News Section: ചെറുവണ്ണൂർ

കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൂട്ടായി ‘പുസ്തകച്ചങ്ങാതി’

April 4th, 2020

കോഴിക്കോട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഉള്ളിയേരി ഗ്രാമപഞ്ചായത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മുഴുവന്‍ പേര്‍ക്കും മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍ വീടുകളില്‍ എത്തിക്കുന്ന 'പുസ്തകച്ചങ്ങാതി' പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജു ചെറുകാവില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ 343 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. അസഹ്യമായ ചൂടും പുറം ലോകവുമായി ബന്ധമില്ലാത്ത സാഹചര്യവും പലര്‍ക്കും മാനസിക സംഘര്‍ഷത്തിന് ഇടയാക്കുന്നു. ഇന്റര്‍ന...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ബ്രോഷർ പ്രകാശനവും ടിക്കറ്റ് വിൽപ്പന ഉദ്ഘാടനവും

March 9th, 2020

വടകര: ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ഓർക്കാട്ടേരി "ഒപ്പം" ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനശേഖരണാർത്ഥം കെ പി എ സി യുടെ 'മഹാകവി കാളിദാസൻ' നാടകം അവതരിപ്പിക്കുന്നു. ഏപ്രിൽ 20ന് വൈകീട്ട് 6 മണിക്ക് വടകര ടൗൺ ഹാളിലാണ് നാടകാവതരണം. നാടകത്തിന്റെ ബ്രോഷർ പ്രകാശനവും ടിക്കറ്റ് വില്പന ഉദ്ഘാടനവും പാറക്കൽ അബ്ദുള്ള എം എൽ എ നിർവ്വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ഇ രാധാകൃഷ്ണൻ, പ്രസിഡന്റ് സി എം രജി, ട്രസ്റ്റ് അംഗങ്ങളായ കെ കെ അശോകൻ ഉമ്മളാട, പ്രദീഷ് സ്നേഹശ്രീ, എം വി ജഗൻനാഥൻ, പി പി അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വനിതാ ദിനത്തിൽ മണിയൂരിൽ രക്തദാന ക്യാമ്പ് നടത്തി മജ്സിയ ബാനു ഉൾപ്പെടെ നിരവധി വനിതകൾ രക്തം നൽകി

March 9th, 2020

വടകര: ഗവ.കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് വടകര എൻ.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ബി.ഡി.കെ കോഴിക്കോട് വടകരയുടെയും കോടിയേരി മലബാർ കാൻസർ സെന്റർ രക്ത ബാങ്കിന്റെയും സഹകരണത്തോടെ ലോക വനിതാ ദിനമായ മാർച്ച് 8 ന് വനിതകളുടെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് നടത്തി. വടകര സഹകരണ ആശുപത്രി ലാബിന്റെ നേതൃത്വത്തിൽ രക്ത ഗ്രൂപ്പ് നിർണയവും നടത്തി.കാലത്ത് 10 മണി മുതൽ ഉച്ചവരെ കുറുന്തോടി യു പി സ്കൂളിലാണ് രക്തദാന ക്യാമ്പ് നടന്നത് . പവർലിഫ്റ്റിങ്ങ് താരം മജ്സിയബാനു മുഖ്യ അഥിതി ആയി രക്തദാനത്തിൽ പങ്കെടുത്തു. വാർഡ് മെമ്പർ കെ.ടി.കെ മോളി അധ്യക്ഷത വ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഒഞ്ചിയത്ത് സദു അലിയൂര്‍ അനുസ്മരണം സംഘടിപ്പിച്ചു

March 7th, 2020

വടകര : വടകര ബ്‌ളോക്ക് പഞ്ചായത്ത് ആര്‍ട്ട് ഗാലറി സദു അലിയൂര്‍ സ്മരണ സംഘടിപ്പിച്ചു. സാഹിത്യകാരന്‍ കെ.വി. സജയ് അനുസ്മരണ പ്രഭാഷണം നടത്തി. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം എ.ടി. ശ്രീധരന്‍, ശിവദാസ് പുറമേരി, വത്സന്‍ കൂര്‍മ കൊല്ലേരി, ശ്യാമള കൃഷ്ണാര്‍പ്പിതം, ബാലന്‍ താനൂര്‍, വി.പി. രാഘവന്‍, ജഗദീഷ് പാലയാട്, പി.കെ. അനിത തുടങ്ങിയവര്‍ സംസാരിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പക്ഷിക്ക് കുടിനീർ പദ്ധതിക്ക് തുടക്കമിട്ട് തിരുവള്ളൂർ ശാന്തിനികേതൻ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

March 7th, 2020

വടകര: തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ 'പക്ഷിക്ക് കുടിനീര്‍' പദ്ധതിക്ക് തുടക്കമിട്ടു. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അവരുടെ വീടുകള്‍ക്ക് സമീപം പരന്ന പാത്രത്തില്‍ പക്ഷികള്‍ക്കും മറ്റു ജീവികള്‍ക്കുമായി വെള്ളം നിറച്ചു വെക്കുന്ന പദ്ധതിയാണിത്. നിത്യവും പാത്രം നിറയ്ക്കും. ഭൂമിയിലെ വിഭവങ്ങള്‍ എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് എന്ന ബോധം വിദ്യാര്‍ത്ഥികളില്‍ ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂള്‍ കോമ്പൗണ്ടിലെ മരക്കൊമ്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പൗരത്വ ഭേദഗതി ബില്ല്; വടകരയിലെ ഷാഹിന്‍ബാഗ് സമരപന്തലില്‍ കെ.മുരളീധരന്‍ എം.പി

