News Section: ഓർക്കാട്ടേരി

അഴിയൂര്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുതി മുടക്കം പതിവാകുന്നു

June 14th, 2019

വടകര .കെ. എസ്. ഇ.ബി അഴിയൂര്‍ സെക്ഷന്‍ പരിധിയില്‍ മണിക്കൂറുകളോളം വൈദ്യുതി മുടക്കം പതിവാകുന്നു . മഴയൊന്ന് ചാറിയാല്‍ വൈദ്യുതി നിലക്കുന്നത് നിത്യസംഭവമായിരിക്കുകയാണ് . വൈദ്യുതിയുടെ ഒളിച്ചു കളിയെ തുടര്‍ന്ന് ഉപഭോക്താക്കള്‍ നേരിടുന്ന ദുരിതം ഏറെയാണ്. പ്രതിദിനം പത്തും പതിനഞ്ചും തവണ വൈദ്യുതി വന്നു പോയിക്കൊണ്ടിരിക്കയാണ് മുടക്കത്തിനു പ്രാധാന കാരണം എന്താണെന്ന് പറയാന്‍ പോലും അധികൃതര്‍ക്കു സാധിക്കുന്നില്ല. വൈദ്യുതി തടസ്സപ്പെടാതിരിക്കാന്‍ ലൈനില്‍ തട്ടിയ മരച്ചില്ലകള്‍ മുറിച്ചു മാറ്റി എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഏറമാലയിലെ കൈക്കനാലുകള്‍വീണ്ടെടുക്കാന്‍ ജനകീയ കൂട്ടായ്മ

June 13th, 2019

വടകര: ഏറമാല ഗ്രാമപഞ്ചായത്തിലെ ജലസേചന കനാലുകള്‍ വീണ്ടെടുക്കാന്‍ ജനകീയ കൂട്ടായ്മ. ശനിയാഴ്ച മുതല്‍ എസ്റ്റിമേറ്റ് തയ്യാറാക്കും. 5.2 കിലോമീറ്റര്‍ ദൂരത്തിലുള്ള കൈക്കനാലകുകള്‍ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കനാല്‍ ജലസേചനം എന്ന പേരില്‍ രൂപീകരിച്ച വാടസ് ആപ്പ് കൂട്ടായ്മ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുക. നഷ്ടപ്പെട്ട കനാലുകള്‍ തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ജലസേചന് വകുപ്പ് ഉദ്യേഗസ്ഥരും കൂടെയുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എം കെ ഭാസ്‌ക്കരന്‍, വി കെ സന്തോഷ് കുമാര്‍, ക്രസ്റ്റ്് അബ്ദുള്ള , എന്നിവ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മഴക്കാല മുന്നൊരുക്കം ; അപകടകരമായ മരങ്ങളും ചില്ലയും മുറിച്ചുമാറ്റാന്‍ ഉത്തരവ്

June 7th, 2019

വടകര: മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായി  വലിയ മുന്നൊരുക്കങ്ങളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ്  ജില്ലാകളക്ടര്‍ പുറത്തിറക്കി.  വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശം ഉള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി ഒരാഴ്ചക്കകം മുറിച്ചുമാറ്റണം. എല്ലാ വകുപ്പുകളുടെയും  ജില്ലാ മേധാവികള്‍ക്കാണ് ഇതിന് ചുമതല. ഓരോ തദ്ദേശസ്വയംഭരണ പ്രദേശത്തെയും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ബന്ധപ്പെട്ട വനം റെയിഞ്ച് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മാലിന്യ സംസ്‌ക്കരണം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്വം : മന്ത്രി ടി പി രാമകൃഷ്ണന്‍

June 4th, 2019

വടകര : മാലിന്യ സംസ്‌ക്കരണത്തിന് മറ്റേത് വിഷയത്തേക്കാളും പ്രാധാന്യം നല്‍കണമെന്ന് എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു . ഏറാമല ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്‌ക്കരണ വിഷയത്തില്‍ മുന്‍കയ്യെടുക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ് .മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങിയാല്‍ ജനങ്ങളുടെ എതിര്‍പ്പുണ്ടാകുമെന്നത് ആശങ്ക മാത്രമാണ് .നിലവിലെ ടെക്‌നോളജി കൊണ്ട് എല്ലാ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

അക്ഷരങ്ങള്‍ക്കൊപ്പം കളിക്കാന്‍ കഥകളുടെ കൂട്ടുകാരനെത്തി

May 29th, 2019

ഏറാമല ഗ്രാമപഞ്ചായത്ത് അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു വടകര: ഏറാമല ഗ്രാമപഞ്ചായത്ത് അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ വി ആര്‍ സുധീഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വി കെ സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. കെ പി ബിന്ദു, സിഡിപിഒ ധന്യ, കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ക്രസ്റ്റ്് അബ്ദുള്ള, സി ടി കുമാരന്‍, ടി നിഷ, രാമകൃഷ്ണന്‍ ടി കെ , ഒ മഹേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കടത്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പ്രവാസി ലീഗ് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം അംഗത്വ ക്യാമ്പയിന്‍ ഉല്‍ഘാടനം ചെയ്തു

May 29th, 2019

വടകര : വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രവാസി ലീഗ് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം പഞ്ചായത്ത്തല അംഗത്വ ക്യാമ്പയിന്‍ ഉല്‍ഘാടനം കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് മലയില്‍ ഇബ്രാഹിം ഹാജി നിര്‍വ്വഹിച്ചു. ടി.കെ ഉസ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. സാജിദ്  മുണ്ടിയാട്ട്, കുഞ്ഞമ്മദ് പൂത്തോളി, കുഞ്ഞമ്മദ് എം.കെ, അബ്ദുറഹിമാന്‍. പി.പി, അബ്ദുല്ല പാറമ്മല്‍, മൊയ്തു ഹാജി   പി.പി, കുഞ്ഞമ്മദ്   കടുവ പാണ്ടി, ഇബ്രാഹിം ഹാജി മനാരി, കുഞ്ഞമ്മദ് ഹാജി വിരാളി, സത്താര്‍. എം.പി, കുഞ്ഞമ്മദ്  തിരുവോത്ത്  എന്നിവര്‍ പങ്കെടുത്തു

