News Section: കോഴിക്കോട്

വനിതാ കമ്മീഷന്‍ പരാതി സ്വീകരിച്ചില്ലെന്ന് ആക്ഷേപം

December 6th, 2019

കോഴിക്കോട്: കേസ് പരിഗണനയിലുണ്ടായിട്ടും വനിതാ കമ്മിഷന്‍ അദാലത്തില്‍ എത്തിയപ്പോള്‍ പരാതിക്കാരിയെ തിരിച്ചയച്ചതായി ആക്ഷേപം. പരാതിക്കാരി എത്താത്തതിനാല്‍ കേസ് മാറ്റിയെന്ന വിവരമാണ് പിന്നീട് നല്‍കിയത്. ടൗണ്‍ഹാളില്‍ ബുധനാഴ്ച അദാലത്തിനെത്തിയ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ സഹപ്രവര്‍ത്തകന്‍ മോശമായി പെരുമാറിയെന്നായിരുന്നു പരാതി. ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ മേല്‍വിലാസം നല്‍കിയാണ് ആദ്യം ഇമെയിലായി പരാതി അയച്ചത്. ആ സ്ഥാപനത്തില്‍ നിന്ന് ജോലി മതിയാക്കിയതോടെ മേല്‍വിലാസം...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ആത്മകഥയില്‍ ലൂസി കളപ്പപുര പറയുന്നതെന്ത് ?

December 6th, 2019

കോഴിക്കോട് : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതാനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന് സഭയില്‍ നിന്ന് പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ പ്രസിദ്ധീകൃതമാകുന്നു. ഡി.സി. ബുക്‌സാണ് കര്‍ത്താവിന്റെ നാമത്തില്‍ എന്ന പേരിലുള്ള ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. മഠങ്ങളിലും ആത്മീയ ഇടങ്ങളിലും ലൈംഗിക ചൂഷണങ്ങള്‍ ഇനിയും അധികം പുറത്തുവരാത്ത യാഥാര്‍ത്ഥ്യങ്ങളാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര ആത്മകഥയില്‍ വെളിപ്പെടുത്തുന്നു.സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി: മഠത്തില്‍ നിന്നും...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

460 ടണ്‍ സവാള വരുന്നു; കിലോ 65 രൂപ

December 6th, 2019

കോഴിക്കോട് : കുതിച്ചുയരുന്ന ഉള്ളിവില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍. ഒരാഴ്ചയ്ക്കുള്ളില്‍ 460 ടണ്‍ സവാള സംസ്ഥാനത്ത് എത്തിക്കും. സപ്ലൈകോയ്ക്ക് വേണ്ടി ഭക്ഷ്യ വകുപ്പ് 300 ടണ്ണും ഹോര്‍ടികോര്‍പിന് വേണ്ടി കൃഷി വകുപ്പ് 160 ടണ്ണും സവാള എത്തിക്കും. ഈജിപ്ത്, യമന്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. 65 രൂപയ്ക്ക് സവാള ലഭ്യമാക്കാനാകും. മുംബൈയില്‍നിന്ന് ഇവ ജില്ലകളിലെ സപ്ലൈകോ, ഹോര്‍ടികോര്‍പ് വിപണനശാലകള്‍ വഴി ലഭ്യമാക്കും. നാഫെഡ് വഴി ഇറക്കുമതി ചെയ്ത സവാളയാണിത്. രാജ്യത്താകമാനം സവാളയുടെ വില കു...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ വൈദികനെതിരെ കേസെടുത്തു

December 5th, 2019

കോഴിക്കോട്: വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പുരോഹിതനെതിരെ ചേവായൂര്‍ പൊലീസ്  കേസെടുത്തു. താമരശ്ശേരി രൂപതക്ക് കീഴിലുള്ള മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെതിരെയാണ് കേസെടുത്തത്. 2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം. ചേവായൂര്‍ പള്ളിയില്‍ വികാരിയായിരിക്കെയാണ് പീഡനം.കുടുംബവുമായുള്ള ബന്ധം മുതലെടുത്ത് പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. വിവരം പുറത്തറിഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. മനോജ് ഉപരിപഠനത്തിനായി വിദേശത്താണെന്ന് പറയുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് താമരശ്ശേരി രൂപത അറ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ജില്ലാ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് വടകര സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്.എസ്.എസ് ഫൈനലില്‍.

