News Section: കോഴിക്കോട്

പ്രളയ ബാധിതര്‍ക്ക് കടത്തനാട്ടിലെ കലാകാരന്‍മാരുടെ കൈതാങ്ങ്; സംഗമം 23 ന് വടകരയില്‍

August 20th, 2018

വടകര: പ്രളയ ബാധിര്‍ക്കായി  ശേഖരിക്കുന്ന വിഭവങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.ഇതിനായി കടത്തനാട്ടിലെ കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒരേ വേദിയില്‍ ഒത്തുചേരുന്നു. 'കേരളത്തിന് കടത്തനാടിന്റെ കൈതാങ്ങ' കലാസംഗമം 23 ന് വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 6.30 വരെ വടകര പുതിയ ബസ് സറ്റാന്റില്‍ നടക്കും. താലൂക്കിലെ മുഴുവന്‍ മനുഷ്യ സ്‌നേഹികള്‍ക്കും പ്രളയ ബാധിതരെ സഹായിക്കാനുള്ള വേദിയാണ് ഒരുങ്ങുന്നത്. പ്രമുഖ മജീഷ്യന്‍ പ്രദീപ് ഹുഡിനോ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ താലൂക്കിലെ മുഴവന്‍ ചിത്രകാരന്‍മാരും...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മോശം എഫ് ബി കമന്റ് പ്രവാസി യുവാവിന്റെ പണി പോയി

August 20th, 2018

കോഴിക്കോട് : പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് നാപ്കിന്‍ എത്തിച്ചു നല്‍കാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ അസഭ്യം പറഞ്ഞ യുവാവിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഒമാനിലെ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിലെ ക്യാഷ്യര്‍ ആയിരുന്ന രാഹുല്‍ സി.പി പുത്തലത്തിനെയാണ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടുകൊണ്ട് കമ്പനി ഉത്തരവിട്ടത്. സംഭവത്തിന് പിന്നാലെ രാഹുലിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന ആവശ്യം ശക്തമായിരുന്നു. വെള്ളപ്പൊക്ക ദുരന്തം നേരിടുന്ന കേരള ജനതയെ അങ്ങ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കണ്ണീരൊപ്പാം കണ്ണനോടൊപ്പം…. ശ്രീകൃഷ്ണജയന്തിക്ക് ആഘോഷങ്ങളില്ല മുഴുവന്‍ തുകയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്

August 20th, 2018

കോഴിക്കോട് : പ്രളയദുരിതത്തെ തുടര്‍ന്ന് ശ്രീകൃഷ്ണജയന്തിയുടെ ആഘോഷങ്ങള്‍ ഒഴിവാക്കി ആചാരം മാത്രമാക്കാന്‍ ബാലഗോകുലം തീരുമാനിച്ചു. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ എല്ലാ സ്ഥലങ്ങളിലും നാമജപയാത്രയും പ്രാര്‍ത്ഥനായജ്ഞവും നടത്തും. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കു വേണ്ടി ചിലവഴിക്കുന്ന മുഴുവന്‍ തുകയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും ബാലികാബാലന്മാരുടെ പുനരധിവാസത്തിനുമായി വിനിയോഗിക്കും. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തുന്ന ശ്രീകൃഷ്ണ ഗോപികാ വേഷങ്ങളോടുകൂടിയ ശോഭായാത്ര, പതാകദിനം, ഗോപൂജ, വിവിധ സാംസ്‌കാരിക പരിപാടികള്‍, ചെണ്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ദുരന്ത മുഖത്ത് കൈകോര്‍ക്കാന്‍ റെഡ് ക്രോസ് വളണ്ടിയേര്‍സ് യോഗം ചേര്‍ന്നു

August 18th, 2018

വടകര: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍ക്കാന്‍ ഇനി റെഡ് ക്രോസ് പ്രവര്‍ത്തകരും  രംഗത്തിറങ്ങും .വടകര താലൂക്കിലെ പ്രളയത്തില്‍ അകപ്പെട്ട പ്രദേശങ്ങളിലെ ക്യാമ്പുകളിലും ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളിലും പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പികുകയും പുനരധിവാസ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുവാന്‍ വടകര താലൂക്കില്‍ ചേര്‍ന്ന മീറ്റിംഗില്‍ തീരുമാനിച്ചു. തഹസില്‍ദാരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പ്രൊഫ: കെ കെ മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ചന്ദ്രശേഖരന്‍,പി ബാലക്കുറിപ്പ് കോര്‍ഡിനേറ്റ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മഴക്കെടുതി ദുരിതം ഞായറാഴ്ചയും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും

August 18th, 2018

കോഴിക്കോട് : കാലവര്‍ഷക്കെടുതികളില്‍ ജില്ലയില്‍ ആയിരക്കണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ നാളെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ യു.വി.ജോസ് നിര്‍ദ്ദേശം നല്‍കി. ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടോയെന്നത് മേലാധികാരികള്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കലക്ടര്‍ ഉത്തരവില്‍ പറയുന്നു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഇന്ധന ക്ഷാമം ആശങ്ക വേണ്ട ; മംഗലാപുരത്ത് നിന്ന് കൂടുതല്‍ ഇന്ധനമെത്തിക്കും

