വനംകൊള്ളക്കെതിരെ പതിയാരക്കരയില്‍ ബിജെപി പദയാത്ര നടത്തി

മണിയൂര്‍: സംസ്ഥാനത്തെ വിവിധ ജില്ലാകളിലായി ആയിരം കോടിയുടെ വനംകൊള്ളയാണ് നടന്നതെന്നും മരങ്ങള്‍ മുറിച്ചു കടത്തിയതിലൂടെ കോടിക്കണക്കിന് രൂപയാണ് സിപി എമ്മിന്റെയും സിപിഐയുടെയും നേതാക്കള്‍ സമ്പാദിച്ചതെന്നും ബിജെപി കുറ്റ്യാടി നിയോജകമണ്ഡലം പ്രസിഡന്റ് .രജീഷ് മാങ്ങിന്‍കൈ. വനംകൊള്ളയ്‌ക്കെതിരെ ബിജെപി മണിയൂര്‍ പതിയാരക്കരയില്‍ സംഘടിപ്പിച്ച പദയാത്ര...

ഗീതക്ക് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറി

വടകര: സിപിഐ (എം ) പാലയാട് ലോക്കല്‍ കമ്മിറ്റി നെല്ലിയുള്ള പറമ്പത്ത് ഗീതക്ക് നിര്‍മ്മിച്ചു നല്‍കിയ 'സ്‌നേഹ വീടിന്റെ' താക്കോല്‍ കൈമാറി. കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ യില്‍ നിന്നും ഗീതയും മകള്‍ അരുണിമയും ചേര്‍ന്ന് വീടിന്റെ താക്കോല്‍ ഏറ്റു വാങ്ങി. കെ പി ബാബുരാജ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ്, പഞ്ചായത്തംഗം പ്രഭ പുനത്തില്‍, ...

മണിയൂരില്‍ 60 റോഡുകള്‍ യാഥാര്‍ഥ്യമായി

വടകര: കേരള വികസനത്തിന്റെ നാഴികക്കല്ലായ ജനകീയാസൂത്രണത്തിന്റെ 25 ആം വാര്‍ഷിക വേളയില്‍ മണിയൂര്‍ പഞ്ചായത്തില്‍ പുതുതായി യാഥാര്‍ഥ്യമായത് 60 ഗ്രാമീണ റോഡുകള്‍. 2020 -21 വാര്‍ഷിക പദ്ധതിയിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലും ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 60 റോഡുകളുടെ ഉദ്ഘാടനം കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ നിര്‍വഹിച്ചു....

ദേശീയ സമ്പാദ്യ പദ്ധതി തട്ടിപ്പ് ; മണിയൂര്‍ സ്വദേശിനി അറസ്റ്റില്‍

വടകര : മണിയൂരില്‍ ഏറെ വിവാദമായ ദേശീയ സാമ്പദ്യ പദ്ധതി തട്ടിപ്പ് കേസില്‍ ആര്‍ഡി ഏജന്റ്് ഏളമ്പിലാട് പുതുക്കോട് ശാന്ത (60) അറസ്റ്റിലായി. ഏകദേശം 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കുടുംബിനികള്‍ ഉള്‍പ്പെടയുള്ള സാധാരണക്കാരാണ് തട്ടിപ്പിന് ഇരയായത്. പിരിച്ചെടുത്ത പണം അക്കൗണ്ടില്‍ നിക്ഷേപിക്കാതെ തട്ടിയെടുക്കുകയായിരുന്നു. 5000 രൂ...

ദേശീയ സമ്പാദ്യ പദ്ധതി തട്ടിപ്പ് : പണം നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചു കിട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ (എം)

വടകര : മണിയൂരില്‍ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് സിപിഐ (എം) വടകര ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയ സമ്പാദ്യ പദ്ധതിയില്‍ അംഗങ്ങളായവരില്‍ നിന്ന് ശേഖരിക്കുന്ന തുക പോസ്റ്റ് ഓഫീസുകളില്‍ അടയ്ക്കാതെ പാവപ്പെട്ട ഗുണഭോക്താക്കളുടെ ലക്ഷക്കണക്...