December 4th, 2019

കോഴിക്കോട്: പതിനാറാമത് കോഴിക്കോട് ജില്ലാ സീനിയര്‍ പെണ്‍കുട്ടികളുടെ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കോരങ്ങാട് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു.മത്സരത്തില്‍ സ്പീഡ് ബോള്‍ അക്കാഡമിയെ (71) നു പരാജയപ്പെടുത്തി എം.ജെ.എച്ച്.എസ്.എസ് എളേറ്റിലും മടവൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയെ (84) നു പരാജയപ്പെടുത്തി സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്.എസ്.എസ് വടകരയും ഫൈനലില്‍ പ്രവേശിച്ചു. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ ടി.എം അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. ജില്ലാ ബേസ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം ജോസഫ് അ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

December 4th, 2019

കോഴിക്കോട് : ജില്ലയിലെ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നം.582/17 നേരിട്ടുളള നിയമനം) (കാറ്റഗറി നം. 584/17 & 585/17 തസ്തിക മാറ്റം മുഖേന), (എന്‍സിഎഎസ്.സി.സി.സി) (കാറ്റഗറി നം.640/17) തസ്തികയുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി 2019 നവംബര്‍ 26 നും 27 നും പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയുടെ പകര്‍പ്പ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

രണ്ടാനഛന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായെന്ന് വനിതാ കമ്മീഷന്‍ വെളിപ്പെടുത്തല്‍

December 4th, 2019

കോഴിക്കോട് : പോക്‌സോ കേസുകളിലെ ഇരകള്‍ക്കും അമ്മയടക്കമുള്ളവര്‍ക്കും പൊതുസമൂഹവും അടുത്ത ബന്ധുക്കളും നല്ല പിന്തുണ നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അംഗങ്ങളായ ഇ എം രാധയും അഡ്വ. എം എസ് താരയും പറഞ്ഞു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. താമരശേരിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയും അവരുടെ അമ്മയും കേസ് പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിട്ടത്. ഇത് കാരണം അവര്‍ പെണ്‍കുട്ടിയെയും രണ്ട് സഹോദരന്മാരെയും കൂട്ടി ജില്ലയില്‍ നിന്ന് തന്നെ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സൗഹൃദം നടിച്ച് പെണ്‍കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ മുങ്ങിയ യുവാവ് കസ്റ്റഡിയില്‍

December 3rd, 2019

എലത്തൂര്‍ : സൗഹൃദം നടിച്ച് പെണ്‍കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ കടംവാങ്ങി പണയംവച്ച് തിരിച്ചുനല്‍കാതെ മുങ്ങിയ കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കോട്ടയം വൈക്കം സ്വദേശി ഹിജാസിനെയാണ് തെളിവെടുപ്പിനായി എലത്തൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഒളവണ്ണ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്. ഇരുവരും കോട്ടയത്ത് ഒരു കോളേജിലായിരുന്നു പഠിച്ചത്. ഈ പരിചയത്തിലാണ് യുവതിയില്‍നിന്ന് ഇയാള്‍ സ്വര്‍ണം കടം വാങ്ങിയത്. നിരവധി തവണകളായി 36 പവനോളം സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ വാങ്ങിയതായി പരാതിയില്‍ പറയുന്നു. ബാങ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ആ സ്വപ്ന സാക്ഷാത്ക്കാരത്തിന് ഇനി എത്ര നാള്‍? കല്ലേരി ടൂറിസം ഭൂപടത്തിലേക്ക്

December 2nd, 2019

  കല്ലേരി: മാനവ സൗഹൃതത്തിന് പുകള്‍പെറ്റ ഗ്രാമമാണ് ഇത്. ചോര ചുകുപ്പായുള്ളവര്‍ക്കെല്ലാം ആരാധന സ്വാതന്ത്ര്യമുള്ള ഒരു ക്ഷേത്രം. ചുറ്റും കണ്ണിന് കുളിര്‍മയേകുന്ന പച്ചപ്പില്‍ കുളിച്ച വയലും മലനിരകളും. കല്ലേരിക്കാരുടെ എറ്റവും വലിയ സ്വപ്നമാണ് വടകര-മാഹി കനാല്‍. ഏകദേശം അഞ്ച് വര്‍ഷത്തിലെറെയായി ഇതിന്റെ പു:നര്‍ നിര്‍മ്മാണം തുടങ്ങിയിട്ട്. ഇതുവരെ പ്രവര്‍ത്തനം മുഴുവനാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. അതിനാല്‍ മഴക്കാലത്ത് ഈ പ്രദേശത്തുള്ളവര്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മണ്‍കൂനകള്‍ കൂട്ടിയിട്ടിരിക്കുന്നതി...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വിവാഹവാഗ്ദാനം നല്‍കി ഭര്‍തൃമതിക്ക് പീഡനം യുവാവ് റിമാന്റില്‍

November 30th, 2019

എലത്തൂര്‍: വിവാഹവാഗ്ദാനം നല്‍കി ഭര്‍തൃമതിയായ വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കുന്ദമംഗലം ഈയ്യങ്കണ്ടിയില്‍ ജംഷീര്‍ (36) ആണ് പിടിയിലായത്. മക്കടസ്വദേശിയും ഭര്‍തൃമതിയുമായ വീട്ടമ്മയെ ഇയാള്‍ മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നവംബര്‍ 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സി.ഐ. സി. അനിതകുമാരിയുടെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ മൂന്നാറില്‍ കൊണ്ടുപോയി തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]