News Section: ചോറോട്

വടകരയില്‍ നാളെ രാവിലെ 8 മണി മുതൽ വൈദ്യുതി മുടങ്ങും

February 15th, 2019

  വടകര:  നാളെ  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ വടകര സബ് സ്റ്റേഷൻ പരിധിയിൽ വൈദ്യുതി തടസ്സം ഉണ്ടാവുമെന്ന് 110 കെ.വി  വടകരയിൽ നിന്ന് അറിയിച്ചു. വടകര ബീച്ച് , വടകര സൗത്ത്, തിരുവളളൂർ സെക്ഷൻ പരിധി പൂർണ്ണമായും വടകര നോർത്ത്, ആയഞ്ചേരി, മുട്ടുങ്ങൽ, മണിയൂർ, മേലടി, അഴിയൂർ ഭാഗികമായും തടസ്സമുണ്ടാവും.

Read More »

വടകരയിൽ ട്രാഫിക് ബോധവൽക്കരണ റാലി നടത്തി

February 12th, 2019

വടകര:റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വടകര ട്രാഫിക് യൂണിറ്റും,എം.ജെ.സ്കൂൾ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റും സംയുക്തമായി വില്ല്യാപ്പള്ളിയിൽ ട്രാഫിക് ബോധവൽക്കരണ റാലി നടത്തി.റാലിക്ക് ശേഷം സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ ടൗണിൽ വാഹന പരിശോധന നടത്തി. നിയമം പാലിച്ച് വാഹനങ്ങൾ ഓടിച്ചവർക്ക് മധുരം നൽകുകയും,നിയമ ലംഘനം നടത്തിയവർക്ക് പിഴ ഈടാക്കാതെ ട്രാഫിക് നിയമങ്ങൾ അടങ്ങുന്ന ലഘുലേഖകളും വിതരണം ചെയ്തു.ട്രാഫിക് എസ്.ഐ.എം.ടി.ദിവാകരൻ റാലി ഉൽഘാടനം ചെയ്തു.എം.ജെ.എച്ച്.എസ്.എസ്.പി.സി.നോഡൽ ഓഫീസർ സുലൈമാൻ മാസ്റ്റർ സംസാരിച്ചു.

Read More »

മുല്ലപ്പള്ളി വടകരയില്‍ വീണ്ടും ജനവിധി തേടുമോ ?

February 6th, 2019

വടകര: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധേയ മണ്ഡലം തന്നെയാകും. സിപിഎമ്മിന് സംഘടനാ ശേഷിയേറെയുണ്ടായിട്ടും പാര്‍ട്ടിക്കുള്ളിലെ വിമത രാഷ്ട്രീയത്തിന്റെ കടന്ന് വരവ് വടകരയുടെ രാഷ്ട്രീയ ചരിത്രം മാറ്റി മറിക്കുകയായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് അങ്കത്തില്‍ വടകരയില്‍ കടത്തനാടന്‍ വീറും വാശിയും മാറ്റുരക്കും. എന്തും വില കൊടുത്തും മണ്ഡലം തിരിച്ച് പിടിക്കാന്‍ സിപിഎം ഒരുങ്ങിക്കഴിഞ്ഞു ഇടതു പക്ഷത്തിന് മണ്ഡലം തിരികെ പിടിക്കാന്‍ അനുകൂല സാഹര്യങ്ങളേറെയുണ്ട്. സോഷ്യലിസ്റ്റ് കക്ഷികള്‍ക്ക് ഏറെ സ്വാധീ...

Read More »

കുഞ്ഞിപ്പള്ളി റെയിൽവേ മേല്‍പ്പാലം ഫെബ്രുവരി 8ന് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിക്കും

February 5th, 2019

വടകര:  ചോമ്പാല്‍, കുഞ്ഞിപ്പള്ളി റെയിൽവേ മേല്‍പ്പാലം ഫെബ്രുവരി 8ന് വൈകുന്നേരം 5.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം. പി. അടക്കമുള്ള ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയര്‍ പങ്കെടുക്കും. കേരള റോഡ്സ് ആന്റ് കോര്‍പറേഷന്‍, റെയില്‍വേയുമായി ചേര്‍ന്നാണ് മേല്‍പ്പാലം യാതാര്‍ത്ഥ്യമാക്കിയത്. 2014ല്‍ തുടങ്ങിയ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിനായി 13 കോടി രൂപയാണ് ചിലവഴിച്ചത്. ഭൂമി ഏറ്റെടുക്കുന്നതുമായി ഉണ്ടായ തര്‍ക്കം കോടതി വരെ ...

Read More »

ചോറോട് കെ.എ.എം.യു.പി.സ്‌കൂളില്‍ ഇനി ഡിജിറ്റല്‍ ക്ലാസ് റൂം

February 2nd, 2019

വടകര: ചോറോട് കെ.എ.എം.യു.പി.സ്‌കൂളില്‍ ഡിജിറ്റല്‍ ക്ലാസ് റൂം പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ കൃഷ്ണന്‍ അടിയോടി നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ വിജില അമ്പലത്തില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓ.എം.അസീസ് മുഖ്യാതിഥിയായിരുന്നു. സി.പി.സഫീര്‍, കെ.കെ.ശ്രീജ, സവിത എന്നിവര്‍ സംസാരിച്ചു.

