News Section: ചോറോട്

നാഷണല്‍ സയന്‍സ് ഫെയറില്‍ മേമുണ്ട ഹയര്‍ സെക്കണ്ടറിയിലെ ചാരുദത്ത്

September 17th, 2019

വടകര: ഒക്ടോബര്‍ 15 മുതല്‍ 20 വരെ ചത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരില്‍ നടക്കുന്ന നാഷണല്‍ സയന്‍സ് ഫെയറില്‍ ഗണിതശാസ്ത്ര വര്‍ക്കിംഗ് മോഡല്‍ വിഭാഗത്തില്‍ മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ചാരുദത്ത് കേരളത്തെ പ്രതിനിധീകരിക്കും. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരില്‍ നടന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ ഈയിനത്തില്‍ ചാരുദത്തിനായിരുന്നു മൂന്നാം സ്ഥാനം. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ സംസ്ഥാന ഗണിത പരിഷത് നടത്തിയ ഗണിത പ്രതിഭാ നിര്‍ണ്ണയ പരീക്ഷയില്‍ സ്വര്‍ണ്ണമെഡലോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കൈനാട്ടി – നാദാപുരം റോഡ് വികസനംനഷ്ട പരിഹാരം നല്‍കണമെന്ന് ജനകീയ കൂട്ടായ്മ

September 12th, 2019

വടകര: കൈനാട്ടി - നാദാപുരം റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിക്കുന്ന മതിലുകള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്ന് വെള്ളികുളങ്ങരയില്‍ ചേര്‍ന്ന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. റോഡരികില്‍ മിക്കവര്‍ക്കും 10 ഉം 12 ഉം സെന്റ്് സ്ഥലം മാത്രമേ ഉള്ളൂ. വന്‍ തുക മുടക്കിയാണ് പലരും മതില്‍ കെട്ടിയതത്. റോഡ് വികസനത്തിന്റെ ഭാഗമായി പൊളിക്കുന്ന മതിലുകള്‍ കെട്ടിക്കൊടുക്കാന്‍ വ്യവസ്ഥയുണ്ടെന്നും കൂട്ടായ്മ ചൂണ്ടിക്കാട്ടി. മതില്‍ നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കിടപ്പു രോഗികള്‍ക്ക് ഓണകിറ്റുമായി ശങ്കരന്‍ നമ്പ്യാര്‍ സ്മാരക ട്രസ്റ്റ്

September 7th, 2019

വടകര : ചോറോട് ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് മാനേജ്‌മെന്റ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത നിര്‍ധനരായ കിടപ്പ് രോഗികള്‍ക്ക് ഓണക്കോടിയും' ഭക്ഷണ കിറ്റും നല്‍കി. ഏഷ്യാനെറ്റ് ചെയര്‍മാന്‍ കെ. മാധവന്‍ ചെയര്‍മാനായ ട്രസ്റ്റ് കഴിഞ്ഞ വര്‍ഷവും കിടപ്പു രോഗികള്‍ക്ക് ഓണക്കോടിയും കിറ്റും നല്‍കിയിരുന്നു. ശങ്കരന്‍ നമ്പ്യാരുടെ മകള്‍ ശ്രീമതി കുന്നിയൂര്‍ ഗൗരിയമ്മ കിറ്റുകള്‍ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജില അമ്പലത്തിലിന് കൈമാറി. വൈസ് പ്രസിഡണ്ട് കെ.കെ.തുളസി അധ്യക്ഷത വഹിച്ചു. ഡോ. ഡെയ്‌സി ഗോരെ, പഞ്ചായത്ത് അംഗം ഒ.എം.അസ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ദുരന്തങ്ങള്‍ മറന്ന് വടകരയില്‍ അനധികൃത കുന്നിടിക്കല്‍

September 6th, 2019

വടകര: മഹാപ്രളയം വരുത്തിവെച്ച ദുരന്തങ്ങള്‍ മറന്ന് വടകര മേഖലയില്‍ അനധികൃത കുന്നിടിക്കല്‍ തുടരുകയാണ്. പ്രദേശവാസികളെ ഭീതിയിലാക്കി ഭൂമാഫിയ ലോഡു കണക്കിന് മണ്ണ് കടത്തുകയാണ്. സര്‍ക്കാര്‍ മരാമത്തുകള്‍ക്ക് കുന്നിടിക്കാനുള്ള അനുമതിയുടെ പേരിലാണ് പ്രകൃതിചൂഷണം. താലൂക്ക് വികസന സമിതി വിലക്ക് കല്‍പിച്ച ഇടങ്ങളിലും കുന്നുകള്‍ ഇടിച്ചുനിരത്തുന്നുണ്ട്. ചോറോട് പഞ്ചായത്തിലാണ് കുന്നിടിക്കല്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത്. കണാശേരി കുന്ന്, അങ്ങാടിമല, രാമത്ത് മല, മൊട്ടന്തറക്കുന്ന്, കണിയാംകുന്ന്, പാഞ്ചേരി കുന്ന്, കുറുക്കന്‍ കുന്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ബഡ്‌സ് സ്‌കൂളില്‍ ഓണാഘോഷവുമായി ഡിവൈഎഫ് ഐ

September 6th, 2019

വടകര: ചോറോട് ഗ്രാമ പഞ്ചായത്തിന്റെ ബഡ്‌സ് സ്‌കൂളില്‍ ഡിവൈഎഫ് ഐ ചോറോട് മേഖല കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിജില അമ്പലത്തില്‍ വാര്‍ഡ് മെമ്പര്‍മ്മാരായ കെ.കെ.ബാബു ,ജിഷ പനങ്ങാട്ട് ,വി.ദിനേശന്‍ തുടങ്ങിയവര്‍ സാനിധ്യം ഉണ്ടായിരുന്നു