പിറന്നാള്‍ ദിനത്തില്‍ ‘അക്ഷര മധുരവുമായി അധ്യാപകര്‍ വീടുകളിലേക്ക് ‘

തോടന്നൂര്‍: പിറന്നാള്‍ ദിനത്തില്‍ ' അക്ഷര മധുര ' വുമായി അധ്യാപകര്‍ വിടുകളിലേക്ക്. തോടന്നൂര്‍ യു.പി.സ്‌കൂളിലെ അധ്യാപകരാണ് സ്‌കൂളിള്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളുടേയും വീടുകളില്‍ പിറന്നാള്‍ ദിനത്തില്‍ പിറന്നാള്‍ മധുരവും പുസ്തകവും സമ്മാനമായി നല്‍കി ജന്‍മദിനാഘോഷങ്ങളില്‍ പങ്കു ചേരുന്നത്. വായനാദിനവുമായി ബന്ധപ്പെട്ടാണ് ഈ വര്‍ഷം ' അക്ഷര മ...

എക്‌സൈസ് പരിശോധന തുടരുന്നു ; മണിയൂര്‍ കരുവഞ്ചേരിയില്‍ നിന്ന് 160 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു

വടകര: ബാറുകള്‍ തുറന്നിട്ടും പരിശോധനകളില്‍ വിട്ടുവീഴ്ചയില്ലാതെ എക്‌സൈസ് സംഘം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് മദ്യഷോപ്പുകള്‍ അടഞ്ഞ് കിടന്നതോടെ മലയോര മേഖലകളില്‍ വാറ്റ് നിര്‍മ്മാണം ശക്തിപ്പെടുകയായിരുന്നു. എക്‌സൈസ് വകുപ്പിന്റെ നിതാന്ത ജാഗ്രതയും നിരന്തര പരിശോധനയുമാണ് വാജ്യ മദ്യ ദുരന്തം ഉള്‍പ്പെടെയുള്ള ദുരന്തങ്ങളില്‍ നിന്ന് നാടിനെ ര...

മണിയൂരിലെ ദേശീയസമ്പാദ്യനിധി തട്ടിപ്പ് ; തപാല്‍ വകുപ്പ് അന്വേഷണം തുടങ്ങി

വടകര : മണിയൂരില്‍ ദേശീയസമ്പാദ്യനിധിയില്‍ ചേര്‍ന്നവരുടെ തുക ഏജന്റ് തട്ടിയെടുത്ത സംഭവത്തില്‍ തപാല്‍വകുപ്പും അന്വേഷണം തുടങ്ങി. വടകര ഹെഡ് പോസ്റ്റോഫീസിലെ ആര്‍.ഡി. ഏജന്റായ ശാന്ത പുതുക്കോട്ടിനെതിരേയാണ് പരാതി ഉയര്‍ന്നത്. വടകര മുഖ്യതപാല്‍ ഓഫീസിലെ അസിസ്റ്റന്റ് സൂപ്രണ്ടാണ് അന്വേഷണം നടത്തുന്നത്. ഏജന്റ് തുറന്ന അക്കൗണ്ടുകളെല്ലാം വിശദമായി പരിശോധ...

മണിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

വടകര : കുറ്റ്യാടി മണ്ഡത്തിലെ മണിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി പദ്ധതി ആവിഷ്‌കരിക്കുന്നു. നിലവിലുള്ള 23 ക്ലാസ് റൂം കെട്ടിടങ്ങളും പൊളിച്ച് മൂന്നു കോടിയുടെ കിഫ്ബി പദ്ധതിയില്‍ പതിമൂന്ന് ക്ലാസ് റൂമുകളാണ് നിര്‍മിക്കുന്നത്. മാസ്റ്റര്‍ പ്ലാന്‍ ഉണ്ടെങ്കിലും നിലവില്‍ 13 ക്ലാസ്സുകളുടെ നിര്‍മാണ പ്രവര്‍ത...

മണിയൂരില്‍ നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു

വടകര: മണിയൂര്‍ കുന്നത്തുകരയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു. രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത് . മണിയൂര്‍ സ്‌കോഡ കാറാണ് തീ പിടിച്ചത്. റോഡരികില്‍ വാഹനം നിര്‍ത്തി വീട്ടിലേക്ക് പോയി 10 മിനുട്ട് കഴിഞ്ഞപ്പോഴാണ് അഗ്നിബാധയുണ്ടായത്. വടകരയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. എഞ്ചിന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കത്തി നശിച്ചു...