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഓര്‍ക്കാട്ടേരിയില്‍ ഹരിത കര്‍മ്മ സേനയുടെപെണ്‍പട്ടാളത്തിന് നേരിന്റെ തിളക്കം

May 28th, 2019

വടകര : ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് നേരിന്റെ പൊന്‍ തിളക്കം. മാലിന്യ ശേഖരണത്തിനിടെ ചാക്കില്‍ നിന്നും കിട്ടിയ 8000 രൂപ പൊലീസിനെ ഏല്‍പ്പിച്ച് മാതൃകയായി. ഓര്‍ക്കാട്ടേരിയില്‍ ചെറുവലത്ത് ബാബുവിന്റെ വീട്ടില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതിനിടെയാണ് ചാക്ക് കെട്ട് പണം ലഭിച്ചത്. ഹരിത കര്‍മ്മസേനാംഗങ്ങളായ സുശീല വട്ടക്കണ്ടി , ഷീബ പോതുക്കുറ്റി എന്നിവരാണ് പണം പൊലീസിന് കൈമാറി ഏറാമലയിലെ ഹരിത സേനാംഗങ്ങള്‍ക്ക് അഭിമാനമായി മാറിയത്. ഇരുവരേയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ക...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ലിനിയുടെ ഓര്‍മ്മകള്‍ നെഞ്ചോട് ചേര്‍ത്തു; ”ബ്രദേഴ്‌സ് വള്ളിക്കാടി”ന്റെ ഗ്രാമോത്സവത്തിന് സമാപനം

May 24th, 2019

വടകര: 'ബ്രദേഴ്സ് വള്ളിക്കാടി' ന്റെ ഗ്രാമോത്സവം കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. നിപ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനിക്കുള്ള മരണാനന്തര പുരസ്കാരം ലിനിയുടെ മക്കളും ഭര്‍ത്താവ് സജീഷും ചേര്‍ന്ന് ഏറ്റുവാങ്ങി. അഖില കേരള ചിത്ര രചന മത്സരത്തില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങള്‍ നേടിയവര്‍ക്കുള്ള മെഡലുകള്‍ യു എല്‍ സി സി എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി വിതരണം ചെയ്തു.സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക്nയൂണിഫോമും പഠനോപകരണങ്ങളും വിതരണം ചെയ്തു. വള്ളിക്കാട് രാഘവന്‍ മാസ്റ്റരുടെ ചിത്രം ചടങ്ങില്‍ അനാച്ഛാദനം ചെയ്തു....

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ആര്‍.എം.പിയുടെ നിഷേധ വോട്ടുകള്‍’; നോട്ട അഞ്ചാം സ്ഥാനത്ത്

May 23rd, 2019

വടകര: പി.ജയരാജനെ തോല്‍പ്പിക്കണം എന്ന ആര്‍.എം.പിയുടെ ലക്ഷ്യം നടന്നെങ്കിലും ആര്‍.എം.പിയുടെ നിഷേധ വോട്ടുകള്‍ നോട്ടയ്ക്ക പോയെന്ന് സൂചന.വടകര പാര്‍ലിമെന്ററി മണ്ഡലത്തില്‍ നോട്ടയ്ക്ക് ലഭിച്ചത് 3500 ഓളം വോട്ടുകള്‍. ജയരാജനെ തോല്‍പ്പിക്കാന്‍ ആര്‍.എം.പിയുടെ വോട്ടുകള്‍ മുരളീധരന് ചെയ്യണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം,എന്നാല്‍ കൈപ്പത്തിയ്ക്ക് വോട്ട് ചെയ്ത് ശീലമില്ലാത്ത ഒരു വിഭാഗം ആര്‍.എം.പി പ്രവര്‍ത്തകര്‍ നോട്ടയ്ക്ക് വോട്ടുചെയ്ത് അസാധുവാക്കിയെന്നാണ് കരുതുന്നത്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കോണ്‍ഗ്രസ്സ് പ്രസ്ഥാനം വടകരയില്‍

May 22nd, 2019

വടകരയുടെ ചരിത്രത്തില്‍ നിന്ന് കോണ്‍ഗ്രസ്സിനെയോ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ നിന്ന് വടകരയെയോ മാറ്റിനിര്‍ത്താന്‍ സാധ്യമല്ലാത്തത്ര അഭേദ്യമാണ് ചരിത്രത്താളുകള്‍. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുംമുന്‍പ് 1931 ലെ കോണ്‍ഗ്രസ്സ് സമ്മേളനവും , കൗമുദി ടീച്ചറുടെ ത്യാഗസന്നദ്ധതയുമാണ് വടകരയുടെ രാഷ്ട്രീയയശസ്സ് ഭാരതമൊട്ടാകെ ഉയര്‍ത്തിയതെങ്കില്‍ സ്വാതന്ത്ര്യാനന്തരം അത് 2009ലെ പൊതുതിരഞ്ഞെടുപ്പിലെ മുല്ലപ്പളളി രാമചന്ദ്രന്റെ വിജയം വരെ എത്തിനില്‍ക്കുന്നു.. വളര്‍ന്ന് പന്തലിച്ചും തളര്‍ന്നും ശരശയ്യയിലായും കിതച്ചും കൊതിച്ചും...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]