News Section: തലശ്ശേരി

പാറക്കല്‍ അബ്ദുള്ള അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നു ; എ എന്‍ ഷംസീര്‍

April 22nd, 2019

വടകര: കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള കുറ്റ്യാടി നിയമസഭാ മണ്ഡത്തിലെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം വില്ല്യാപ്പള്ളിയിലും കുറ്റ്യാടിയിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ നിരവധി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷങ്ങളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. ഇടത് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ വ്യക്തിഹത്യയും വര്‍ഗീയമായ അധിക്ഷേപങ്ങളും അഴിച്ചുവിടുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഇലക്ഷന്...

Read More »

കൊലപാതകങ്ങള്‍ക്ക് വീരപരിവേഷം നല്‍കുന്നവര്‍ പാര്‍ലിമെന്റില്‍ എത്താന്‍ പാടില്ല ; കെ. സി ഉമേഷ് ബാബു

April 17th, 2019

തലശ്ശേരി : ഫാസിസത്തിനുവേണ്ടി നിലകൊള്ളുന്ന ഒരാളും പാര്‍ലിമെന്റില്‍ ഉണ്ടാവാന്‍ പാടില്ല. ഒരു പ്രദേശത്തെ ഏറ്റവും ഊര്‍ജ്ജ സ്വലരായ ചെറുപ്പക്കാരെ ഇല്ലായാമ ചെയ്യാന്‍ സൈനിക രീതിയില്‍ ഓപ്പറേഷന്‍ നടത്തി വധിച്ചു കളയുന്നത്. ഫാസിസമാണെന്ന് സാഹിത്യകാരനും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ. സി ഉമേഷ് പറഞ്ഞു. തലശ്ശേരിയിലെ അഭിഭാഷകരുടെ സംഘടനയായ അഭിഭാഷക സംഘം പഴയ ബസ്റ്റാന്റില്‍ സംഘടിപ്പിച്ച ജനാധിപത്യ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലയാളികള്‍ക്ക് വീര പരിവേഷം കൊടുക്കുന്ന പാര്‍ട്ടിയാണ് സി. പി. എം. ചെഗുവേരയുടെ പട...

Read More »

കെ. മുരളീധരന്റെ പര്യടന പരിപാടി  നാളെ തലശ്ശേരിയിൽ

April 12th, 2019

  വടകര :ലോക്‌സഭ മണ്ഡലം ഐക്യ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി കെ. മുരളീധന്റെ തെരഞ്ഞെടുപ്പു പര്യടന പരിപാടി ശനിയാഴ്ച്ച കാലത്ത് 9 മണിക്ക് വടക്കുമ്പാട് കുന്നോത്ത് ഗുംട്ടിയില്‍ കെ. പി. സി. സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 9.30 ന് പുതിയ റോഡ്, 10 മണിക്ക് കൂളിബസാര്‍, 10.30 ന് മഠത്തുംഭാഗം, 11 ന് വാടിയില്‍ പീടിക(തോട്ടുമ്മല്‍ പുല്യോട് വഴി) 11.30 ന് വേറ്റുമ്മല്‍, 12 ന് കതിരൂര്‍(പൊന്ന്യം സ്രാമ്പിയില്‍ നിന്നും ഇടത്തോട്ടേക്കുള്ള റോഡ് വഴി), 12.30 ന് കുണ്ടുചിറ. ഉച്ച 3 ന് കുയ്യാലി തയ്യില്‍...

Read More »

മാഹിയില്‍ പടക്ക വിപണി വീണ്ടും സജീവമാകുന്നു

April 12th, 2019

മാഹി: ലോക് സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാഹിയിലെ എല്ലാ പടക്ക കടകളും നേരത്തെ സര്‍ക്കാര്‍ അടച്ചു പൂട്ടി സീല്‍ ചെയ്ത വ്യാപാരികള്‍ക്ക് വീണ്ടും ലൈസന്‍സ് ലഭിച്ചു. ഏഴോളം കടക്കാര്‍ക്കാണ് മാഹിയില്‍ സ്ഥിര ലൈസന്‍സ് ഉള്ളത് .പത്തോളം താത്ക്കാലിക ലൈസന്‍സ് കച്ചവടക്കാരുമുണ്ട്. മാഹിയിന്‍ ഒട്ടനവധി പെട്രോള്‍ പമ്പുകളും വിദേശമദ്യശാലകളും ഉള്ളത് കാരണം അപകട സാധ്യത കൂടുമെന്നുള്ളത് കാരണമാണെന്നാണ് സര്‍ക്കാര്‍ അടച്ചു പൂട്ടിയതിന്റെ വിശദീകരണം നല്‍കിയത് . മാഹി വ്യാപാരി വ്യവസായി ഏകോപന സമതിയുടെയും രാഷ്ട്രീയ പ്രതിനിധി കളുടെയും ശക്തമ...

Read More »

മുരളീധരന്റെ പോസ്റ്ററില്‍ പി.ജയരാജന്റെ പോസ്റ്റര്‍ ഒട്ടിച്ചതായി പരാതി

April 11th, 2019

തലശ്ശേരി: വടകര ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ ഹാര്‍്ഡ് ബോര്‍ഡില്‍ ഉയര്‍ത്തിയ പോസ്റ്ററില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി.ജയരാജന്റെ പോസ്റ്റര്‍ പതിച്ചതായി പരാതി. ഇല്ലത്ത് താഴെ മുതല്‍ ഊരാങ്കോട് വരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ 35 ബോര്‍ഡുകളിലും ഇപ്പോള്‍ ജയാരജന്റെ പോസ്റ്ററാണെന്ന് യു.ഡി.എഫ് നേതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാജയ ഭീതി പൂണ്ട സി.പി.എം പ്രവര്‍ത്തകരാണ് ഈ ഹീന പ്രവൃത്തിക്ക് പിന്നിലെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്. തല...

