News Section: തിരുവള്ളൂർ

ചെമ്മരത്തൂരില്‍ എട്ട് വീടുകളില്‍ മോഷണശ്രമം

August 22nd, 2019

വടകര: ; ചെമ്മരത്തൂര്‍ , ആര്യന്നൂര്‍ പ്രദേശങ്ങളില്‍ വ്യാപക മോഷണ ശ്രമം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എട്ടോളം വീടുകളില്‍ മോഷണശ്രമം നടന്നു. വീടുകളുടെ പൂട്ട് തകര്‍ക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ബഹളം വെച്ചതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാര്‍, ബൈക്ക് തുടങ്ങിയ വാഹനങ്ങളിലാണ് മോഷ്ടാക്കള്‍ സംഘിതമായി എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മോഷണ ശല്യം വര്‍ദ്ധിച്ചതോടെ നാട്ടുകാര്‍ സംഘടിച്ച് രാത്രിയില്‍ കാവല്‍ നില്‍ക്കുകയാണ് . വടകര നഗരത്തിലും സമീപ പ്രദേശങ്ങളിലും മോഷണം വര്‍ദ്ധിക്കുന്നതായി പരാതിയുണ്ട്.  

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പ്രളയക്കെടുതിയെ നേരിടാന്‍ കടത്തനാടിന്റെ കരുതല്‍

August 16th, 2019

ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങുമായി നാളെ വടകരയില്‍ കലാസംഗമം   ദുരന്തങ്ങള്‍ തീ മഴയായി .. പെയ്തിറിങ്ങുമ്പോള്‍ ... വടകരയുടെ കലാഹൃദയം വീണ്ടും ഒന്നിക്കുന്നു. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നാളെ വടകര പുതിയ ബസ് സ്റ്റ്ാന്റ് പരിസരത്ത് വിഭവ സമാഹരണം നടക്കും. 2018 ല്‍ മഹാപ്രളയം കേരളക്കരയെ വിഴുങ്ങിയപ്പോള്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി വടകരയിലെ കലാകാരന്‍മാര്‍ പുതിയ ചരിത്രം തീര്‍ക്കുകയായിരുന്നു. 2018 ആഗസ്റ്റ് 23 ന് വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി നടത്തിയ ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഏറമാലയില്‍ 19 വയസ്സുകാരനെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

July 31st, 2019

വടകര: ഏറാമലയില്‍ 19 വയസ്സുകാരനെ  കഴിഞ്ഞ ദിവസം  മുതല്‍ കാണാതായതായി പരാതി.കുറിഞ്ഞാലിയോട് ചെറുവലത്ത് സുരേഷിന്റെ മകന്‍  അർജുൻ സുരേഷിനെയാണ്‌ കാണാതായത്. മുക്കം കെ.എം.സി.സി ഡിഗ്രി വിദ്യാര്‍ഥിയാണ് അര്‍ജുന്‍. തിങ്കളാഴ്ച രാവിലെയാണ്  വയറിംഗ് ജോലിയ്ക്ക് പോകുകയാണെന്ന് പറഞ്ഞ്     അര്‍ജുന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ബന്ധുക്കള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.പോലീസും,സൈബര്‍ സെല്ലും അന്വേഷണം തുടങ്ങി. അമ്മ: ജോതി. എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ കൊടുത്തിട്ടുള്ള ഫോൺ നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനി...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പ്രാര്‍ത്ഥനകള്‍ വിഫലമായി, ഹരികൃഷ്ണന്‍ വിടവാങ്ങി

July 29th, 2019

വടകര: ഒരു കുടുംബത്തിന്റെ പ്രതീക്ഷയും നാടിന്റെ പ്രിയങ്കരനുമായ ഹരികൃഷ്ണന്റെ ജീവന്‍ തിരിച്ചുകിട്ടണമെന്ന ഉള്ളുരുകിയ പ്രാര്‍ത്ഥനയിലായിരുന്നു തോടന്നൂര്‍ നാടൊന്നാകെ.ഒടുവില്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി രാത്രി വൈകി ഹരികൃഷ്ണന്റെ മരണം സ്ഥിതീകരിച്ചു. പ്ലസ്ടു പഠനത്തിന് ശേഷം കുറ്റ്യാടി ഗവ: കോഓപ്പറേറ്റീവ് കോളേജില്‍ ഡിഗ്രി പ്രവേശനം ലഭിച്ചിരുന്നു. മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു ഹരികൃഷ്ണന്‍.തോടന്നൂര്‍ വളച്ചുകെട്ടി ക്ഷേത്രാല്‍സവത്തില്‍ സജീവ പങ്കാളിയായിരുന്നു.നാട്ടുകാരുടെ ഉറ്റവനായിരുന്ന ഹരിക...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

റേഷന്‍ വാങ്ങിയിട്ടില്ലാത്തവർ ഇനിയും വൈകരുത്

July 25th, 2019

വടകര: റേഷൻ കടകളിലും ഗോഡൗണുകളിലും വരും മാസങ്ങളിലെ ഭക്ഷ്യ ധാന്യങ്ങൾ മുൻകൂറായി എടുത്തു സംഭരിക്കണമെന്നതിനാൽ ഈ മാസത്തെ റേഷൻ വാങ്ങിയിട്ടില്ലാത്തവർ എത്രയും പെട്ടെന്ന് സാധനങ്ങൾ വാങ്ങണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. താലൂക്കിലെ 42 ശതമാനത്തോളം കാർഡ് ഉടമകൾ ഈ മാസത്തെ റേഷൻ വിഹിതം ഇനിയും വാങ്ങിക്കാനുണ്ടെന്നും.  

