ ഡി എ കുടിശ്ശിക ലഭിക്കാത്തതില്‍ പ്രധിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചത്. ഇന്നലെ വൈകിട്ട് ബസ്സ്‌ തൊഴിലാളികളും കേരള പ്രൈവറ്റ് ബസ്സ്‌ ഓപ്പറേറ്റേഴ്സ് അസോസിയേഷനുമായി  നടന്ന ചര്‍ച്ച പരാച്ചയപെട്ടതിനെ തുടര്‍ന്നാണ്‌ സമരം മുന്നോട്ടു കൊണ്ടുപോവാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വെള്ളക്കരം അടയ്ക്കണം

February 19th, 2014

  വടകര:വടകര നഗരസഭയിലെയും പുറമേരി, എടച്ചേരി, നാദാപുരം, വാണിമേല്‍, ചെക്യാട്, തിരുവള്ളൂര്‍, ആയഞ്ചേരി, ചോറോട്, ഒഞ്ചിയം പഞ്ചായത്തുകളിലെയും ഉപഭോക്താക്കള്‍ വെള്ളക്കരം 28-നകം അടയ്ക്കണം. അല്ലാത്തപക്ഷം കണക്ഷന്‍ വിച്ഛേദിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]