News Section: തിരുവള്ളൂർ

ധീര സൈനികര്‍ക്ക് പ്രണാമം

February 16th, 2019

വടകര: ജമ്മുവില്‍ തീവ്രവാദി അക്രമത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് പ്രണാമം അര്‍പ്പിച്ച് വില്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി നേതൃത്വത്തില്‍ തിരുവള്ളൂരില്‍ ജയ് ജവാന്‍ സ്മൃതി ദീപം തെളിയിച്ചു. അച്യുതന്‍ പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സി പി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ഡി പ്രജീഷ് , ശ്രീജേഷ് ഊരത്ത് , ബവിത്ത് മലോല്‍ , എടവത്ത് കണ്ടി കുഞ്ഞിരാമന്‍, ആര്‍ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Read More »

ചെമ്മരത്തൂരില്‍ പുലി ഇറങ്ങി? നാട്ടുകാര്‍ ഭീതിയില്‍

February 15th, 2019

  വടകര: ചെമ്മരത്തൂര്‍ ഭാഗത്ത് പുലി ഇറങ്ങിയെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെ നാട്ടുകാര്‍ ഭീതിയില്‍ . പുലിയെ  കണ്ടതായി നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങി.

Read More »

മുല്ലപ്പള്ളി വടകരയില്‍ വീണ്ടും ജനവിധി തേടുമോ ?

February 6th, 2019

വടകര: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധേയ മണ്ഡലം തന്നെയാകും. സിപിഎമ്മിന് സംഘടനാ ശേഷിയേറെയുണ്ടായിട്ടും പാര്‍ട്ടിക്കുള്ളിലെ വിമത രാഷ്ട്രീയത്തിന്റെ കടന്ന് വരവ് വടകരയുടെ രാഷ്ട്രീയ ചരിത്രം മാറ്റി മറിക്കുകയായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് അങ്കത്തില്‍ വടകരയില്‍ കടത്തനാടന്‍ വീറും വാശിയും മാറ്റുരക്കും. എന്തും വില കൊടുത്തും മണ്ഡലം തിരിച്ച് പിടിക്കാന്‍ സിപിഎം ഒരുങ്ങിക്കഴിഞ്ഞു ഇടതു പക്ഷത്തിന് മണ്ഡലം തിരികെ പിടിക്കാന്‍ അനുകൂല സാഹര്യങ്ങളേറെയുണ്ട്. സോഷ്യലിസ്റ്റ് കക്ഷികള്‍ക്ക് ഏറെ സ്വാധീ...

Read More »

പുതിയറ റാം മോഹന്‍ റോഡിലെ സുബ്രഹ്മണ്യനെ കാണാനില്ലെന്ന് പരാതി

February 4th, 2019

കോഴിക്കോട് : പുതിയറ റാം മോഹന്‍ റോഡിലെ വെങ്കിട്ടരാമഅയ്യര്‍, ഹൗസ് സൂബ്രഹ്മണ്യനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. 80 വയസ്് പ്രായമുണ്ട് . ജനുവരി 29 തീയതി 12 മണി മുതല്‍ കോഴിക്കോട് ബബിത ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കാണ്മാനില്ലെന്നാണ് പരാതി. സുമാര്‍ 160 സെന്റിമീറ്റര്‍ ഉയരം, ഇരു നിറം, മെലിഞ്ഞ ശരീരം, വെളള ഷര്‍ട്ട്, കാവി മുണ്ട് ധരിച്ചിട്ടുണ്ട്, നെറ്റിയുടെ മദ്ധ്യേഭാഗത്തായി കറുത്ത കലയുണ്ട്. മലയാളം, തമിഴ് എന്നീ ഭാഷകള്‍ അറിയാം. എന്തെങ്കിലും വിവരം ലഭിച്ചാല്‍ കസബ പോലീസ് സ്റ്റേഷനില്‍ അറിയിക്കുക. ഫോണ്‍ ...

Read More »

തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന:ശാക്തീകരണ ശില്‍പശാല സംഘടിപ്പിച്ചു

January 29th, 2019

വടകര: തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന:ശാക്തീകരണ ശില്പശാല സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ശില്പശാലയ്ക്ക് മാന്ത്രികന്‍ ആര്‍കെ മലയത്ത് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരെ ഒരുമിച്ച് ഇരുത്തിക്കൊണ്ടാണ് ശില്പശാല നടത്തിയത്. മന:ശാസ്ത്രം, ഹിപ്‌നോട്ടിസം, മാന്ത്രികവിദ്യ ഇവ കൂട്ടിക്കലര്‍ത്തിയ രീതിയാണ് ശില്പശാലയ്ക്ക് പ്രയോജനപ്പെടുത്തിയത്. ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ മോഹനന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും നാദാപുരം പോലീസ് ...

Read More »

റോഡ് പരിപാലനം ജനങ്ങളുടേയും ഉത്തരവാദിത്തം : പാറക്കല്‍ അബ്ദുള്ള എം.എല്‍.എ

January 29th, 2019

വടകര : ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിക്കുന്ന റോഡുകളുടെ പരിപാലന ചുമതല ജനങ്ങള്‍ കൂടി ഏറ്റെടുക്കണമെന്ന് പാറക്കല്‍ അബ്ദുള്ള എം.എല്‍.എപറഞ്ഞു. തിരുവള്ളൂര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കന്നി നടകവുന്തന്‍ നട റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡി. പ്രജീഷ്, ടി.വി.സഫീറ, ടി.കെ.ബാലന്‍, സബിത മണക്കുനി, എഫ്.എം.മുനീര്‍, മൊയ്തു കുണ്ടാറ്റില്‍, കണ്ണാത്ത് സൂപ്പി ഹാജി, ആര്‍.രാമകൃഷ്ണന്‍, എം.പി.എം. റിനീഷ്, എം.ച...

