എടച്ചേരി കിണര്‍ അപകടം മൃതദേഹം കണ്ടെടുത്തു

വടകര : എടച്ചേരിയില്‍ കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തില്‍പെട്ട തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കായക്കൊടി സ്വദേശി മയങ്ങില്‍ കുഞ്ഞമ്മദ് (55) ആണ് മരണപ്പെട്ടത്. കനത്ത മഴയിലും മണിക്കുറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത് . ഇന്ന് രാവിലെ ഒമ്പതരയോടെയാണ് എട...

എടച്ചേരിയില്‍ കിണര്‍ അപകടം : രക്ഷാപ്രവര്‍ത്തനം രണ്ടര മണിക്കൂര്‍ പിന്നിട്ടു

വടകര : എടച്ചേരിയില്‍ കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തില്‍പെട്ട തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമം രണ്ടര മണിക്കൂര്‍ പിന്നിട്ടു. കായക്കൊടി സ്വദേശി മയങ്ങില്‍ കുഞ്ഞമ്മദ് (55) ആണ് മണ്ണിനടിയില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് മഴ തടസ്സമാകുന്നുണ്ട്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് എടച്ചേരി പുതിയങ്ങാടിയ്ക്കടുത്ത കിണര്‍ ഇടിഞ്ഞ് രണ്ട് തൊഴി...

യൂത്ത് കോണ്‍ഗ്രസ്സ് ടാക്‌സ് പേ ബാക്ക് സമരം തുടരുന്നു

വടകര: : പെട്രോളിന്റേയും ഡീസലിന്റെയും പേരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതിക്കൊള്ളക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് നയിക്കുന്ന വേറിട്ട സമരത്തിന് ജനകീയ പിന്തുണയേറുന്നു. പെട്രോള്‍ പമ്പില്‍ പെട്രോള്‍ നിറയ്ക്കാന്‍ വന്ന ഉപഭോക്താക്കള്‍ക്ക് നികുതിയിനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന 60 രൂപ ഓരോരുത്തര്‍ക്കും തിരിച്ചു...

ഹോര്‍ട്ടികോര്‍പ്പില്‍ നാടന്‍ പച്ചക്കറിച്ചന്ത 11 വരെ

വടകര: ലോക്ക്ഡൗണ്‍ മൂലം വിപണി നഷ്ടപ്പെട്ട കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായ വില നല്‍കുവാന്‍ കോഴിക്കോട് ഹോര്‍ട്ടിക്കോര്‍പ് ജൂണ്‍ 11 വരെ നാടന്‍ പച്ചക്കറികള്‍ക്കായി ചന്ത സംഘടിപ്പിക്കുന്നു. ഹോര്‍ട്ടികോര്‍പിന്റെ വേങ്ങേരി, ചേവരമ്പലം, കക്കോടി, അത്തോളി, കൊയിലാണ്ടി, എലത്തൂര്‍, തോടന്നൂര്‍, വില്യപ്പള്ളി, മൊകേരി, തണ്ണീര്‍പ്പന്തല്‍ (ആയഞ്ചേരി ) സ്റ...

കോവിഡാനന്തര ചികിത്സാ സൗകര്യം ഒരുക്കി താലൂക്ക് ഗവ: ഹോമിയോ ആശുപത്രി

നാദാപുരം: കോവിഡ് പ്രതിരോധത്തില്‍ നിര്‍ണ്ണായ പങ്ക് വഹിക്കുന്ന ഹോമിയോ വിഭാഗം കോവിഡാനന്തര ചികിത്സയ്ക്കും സൗകര്യം ഒരുക്കുന്നു. തണ്ണീര്‍ പന്തലിലില്‍ സ്ഥിതി ചെയ്യുന്ന വടകര താലൂക്ക് ഗവ ഹോമിയോ ആശുപത്രിയിലാണ് കോവിഡാനന്തര ചികിത്സാ വിഭാഗം ഒരുങ്ങുന്നത്. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 1 മണി വരെയാണ് ഒപി പ്രവര്‍ത്തിക്കുക. കോവിഡ് വ്യ...