August 18th, 2018

കോഴിക്കോട് : ജില്ലയില്‍ ചില കേന്ദ്രങ്ങളിലുണ്ടായ പെട്രോള്‍ ക്ഷാമം പരിഹരിക്കാന്‍ ഇന്ന് രാവിലെ കലക്ടറുടെ ചേമ്പറില്‍ നടന്ന എണ്ണ കമ്പനി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. ഇന്ധന ക്ഷാമം രൂക്ഷമാണെന്ന തരത്തില്‍ പ്രചരണത്തെ തുടര്‍ന്ന് ആശങ്കയുള്ളതിനാല്‍ ജനങ്ങള്‍ കൂടുതലായി പെട്രോള്‍ ശേഖരിച്ചിരുന്നു. മംഗലാപുരത്ത് നിന്ന് വാഗണില്‍ ഇന്ധനം എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് യോഗം തീരുമാനിച്ചു. ജില്ലയില്‍ ഡീസലിന് രൂക്ഷമായ ക്ഷാമമില്ല. എന്നാല്‍ എച്ച്.പിയുടെ ചില പമ്പുകളില്‍ ഡീസല്‍ ക്ഷാമമുണ്ട്. 26 ഡീസല്‍ പമ്പുക...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

രക്ഷാപ്രവര്‍ത്തനത്തിന് സ്വകാര്യ വാഹനങ്ങള്‍ വേണം

August 18th, 2018

കോഴിക്കോട് : ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ദുരന്ത മേഖലകളിലേക്കും യാത്ര ചെയ്യുന്നതിന് ആവശ്യത്തിന് വാഹനങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുകയാണെന്നും രക്ഷാപ്രവര്‍ത്തി്‌ന് വാഹനം വിട്ടു നല്‍കാന്‍ സന്നദ്ധതയുളളവര്‍ താലൂക്ക്, കലക്ടറേറ്റ് കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വടകര(8547616301) കൊയിലാണ്ടി (8547616201), കോഴിക്കോട് (8547616101) താമരശ്ശേരി (8547618455) താലൂക്ക് ഓഫീസുകളിലോ കളക്ടറേറ്റില്‍ 9446841194 (ജൂനിയര്‍ സൂപ്രണ്ട്), 8113900224 (ക്ലാര്‍ക്ക്) എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മഴക്കെടുതി ; ക്യാമ്പുകളില്‍ സഹായ ഹസ്തവുമായി ആരോഗ്യമേഖല

August 17th, 2018

കോഴിക്കോട് : ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതിന് ഐ.എം.എ, പ്രൈവറ്റ് ആശുപത്രികള്‍, എയ്ഞ്ചല്‍സ്, സന്നദ്ധ സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ടീം രൂപീകരിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ രാവിലെയും വൈകീട്ടും വൈദ്യപരിശോധന നടത്തുന്നതിനായി വിവിധ സ്വകാര്യ ആശുപത്രികളെയും ജില്ലാ മെഡിക്കല്‍ ഓഫീസ് ചുമതലപ്പെടുത്തി. എന്‍.ആര്‍.എച്ച്.എം ഓഫീസുമായി ബന്ധപ്പെട്ട് പ്രത്യേക സെന്‍ട്രല്‍ സെല്‍ ആരംഭിച്ചിട്ടുണ്ട്. സെല്ലിന്റെ പ്രവര്‍ത്തനം രാവിലെ ഒന്‍പത് മുതല്‍ വൈകീട...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വിദ്യാലയങ്ങള്‍ക്ക് നാളെയും അവധി

August 16th, 2018

കോഴിക്കോട് : ജില്ലയിലെ  വിവിധ പ്രദേശങ്ങളില്‍ മഴക്കെടുതി ദുരിത തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ( 17-08-2018) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.അംഗനവാടികള്‍ക്കും ബാധകമാണ്

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഒന്നാം പാദ വാർഷിക പരീക്ഷ മാറ്റിവയ്ക്കുന്നതായി വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു

August 15th, 2018

വടകര:ഒന്നാം പാദ വാർഷിക പരീക്ഷ മാറ്റിവയ്ക്കുന്നതായി  പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. വി. മോഹൻകുമാർ, ( ഐ. എ. എസ്) അറിയിച്ചു . അതിശക്തമായ വെള്ളപ്പൊക്കവും ,നിർത്താതെ പെയ്യുന്ന പേമാരിയും, സ്കൂളുകളിൽ മിക്കതും ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്നതും കണക്കിലെടുത്താണ് 31 ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന  പരീക്ഷയാണ്  മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നാലെ അറിയിക്കുന്നതാണ്.    

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]