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

തിരുവള്ളൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

July 23rd, 2019

വടകര: തിരുവനന്തപുരത്ത് നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെയും പ്രവര്‍ത്തകരെയും ഗ്രനേഡ് എറിഞ്ഞതിലും അക്രമിച്ചതിലും പ്രതിഷേധിച്ച് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തിരുവള്ളൂരില്‍ പ്രതിഷേധ പ്രകടനമായെത്തി റോഡ് ഉപരോധിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് ബവിത്ത് മലോല്‍ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡണ്ട് പി എം മഹേഷ് അധ്യക്ഷത വഹിച്ചു. വി കെ ഇസ്ഹാഖ് സി ആര്‍ സജിത്ത് പ്രതീഷ് കോട്ടപ്പള്ളി മനോജ് തുരുത്തി അഖില്‍ നന്താനം അജയ് കൃഷ്ണ എന്‍ ധനേഷ് മുനീര്‍ ആര്യ ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

തോടന്നൂരില്‍ ഹോര്‍ട്ടി കോര്‍പ്പ് സബ് ഡിപ്പോ

July 8th, 2019

ഉദ്ഘാടനം  മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും വടകര: ഹോര്‍ട്ടി കോര്‍പ്പ് വടകര മേഖല സബ് ഡിപ്പോ ജൂലൈ 15ന് തോടന്നൂരില്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉല്‍ഘാടനം ചെയ്യും. പാറക്കല്‍ അബ്ദുള്ള എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ചെയര്‍മാന്‍ വിനയന്‍ ത്രിതല ജനപ്രതിനിധികള്‍ രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും .പരിപാടിയുടെ സ്വാഗതസംഘം രൂപീകരണം നാളെ ഒന്‍പതിന് 4 മണിക്ക് തോടന്നൂര്‍ ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും . കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ സംഭരിച്ച് പൊതു മാര്‍ക്കറ്റിനേക്കാള്‍ ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വനവല്‍ക്കരണം ; ചെമ്മരത്തൂരില്‍ ഫലവൃക്ഷതൈകള്‍ നട്ടു

June 27th, 2019

വടകര: വനവല്‍ക്കരണത്തിന്റെ ഭാഗമായി ചെമ്മരത്തൂരില്‍ ഫലവൃക്ഷതൈകള്‍ നട്ടു . ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍സ് & വര്‍ക്കേഴ്‌സ് അസോസിയേഷനാണ് ചെമ്മരരത്തൂരിലെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടില്‍ ഫലവൃക്ഷതൈകള്‍ നട്ടത്. ആര്‍ടിഒ വി വി മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാദാപുരം വരിക്കോളിയില്‍ യുവാവ് വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍.............. https://youtu.be/hdPxxxLlPWY   .

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മഴ ചതിച്ചു; ജലവിതരണം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം

June 19th, 2019

വടകര: മഴ വഴിമാറിയതോടെ വീണ്ടും വെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ് ജനങ്ങള്‍.രണ്ട് ദിവസം ശക്തമായ മഴ പെയ്തതോടെ സന്നദ്ധസംഘടനകള്‍ ജലവിതരണം നിര്‍ത്തി. ഇതോടെ പ്രദേശങ്ങളില്‍ വീണ്ടും ജലക്ഷാമം നേരിടാന്‍ തുടങ്ങി. ശക്തമായ മഴ ലഭിക്കേണ്ട കാലവര്‍ഷം വെയിലേറ്റ് വാടിയിരിക്കുകയാണ്. പല കിണറുകളും വരണ്ടു കിടക്കുന്നു.മഴക്കാലത്തും വേനല്‍ക്കാലത്തിന്റെ പ്രതീതി ജനങ്ങളില്‍ ഭീതിയുയര്‍ത്തുന്നുണ്ട്. വേനലില്‍ ആശ്വാസമായിരുന്ന ലോറിവെള്ളം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.കുടിവെള്ള ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ പ്ര...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വനമിത്ര പുരസ്‌കാരം വടയക്കണ്ടിക്ക് കെ മുരളീധരന്റെ ആദരവ്

June 15th, 2019

വടകര: തന്നെ വിജയിപ്പിച്ച വോട്ടര്‍മാരോട് കൃതജ്ഞത അറിയിക്കാന്‍ കെ മുരളീധരന്‍ എംപി കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തി. ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് നിന്നും പര്യടനം ആരംഭിച്ചു. പാറക്കല്‍ അബ്ദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. മികച്ച പരിസ്ഥിതി പ്രവര്‍ത്തനത്തിന് കേരള സര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാരം നേടിയ വടയക്കണ്ടി നാരായണനെ ചടങ്ങില്‍ ആദരിച്ചു. പി എം അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പ്രമോദ് കക്കട്ടില്‍, പി പി റഷീദ്, വടയക്കണ്ടി നാരായണന്‍, വി എം ചന്ദ്രന്‍, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, സി പി വിശ്വനാഥന്‍, മരക്കാട്ടേരി...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]