Read More »

‘ഇങ്ങള് തലശേരിലെ മൊഞ്ചന്മാരെ കണ്ട്ക്കാ’

April 5th, 2019

വടകര: ഇടത് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ യുവാക്കള്‍ക്കിടിയില്‍ താരാമാകുന്നു. ഇന്ന് തലശ്ശേരി നിയമസഭാ മണ്ഡലത്തിലായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയുടെ പര്യടനം. തലശേരി അയ്യലത്ത് സ്‌കൂള്‍ പരിസരത്ത് നല്‍കിയ സ്വീകരണത്തിനിടെ യുവാക്കളോടൊപ്പം പി ജയരാജന്‍

Read More »

സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ആവേശം വിതറി മുരളീധരന്‍

March 28th, 2019

കൂത്തുപറമ്പ്: വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ പാനൂര്‍, കടവത്തൂര്‍, പെരിങ്ങത്തൂര്‍ മേഖലയില്‍ നടത്തിയ പര്യടനം പ്രവര്‍ത്തകര്‍ക്ക് ആവേശമായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച സ്ഥാനാര്‍ത്ഥി മണ്ഡലത്തിലെ പ്രധാന വ്യക്തികളുമായും കൂടിക്കാഴ്ച്ച നടത്തി. രാവിലെ 10 മണിയോടെ മുണ്ടക്കോട് എത്തിയ സ്ഥാനാര്‍ത്ഥിയെ യു.ഡി.എഫ് നേതാക്കള്‍ സ്വീകരിച്ചു. തുടര്‍ന്ന് കടവത്തൂര്‍ എന്‍.ഐ.എ കോളജ്, പെരിങ്ങത്തൂര്‍ ടി.ടി.ഐ, മനാറുല്‍ ഹുദ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചു. അന്തരിച്ച ഗാന്ധി...

Read More »

അവര്‍ നാടിന് ജനനായകന് വേറിട്ട സ്വീകരണമൊരുക്കി

March 28th, 2019

തലശ്ശേരി : പി ജെ കണ്ണൂരിന്റെ താരകം. സ്വാന്തന പ്രവര്‍ത്തനങ്ങളിലൂടെ ജന മനസ്സുകളില്‍ ഇടം തേടിയ ഇടത് സ്ഥാനാര്‍ത്ഥി പി ജയരാജന് കോലത്ത് നാട് വേറിട്ട സ്വീകരണമൊരുക്കി. പ്രകൃതിയുടെ പൊന്‍കിരീടമായിട്ടാണ് വിശ്വാസികള്‍ കൊന്നപ്പൂക്കളെ കാണുന്നത്. വിഷുക്കണി വയ്ക്കുമ്പോഴും ഇതേ സങ്കല്പമാണുള്ളത്. സ്വര്‍ണ്ണവര്‍ണ്ണത്തെ പൂണ്ട മനോഹരമായ കൊന്നപ്പൂക്കളാകട്ടെ കാലപുരുഷനായ വിഷ്ണു ഭഗവാന്റെ പൊന്നിന്‍ കിരീടമാണെന്നാണ് സങ്കല്പം. ഉരുളിയില്‍ വാല്‍ക്കണ്ണാടി വച്ച് ഭഗവതിയെ സങ്കല്പിക്കുന്നവരും കൊന്നയെ സ്വര്‍ണ്ണത്തിന്റെ ഐശ്വര്യത്തിന്റെ പ്രതീകമായാണ്...

Read More »

തലശ്ശേരി ബിഷപ്പ് ഹൗസില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദര്‍ശനം നടത്തി

March 28th, 2019

വടകര : വടകര പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി കെ സജീവന്‍ തലശ്ശേരി ബിഷപ്പ് ഹൗസ്സില്‍ സന്ദര്‍ശനം നടത്തി. ബിഷപ്പ് ജോര്‍ജ്ജ് ഞരളക്കാട്ടിനെ സന്ദര്‍ശിച്ചു. മാത്യൂ പേഴത്തിങ്കല്‍, എന്‍ ,ഹരിദാസ്, വി.കെ.ജയന്‍, കെ.എന്‍ മോഹനന്‍, വി.പി.അജിത്ത്, വിജയലക്ഷമിടിച്ചര്‍, ജയസുധ 'ലിന പ്രഭിപ് എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു. മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളേണ്ട സ്ഥലമാണോ ഇവിടം .......... കാണാം ട്രൂവിഷന്‍ വടകര ന്യൂസ്'.... https://youtu.be/6ksqmupQWjw

Read More »

കോ – ലീ -ബിയെ തള്ളി എന്‍ഡിഎ. വടകര ത്രികോണ മത്സരത്തിലേക്ക്

March 28th, 2019

വടകര: കോ - ലീ - ബി സഖ്യ സാധ്യതകളെ തള്ളി എന്‍ഡിഎ നേതൃത്വം. ഇടത് -വലത് മുന്നണികള്‍ക്കെതിരെ ശക്തമായ മത്സരം കാഴ്ചവെയ്ക്കുമെന്ന് എന്‍ഡിഎ നേതൃത്വം വ്യക്തമാക്കി. വടകരയില്‍ നാട്ടുകാരാനും ബിജെപിയുടെ യുവനേതാവുമായ വി കെ സജീവനാണ് സ്ഥാനാര്‍ത്ഥി. രണ്ടാം തവണയാണ് വടകരയില്‍ സജീവന്‍ ജനവിധി തേടുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ മികച്ച മത്സരം കാഴ്ച വെച്ച് കണ്ണൂര്‍ ജില്ലയില്‍ നിന്ന് ആദ്യമായി കെട്ടിവെച്ച തുക...

Read More »