February 10th, 2020

വടകര: രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച് പ്രത്യേക വിഭാഗത്തെ ഇല്ലായ്മ ചെയ്യാനുള്ള മോഡിയുടെ ഫാസിസത്തെ മതേതര ഇന്ത്യ ചെറുത്തു തോല്‍പിക്കുമെന്നും ഇവിടെ ജനിച്ചവര്‍ ആരും ഇവിടുന്ന് പോകേണ്ടി വരില്ലെന്നും ഫാസിസത്തെ ചെറുക്കാനുള്ള നിങ്ങളുടെ സമരത്തില്‍ മുന്‍പന്തിയില്‍ ഞാന്‍ ഉണ്ടാകുമെന്ന് കെ മുരളീധരന്‍ പ്രഖ്യാപിച്ചു, ബാബരി മസ്ജിദ് വിഷയം കോടതിയുടെ തീരുമാനം തൃപ്തികരമല്ലെന്നും അഭിപ്രായപ്പെട്ടു. പ്രൊഫ കെ.കെ മഹമ്മൂദ്, എം.പി.അബ്ദുള്‍ കരീം പ്രസംഗിച്ചു, കോട്ടയില്‍ രാധാകൃഷ്ണന്‍

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മഴക്കാല മുന്നൊരുക്കം ; അപകടകരമായ മരങ്ങളും ചില്ലയും മുറിച്ചുമാറ്റാന്‍ ഉത്തരവ്

June 7th, 2019

വടകര: മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായി  വലിയ മുന്നൊരുക്കങ്ങളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ്  ജില്ലാകളക്ടര്‍ പുറത്തിറക്കി.  വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശം ഉള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി ഒരാഴ്ചക്കകം മുറിച്ചുമാറ്റണം. എല്ലാ വകുപ്പുകളുടെയും  ജില്ലാ മേധാവികള്‍ക്കാണ് ഇതിന് ചുമതല. ഓരോ തദ്ദേശസ്വയംഭരണ പ്രദേശത്തെയും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ബന്ധപ്പെട്ട വനം റെയിഞ്ച് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

എ.എ.വൈ കാർഡ് ഉടമകൾക്ക് മാർച്ച് മാസത്തെ റേഷൻ സൗജന്യം

March 14th, 2019

വടകര:മാർച്ച് മാസം എ.എ.വൈ കാർഡ് ഉടമകൾക്ക് 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും. മുൻഗണനാ വിഭാഗത്തിന് കാർഡിലെ  ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോ ഗ്രാമിന് രണ്ടു രൂപ നിരക്കിലും പൊതു വിഭാഗം (സബ്സിഡി) വിഭാഗത്തിന് ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോ ഗ്രാമിന് നാല് രൂപ നിരക്കിലും കാർഡ്  ഒന്നിന് ആട്ട ലഭ്യതക്കനുസരിച്ചു രണ്ടു കിലോ 17 രൂപ നിരക്കിലും പൊതു വിഭാഗം കാർഡ് ഉടമകൾക്ക് കാർഡ്  ഒന്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഷെർണ്ണൂരില്‍ ട്രെയിന്‍ പാളംതെറ്റി; വടകരയിലും യാത്രക്കാര്‍ വലഞ്ഞു

February 26th, 2019

  വടകര:  ഷെർണ്ണൂർ സ്റ്റേഷന് തൊട്ടടുത്ത് ട്രെയിന്‍ പാളംതെറ്റിയതോടെ  ട്രെയിനുകള്‍ വൈകിയോടിയത്   വടകരയിലെ  യാത്രക്കാരെയും  വലച്ചു. ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പർഫാസ്റ്റ് മെയിലാണ്  (12601) ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റിയത്.പാലക്കാട് ഭാഗത്തു നിന്നും ഷൊർണൂർ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാർഡിന് സമീപമാണ് പാളം തെറ്റിയത്. ഷൊർണൂർ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചതോടെ യാത്രക്കാര്‍ വലഞ്ഞു. വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യാത്രക്കാര്‍ പലരും തിര...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കനാൽ തുറന്നു വിട്ടില്ല: കർഷകരുടെ നെൽപ്പാടങ്ങൾ ഉണങ്ങി നശിക്കുന്നു

February 18th, 2019

വടകര:കനാല്‍ വഴി വെള്ളം ലഭിക്കാത്തതു കാരണം   ചെരണ്ടത്തൂര്‍ ചിറയിലെ എളമ്പിലാട് പൂഴിക്കല്‍ താഴ ഭാഗം 30 എക്കറോളം സ്ഥലത്തുള്ള നെല്‍കൃഷി  ഉണങ്ങിവരണ്ട് നശിക്കുന്നു. കുറ്റ്യാടി ഇറിഗേഷന് കീഴിലുള്ള ഈ പ്രദേശത്ത് മണിയൂര്‍ ബ്രാഞ്ച് കനാല്‍ തുറന്നിട്ടുണ്ടെങ്കിലും വെള്ളം എത്തിയിട്ടില്ല. വളരെ ശക്തി കുറച്ചു വെള്ളം ഒഴുകുന്നതാണ് ഇതിന് കാരണമായത് . വെള്ളത്തിന്റെ ഒഴുക്കിന് ശക്തി കൂട്ടിയില്ലെങ്കില്‍ മുഴുവന്‍ പാടവും ഉണങ്ങി നശിക്കുമെന്ന ഭീതിയിലാണ് കര്‍ഷകര്‍.  ചെറുകിട കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കിയത്. കനാല്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]