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കിണറുകളില്‍ മാരകരോഗ ബാക്ടീരിയ; പുഞ്ചത്തോടിന്റെ തീരങ്ങളിൽ കുടിവെള്ള വിതരണം നടത്തണമെന്ന് പ്രദേശവാസികള്‍

September 4th, 2019

വടകര: പ്രളയത്തിൽ വെള്ളം കയറിയ 45 വീടികളിലെ കിണറുകളില്‍ മാരകരോഗങ്ങൾ പടർത്തുന്ന  ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ പുഞ്ചത്തോടിന്റെ തീരങ്ങളിലും താഴ്ന്ന സ്ഥലങ്ങളിലും ശുദ്ധമായ കുടിവെള്ളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യണമെന്ന് പുഴയോരം റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ഗ്രാമപഞ്ചായത്തിൽ നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. പ്രളയത്തിൽ വെള്ളം കയറിയ 45 വീടികളിലെ കിണറുകളിലെ വെള്ളം വടകര വാട്ടർ അതോറിറ്റി ഓഫീസിൽ നിന്നും പരിശോധിച്ചതിന് ശേഷം ലഭിച്ച റിപ്പോർട്ട് പ്രദേശവാസികളെ ഭയപ്പെടുത്തുകയാണ്. അഞ്ച് കിണറുകള...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ദുരിതമനുഭവിക്കുന്നവര്‍ സഹായ ഹസ്തവുമമായി വിദ്യാര്‍ത്ഥി ജനത

September 3rd, 2019

വടകര : ദുരിത കയത്തില്‍ അകപ്പെട്ടവര്‍ക്ക് സഹായ ഹസ്തമായി ഞങ്ങളുണ്ടെന്ന സന്ദേശവുമായി വിദ്യാര്‍ത്ഥിജനത. ചോറോട് പഞ്ചായത്ത് കണ്‍വെന്‍ഷനും ദുരിത ബാധിര്‍ക്കുള്ള പഠനോപകരണ വിതരണവും നടത്തി. പഠനോപകരണ വിതരണം ചോറോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ തുളസി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എല്‍ ജെ ഡി ചോറോട് പഞ്ചായത്ത് സെക്രട്ടറി വി. പി പവിത്രന്‍ സ്വാഗതവും, എല്‍ ജെ ഡി ചോറോട് പഞ്ചായത്ത് പ്രസിഡന്റ് കെ എം നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സന്തോഷ് കുമാര്‍...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

അഴിയൂർ കുഞ്ഞിപ്പള്ളി റയിൽവ്വെ ഓവർ ബ്രിഡ്ജ് പ്രകാശ പൂരിതമായി

September 2nd, 2019

. വടകര:   റോഡ്സ് & ബ്രീഡ്ജസ് ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കുഞ്ഞിപ്പള്ളി റയിൽവ്വെ ഓവർ ബ്രിഡ്ജിൽ പഞ്ചായത്ത് മുൻകൈ എടുത്ത് 60 ലൈറ്റുകൾ സ്ഥാപിച്ചു. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെബിർ & കമ്പനിയാണ് ലൈറ്റുകൾ സൗജന്യമായി സ്ഥാപിച്ചത് ,പഞ്ചായത്ത്, എം.എല്‍.എ  മുഖേന ആര്‍.ബി.ഡി.സി  ക്ക് അപേക്ഷ നൽകിയതിൽ പരസ്യത്തോടെ ലൈറ്റുകൾ സ്ഥാപിക്കുവാൻ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ഇത് സംബന്ധിച്ച് പഞ്ചായത്തുമായി കരാറിൽ ഏർപ്പെടുകയും ചെയ്തിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കൈനാട്ടിയില്‍ സ്വര്‍ണ്ണ വ്യാപാരിയെ അക്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍

August 30th, 2019

വടകര: കൈനാട്ടിയില്‍ സ്വര്‍ണ്ണ വ്യാപാരിയെ അക്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. ചേരാപുരം കുഞ്ഞിപ്പറമ്പില്‍ ശേത്വിന്‍ കെ പി, നെട്ടൂര്‍ കിഴക്കേതാഴം പറമ്പില്‍ സജിത്ത് കെ ടി എന്നിവരാണ് അറസ്റ്റിലായത്. സി ഐ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിന്റെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയതത്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ചോറോട് തീരദേശ ശുദ്ധജല വിതരണ പദ്ധതി;നാളെ നാടിന് സമര്‍പ്പിക്കും

August 30th, 2019

വടകര: ജലനിധി ശുദ്ധജല വിതരണ ശുചിത്വ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ പൂര്‍ത്തീകരിച്ച ചോറോട് തീരദേശ സമഗ്ര ശുദ്ധജല വിതരണ പദ്ധതി നാളെ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കും. ചോറോട് ഗ്രാമപഞ്ചായത്തിലെ ഏഴ് വാര്‍ഡുകള്‍ പൂര്‍ണമായും തീരദേശത്താണ് സ്ഥിതി ചെയ്യുന്നത്. ശുദ്ധജല ക്ഷാമം രൂക്ഷമായ അനുഭവപ്പെടുന്ന പ്രദേശങ്ങളാണിത്. നാഷനല്‍ ഹൈവേയുടെ കിഴക്ക് ഭാഗത്തുള്ള ചില പ്രദേശങ്ങളും ശുദ്ധജല ക്ഷാമം നേരിടുന്നതിനാല്‍ ഈ ഭാഗത്തെ 10 വാര്‍ഡുകളില്‍ ആയി 1279 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് ചോറോട് തീരദേശ സമഗ്ര ശുദ്ധജല വി...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]