ഇ.വി. കുമാരന്റെ ഭാര്യ സുമതി നിര്യാതയായി

വടകര: മുന്‍ നാദാപുരം എം.എല്‍.എയും കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡണ്ടും പ്രമുഖ സഹകാരിയുമായിരുന്ന ഇ.വി. കുമാരന്റെ ഭാര്യ സുമതി നിര്യാതയായി . മക്കള്‍ :സുഷമ (കോ കോപ്പ് വെല്‍ഫെയര്‍ ബോര്‍ഡ് തിരുവനന്തപുരം) സവിത (പുറമേരി സര്‍വ്വീസ് സഹ. ബേങ്ക്,) മരുമക്കള്‍: സി.എം. രവീന്ദ്രന്‍ (മുഖ്യമന്ത്രിയുടെ അഡീ. പ്രെവറ്റ് സെക്രട്ടറി) പരേതനായ സുര...

ഇടത് അനുകൂലികള്‍ക്കൊപ്പമുള്ള ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചാരണം ;നിയമനടപടി സ്വീകരിക്കുമെന്ന് കെ കെ ലതിക

വടകര : ഇടത് അനുകൂലികള്‍ക്കൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോ ഉപയോഗിച്ച് എസ് ഡിപി ഐ നേതാക്കളുമായി വോട്ടുകച്ചവടമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരേ നിയമനടപടിയുമായി സിപിഎം നേതാവും കുറ്റ്യാടി മുന്‍ എംഎല്‍എയുമായ കെ കെ ലതിക. കഴിഞ്ഞ ദിവസങ്ങളിലാണ് കെ കെ ലതികയും ഭര്‍ത്താവും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ മോഹനന്‍ മാഷ...

രവി കല്ലാച്ചിയുടെ ഓര്‍മ്മ പുതുക്കി സുഹൃദ് സംഘം

നാദാപുരം : രവി കല്ലാച്ചിയുടെ നാലാം വാര്‍ഷിക ഓര്‍മ്മ ദിനം കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ' രവി കല്ലാച്ചി പഠനകേന്ദ്ര'ത്തിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നടക്കുകയുണ്ടായി. രവി മാസ്റ്ററുടെ സഖാക്കളും സുഹൃത്തുക്കളുമായി നിരവധിയാളുകള്‍ പങ്കാളികളായി. കരുത്തുറ്റ രാഷ്ട്രീയത്തിന്റെ ഇടിമുഴക്കം തീര്‍ത്ത നേതാവ്, കടുത്ത ഭാഷ്യത്തിനിടയിലും തന്റെ ശിഷ്യ...

കുറ്റ്യാടിയില്‍ ലീഡ് നില മാറി മറിയുന്നു

വടകര: ഇഞ്ചോടിഞ്ച് മത്സരം നടന്ന കുറ്റ്യാടി നിയമസഭാ മണ്ഡലത്തിലെ ലീഡ് നില മാറി മറിയുന്നു. ആദ്യ റൗണ്ടില്‍ 13 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി കുഞ്ഞമ്മദ് കുട്ടി മുന്നിലെത്തിയെങ്കില്‍ 3 വോട്ടിന് യുഡിഎഫ് പാറക്കല്‍ മുന്നേറി. എന്നാല്‍ നിമിഷങ്ങള്‍ക്കം കെ പി കുഞ്ഞമ്മദ് കുട്ടി മൂന്നൂറ് വോട്ടിന് ലീഡ് തിരിച്ച് പിടിച്ചു. https://www.facebook.com/va...

നിയന്ത്രണം കര്‍ശനം; മിനി ലോക്ക്ഡൗണ്‍ തുടങ്ങി

വടകര : കോവിഡ് വ്യാപനം പ്രതിരോധിക്കാനായി ശനി, ഞായര്‍ ( 24, 25) ദിവസങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മുഴുവന്‍ സമയ നിയന്ത്രണങ്ങള്‍ തുടങ്ങി. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വടക, നാദാപുരം മേഖലകളില്‍ ഹര്‍ത്താലിന്റെ പ്രതീതിയിലാണ്. ഭൂരിഭാഗം കടകളും അടഞ്ഞ് കിടക്കുകയാണ്. അത്യാവശ്യം സ്വകാര്യ വാഹനങ്ങ...