Read More »

തിരുവള്ളൂര്‍ ഇല്ലത്ത് നിജേഷ് നിര്യാതനായി

January 24th, 2019

വടകര: തിരുവള്ളൂര്‍ ചിറമുക്ക് ഇല്ലത്ത് നാണുവിന്റെ മകന്‍ നിജേഷ് (33) നിര്യാതനായി. ഭാര്യ: നിജിഷ. മകള്‍: ഇഷാനി ചന്ദ്രിക അമ്മയാണ്. ഖത്തറില്‍ ലുലു ഇന്റനാഷണലില്‍ ജീവനക്കാരനായിരുന്ന നിജേഷ് അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു.

Read More »

ഹാജിമാര്‍ക്ക് പ്രത്യേക ഹെല്‍ത്ത് പാക്കേജുമായി സി.എം ഹോസ്പിറ്റല്‍

January 18th, 2019

  വടകര: ഈ വര്‍ഷം ഹജ്ജിന് പോകാന്‍ തിരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്ക് പ്രത്യേക ഹെല്‍ത്ത് പാക്കേജ് സി.എം ഹോസ്പിറ്റലില്‍ ആരംഭിച്ചു. 600 രൂപ വരുന്ന മെഡിക്കല്‍ ടെസ്റ്റുകള്‍ 200 രൂപയില്‍ ചെയ്തുകൊടുക്കുന്നു. ഡോക്ടറുടെ കണ്‍സല്‍ട്ടേഷന്‍, ബ്ലഡ് ടെസ്റ്റ്,ബ്ലഡ് ഗ്രൂപ്പ് നിര്‍ണയം, ചെസ്റ്റ് എക്‌സറേ,മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഉള്‍പ്പെടുന്ന പാക്കേജ് 200 രൂപ ചെലവില്‍ ചെയ്ത് കൊടുക്കുന്നു. 600 രൂപ വരുന്ന ടെസ്റ്റുകളാണ് വെറും 200 രൂപയ്ക്ക് സി.എം ഹോസ്പിറ്റല്‍ ചെയ്തുകൊടുക്കുന്നത്. കൂടുതല്‍ വിവ...

Read More »

വിദ്യാർഥികൾ അധ്യാപകരായപ്പോൾ സഹപാഠികൾക്ക് അത് പുതിയ പഠനാനുഭവമായി

January 17th, 2019

  വടകര: വിദ്യാർഥികൾ തന്നെ അധ്യാപകരായപ്പോൾ സഹപാഠികൾക്ക് അത് വ്യത്യസ്തമായ പഠനാനുഭവം ആയി. തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കന്ററി സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് വിദ്യാർഥികൾ തന്നെ അധ്യാപകരുടെ വേഷം അണിഞ്ഞത്. സ്കൂൾ മൈതാനത്ത് സജ്ജമാക്കിയ 24 കൗണ്ടറുകളിൽ പഠനത്തിൽ മുന്നാക്കം നിൽക്കുന്ന വിദ്യാർഥികൾ അണിനിരന്ന് പിന്നാക്കം നിൽക്കുന്നവർക്ക് ഹെൽപ് ഡെസ്ക് ഒരുക്കുകയായിരുന്നു. സഹപാഠികൾക്കാകട്ടെ അധ്യാപകരോട് സംശയം ചോദിക്കുന്നതിന്റെ സങ്കോചം ഒഴിവാക്കി സുഹൃത്തുക്കളിൽനിന്ന് തന്നെ സംശയ നിവാരണം നടത്തിയതിന്റെ സന്...

Read More »

റോഡ് ദുരവസ്ഥയില്‍; തോടന്നൂര്‍ യു.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എം.എല്‍.എ.യെ നേരിട്ട് കണ്ട് സങ്കടം ബോധിപ്പിച്ചു

January 17th, 2019

വടകര :കുറ്റ്യാടി എം .എൽ .എ .പാറക്കൽ അബ്ദുള്ളയെ നേരിൽ കണ്ട് സങ്കടം പറഞ്ഞ് വിദ്യാർത്ഥികൾ.തോടന്നൂർ യു.പി.സ്കൂൾ വിദ്യാർത്ഥികളാണ് തങ്ങളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എം .എൽ .എ യെ നേരിൽ കണ്ടത് . തോടന്നൂർ യു.പി.സ്കൂളിന് മുന്നിലൂടെ പോകുന്ന റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ എം .എൽ .എ .യെ കണ്ടത് .ഏകദേശം 130 വർഷത്തോളം പഴക്കമുള്ള സ്കൂളാണ് തോടന്നൂർ യു.പി .സ്കൂൾ .അത്ര തന്നെ പഴക്കമുള്ള പ്രസ്തുത റോഡ് കഴിഞ്ഞ പ്രളയകാലത്ത് കാൽനട പോലും സാധ്യമാവാത്ത രീതിയിൽ നശിച്ചിരുന്ന...

Read More »