Read More »

ചോറോട് ഗ്രാമപഞ്ചായത്തില്‍ കേര ഗ്രാമം പദ്ധതി ഉദ്ഘാടനം നാളെ

January 22nd, 2019

വടകര: കേര കര്‍ഷകരുടെ സമഗ്ര വികസനവും സാമ്പത്തിക ഭദ്രതയും ലക്ഷ്യമിട്ട് ചോറോട് ഗ്രാമ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകീട്ട് 3 മണിക്ക് കൈനാട്ടിയില്‍ സി.കെ.നാണു എം.എല്‍.എ നിര്‍വ്വഹിക്കും.  ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നളിനി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്‍ കര്‍ഷകരെ ആദരിക്കും. കേരഗ്രാമം പദ്ധതി പ്രകാരം നല്‍കുന്ന തെങ്ങുകയറ്റ യന്ത്രങ്ങള്‍ ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.രാജന്‍ മാസ്റ്റര്‍ വിതരണം ചെയ്യും. ഗ്ര...

Read More »

കുഞ്ഞിപ്പള്ളി ദേശീയ പാതയിൽ സിഗ്നൽ സംവിധാനം സ്ഥാപിക്കണമെന്ന് യു ഡി എഫ്

January 20th, 2019

  വടകര : നിർദ്ദിഷ്ട കുഞ്ഞിപ്പള്ളി റെയിൽവെ മേൽപ്പാലം ദേശീയ പാതയിൽ എത്തിച്ചേരുന്ന സ്ഥലത്ത് സിഗ്നൽ സംവിധാനം , ജഗ്ഷൻ , ഹൈമാസ്റ്റ് ലൈറ്റ് എന്നിവ സ്ഥാപിക്കണമെന്ന് യു ഡി എഫ് അഴിയൂർ പഞ്ചായത്ത് കൺവൻഷൻ ആവശ്യപ്പെട്ടു . 23ന് നടക്കുന്ന യു ഡി എഫ് കലക്ട്രേറ്റ് ഉപരോധം വിജയിപ്പിക്കാനും തീരുമാനിച്ചു , കൺവൻഷൻ ഡി സി സി സെക്രട്ടറി ടി.കേളു ഉദ്ഘാടനം ചെയ്തു . ഹാരീസ് മുക്കാളി അധ്യക്ഷത വഹിച്ചു . നിയോജക മണ്ഡലം കൺവീനർ എൻ.പി. അബ്ദുള്ള ഹാജി, പ്രദീപ് ചോമ്പാല , പി. ബാബുരാജ് , പി.രാഘവൻ, കാസിം നെല്ലോളി , കെ.പി.വിജയൻ, എം. ഇസ് മയ...

Read More »

കക്കാട് മഹല്ല് സാംസ്‌കാരിക കൂട്ടായ്മ കൂട്ട നടത്തം ശ്രദ്ധേയമായി

January 19th, 2019

വടകര : കക്കാട് മഹല്ല് സാംസ്‌കാരിക കൂട്ടായ്മയുടെ കുരിക്കിലാടുള്ള പുതിയ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വിളംബര കൂട്ട നടത്തം ശ്രദ്ധേയമായി. പരിപാടി വടകര ഡി.വൈ.എസ്.പി എ.പി ചന്ദ്രന്‍ ഫഌഗ് ഓഫ് ചെയ്തു. സാമൂഹ്യ നന്‍മ ഉദ്ദേശിച്ച്‌കൊണ്ടുള്ള ഇത്തരം കൂട്ടായ്മകള്‍ക്ക് എല്ലാവിധ പിന്തുണയും സഹകരണവും ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ ചോറോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജേഷ് ചോറോട് അധ്യക്ഷത വഹിച്ചു. ശംസുദ്ധീന്‍ മുഹമ്മദ്, സിയാദ് വാരിയന്‍കണ്ടി സംസാരിച്ചു. ബഷീര്‍ പട്ടാര, അബൂബക്കര്‍ തട്ടാന്റവിട, കുഞ്ഞമ്മത് മലയില്‍...

Read More »

ഗാലക്സിയില്‍ ഇന്ന് ശനിയാഴ്ച ചന്ത; തക്കാളിയ്ക്ക് വന്‍ വിലക്കുറവ്

January 19th, 2019

  വടകര: ഗാലക്സി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ന് ശനിയാഴ്ച ചന്ത. തക്കാളിയ്ക്ക് വന്‍ വിലക്കുറവ്. രാവിലെ 9 മണിമുതല്‍ രാത്രി വരെയാണ് ഓഫര്‍. തക്കാളി: 19 മുളക്: 39 വെള്ളരി: 10 മത്തന്‍: 1o വത്തക്ക: 10 ആപ്പിള്‍:75 അനാര്‍: 57

Read More »

ഫ്ളക്സ് നിരോധനം:അഴിയൂർ ഗ്രാമ പഞ്ചായത്ത് കോടതി വിധി ലംഘിക്കുന്നതായി പരാതി

January 18th, 2019

വടകര:കൊട്ടിഘോഷിച്ച് അഴിയൂർ പഞ്ചായത്തിൽ നടപ്പിലാക്കിയ ഫ്ളക്സ് നിരോധനം പഞ്ചായത്ത് ഭരണ സമിതി തന്നെ ലംഘിക്കുന്നതായി പരാതി.പഞ്ചായത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയോടെ നടപ്പിലാക്കിയ പരിപാടിയാണ് ഇപ്പോൾ കടലാസ്സിൽ മാത്രം ഒതുങ്ങിയത്. ചില സംഘടനകൾ തീരുമാനം നടപ്പിലാക്കിയെങ്കിലും പല സംഘടനകളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തീരുമാനം ലംഘിച്ചുകൊണ്ട് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കയാണ്.ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. നിയമ ലംഘനത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നു വരണമെന്നും ...

Read More »